വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു

        പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസ്നീന ഇല്യാ സ് (23) കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ സ്വദേശിനിയാ ണ്. വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപ ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More

    ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ

    കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നാളെ രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് കൂട്ടയോട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിക്കും.പ്രശസ്ത സിനിമാതാരം അബു സലിം, ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്‌ന സജീവൻ തുടങ്ങിയവർ മുഖ്യാതിഥികളായി…

    Read More

    വയനാട് പുനരധിവാസം; എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി

    മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗവും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളുകയും ദുരന്തനിവാരണ നിയമ…

    Read More

      ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

      കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണ പുതുക്കി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ യുവസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച രൂപത പ്രസിഡൻറ് ശ്രീ…

      Read More

      മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗം ഓണക്കിറ്റ് വിതരണം ചെയ്തു

      മുട്ടിൽ: മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. കരയോഗത്തിന്റെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കരയോഗം നടത്താനുദ്ദേശിക്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് മാർഗ്ഗരേഖ തയ്യാറാക്കി. ഓണക്കിറ്റ് വിതരണവും മെമ്പർഷിപ്പ് പ്രവർത്തനവും വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡൻറ് പി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് യൂണിയനിൽ ചാർജെടുത്ത…

      Read More

        ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി കൈകോർത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

        മേപ്പാടി : യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും എക്സൈസ് വകുപ്പും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ (ഇൻ-ചാർജ്) സജിത്ത് ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എലിസബത്ത് ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു ഇ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…

        Read More

        ‘പ്രഭ’ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

        കൽപ്പറ്റ: കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ്. വൊളണ്ടിയർമാർക്കായി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “പ്രഭ – ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്” എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. യുവതലമുറ ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക് വഴിതെറ്റിപ്പോകാതിരിക്കാൻ നിരന്തര ജാഗ്രതയും സാമൂഹിക പ്രതിബദ്ധതയും അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനിജ…

        Read More

          ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി

          കൽപറ്റ:നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി മാനസിക ഉല്ലാസത്തിനും ശാരീരിക വ്യായാമത്തിനുമായി നിരവധി ആളുകൾ എത്തുന്ന കലക്ടറേറ്റ് ഗാർഡനിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ലഹരിയില്ലാത്ത നവകേരളത്തിന്നായ്, ലഹരി വിപത്തിനെതിരെ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കണമെന്നും ലഹരി വിരുദ്ധ സന്ദേശം നൽകി എക്‌സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഓർമിപ്പിച്ചു. ചടങ്ങിൽ എൻ.എസ്.പ്രമോദ്, അനീഷ് , ദേവിദാസൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ കെ.സി.ആദിദേവ്, സി.പി.ആകാശ്,അദീബ ജാസ്മിൻ എന്നിവരും ചർച്ചയിൽ…

          Read More

            പൊഴുതനയിൽ പുലിയിറങ്ങി; അഞ്ച് ആടുകളെ കൊന്നു.

            വൈത്തിരി:  പൊഴുതനയില്‍ അഞ്ച് ആടിനെ പുലി കൊന്നു. ആനോത്ത് ആണിവയല്‍ സെയ്താലിയുടെ ആടുകളെയാണ് പുലി പിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. കൂട്ടില്‍ കെട്ടിയ ആടുകളെയാണ് പുലി ആക്രമിച്ചത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഇരുളില്‍ മറഞ്ഞു. വന പാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് ആനോത്ത്. പുലി സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി. പുലിശല്യം ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

            Read More

              ഉരുൾ ദുരന്തം – ജനകീയ ശാസ്ത്രപഠന റിപ്പോർട്ട് 13ന് പുറത്തിറക്കും

                കൽപറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പാശ്ചാത്തലത്തിൽ ,പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും ട്രാൻസിഷൻ സ്റ്റഡീസ് തൃശൂരിൻ്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ശാസ്ത്ര അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങി. “തെന്നുന്ന ഭൂമി, ചിതറുന്ന ജീവിതങ്ങൾ ” എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൻ്റെ പ്രകാശനം സെപ്റ്റംബർ 13 ന് കൽപറ്റയിൽ നടക്കും. വൈകിട്ട് 3 മണിക്ക് ട്രിഡൻ്റ് ആർകൈഡിൽ നടക്കുന്ന ചടങ്ങിൽ പഠന സംഘാംഗങ്ങളായ വിദഗ്ധർക്കൊപ്പം പരിസ്ഥിതി പ്രവർത്തകനും സാമൂഹിക വിമർശകനുമായ ജോസഫ് സി മാത്യുവും പങ്കെടുക്കും. പശ്ചിമഘട്ടത്തിൻ്റെ തകർച്ചക്ക് ഹേതുവാകുമെന്ന…

              Read More