തൊഴിലുറപ്പ് പദ്ധതി അഴിമതി; യുഡിഎഫ് ബ്ലോക്ക് ഓഫീസ് മാർച്ച് നടത്തി ബ്ലോക്ക് ഓഫീസ് മാർച്ച് നടത്തി

    മാനന്തവാടി: തൊഴിലുറപ്പ് പദ്ധതിയിൽ കോടികളുടെ അഴിമതിക്കെതിരെ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തുടർ ഭരണം ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി നടത്താൻ എല്ലാവർക്കും അസമരം ഒരുക്കിയതിൻ്റെ ഫലമാണ് തൊണ്ടർനാട്ടിലെ അഴിമതിയെന്ന് ഡിസിസി മുൻ അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി.അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു എൻ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു…

    Read More

      പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് സ്വീകരണം നൽകി

      പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി വന്ന പ്രീമിയം സൂപ്പർഫാസ്റ്റ് അടൂർ കെഎസ്ആർടിസി ബസ്സിന് നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി. അടൂർ -പെരിക്കല്ലൂർ റൂട്ടിൽ ഓടുന്ന സൂപ്പർഫാസ്റ്റ് സർവീസ് ഇന്നുമുതൽ പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് ആയി സർവീസ് തുടങ്ങി. അടൂരിൽ നിന്നും രാത്രി 8-15 pm ന് പുറപ്പെട്ട് 7-35 am ന് പെരിക്കല്ലൂർ എത്തി രാത്രി 7-30 pm ന് പെരിക്കല്ലൂരിൽ നിന്നും പുറപ്പെട്ട് 7-05 am ന് അടൂരിൽ…

      Read More

      വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി പ്രിവിലേജ് കാർഡ് വിതരണവും, പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

      കൽപറ്റ: വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമായി മേപ്പാടി വിംസ് ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് വിതരണവും പ്രവർത്തക സംഗമവും കൽപറ്റ ലീഗ് ഹൗസിൽ വെച്ച് നടന്നു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് റസാക്ക് കൽപറ്റ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ വാരാമ്പറ്റ അധ്യക്ഷത വഹിച്ചു.വിവിധ കമ്മിറ്റികൾക്ക് വേണ്ടി കൽപ്പറ്റ മണ്ഡലം സെക്രട്ടറി അസീസ് വെണ്ണിയോട് പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. കാർഡിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും വിംസ് ഹോസ്പിറ്റൽ…

      Read More

        ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവർത്തനം ഇനിമുതൽ വൈകുന്നേരം 6 മണി വരെ.

        ബത്തേരി : ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവർത്തനം ഇനിമുതൽ വൈകുന്നേരം 6 മണി വരെ. കേരള സർക്കാരിന്റെ ആർദ്രം മിഷൻ്റെ ഭാഗമായി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ജനസൗഹൃദവും കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ ഒരു സേവന ശൃംഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി സമയം 9 മുതൽ 6 മണി വരെയും ഞായറാഴ്ച ഉൾപ്പടെയുള്ള പൊതുഅവധി ദിവസങ്ങളിൽ 9 മുതൽ 12.30 വരെയും പരിശോധന സമയം പുനക്രമീകരിച്ചതിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ്…

        Read More

        ദുരന്തബാധിതര്‍ക്ക് കൈതാങ്ങാകാന്‍ നെല്‍കൃഷിയുമായി എംജിഎം സ്‌കൂള്‍

        തൃശ്ശിലേരി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ഏറ്റവും അര്‍ഹതപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാന്‍ വേറിട്ട സമീപനവുമായി എം.ജി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് നെല്‍ക്കൃഷിയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ മാനേജര്‍ ഫാ. സക്കറിയ വെളിയത്ത്, പ്രിന്‍സിപ്പല്‍ മാത്യു സക്കറിയ എന്നിവര്‍ തങ്ങളുടെ ആശയം സ്‌കൂള്‍ യോഗത്തില്‍ അറിയിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പൂര്‍ണസമ്മതം. തുടര്‍ന്ന് ആദ്യഘട്ടമായി തൃശ്ശിലേരി കാറ്റാടി പാടശേഖരത്തില്‍ സകൂളിന്റെ നെല്‍ക്കൃഷി തുടങ്ങി. തൃശ്ശിലേരിയിലെ മലക്കാരി എന്നവരില്‍ നിന്നു…

        Read More

          തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാമത്തെ മാ കെയർ സെന്ററിന് തുടക്കം

          തവിഞ്ഞാൽ:ഗവ.ഹയർ സെക്കൻഡറി സ്കൂൾ തലപ്പുഴയിലെ മാകെയർ സെന്ററിന് തുടക്കം. ജില്ലാ മിഷൻ കോഡിനേറ്റർ ജയചന്ദ്രൻ പി കെ ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ പുഷ്പ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ ഡി എം സി സെലീന കെ എം,പിടിഎ പ്രസിഡണ്ട് ഷാജി, തലപ്പുഴ ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ബിയാത്രസ് പോൾ , എസ് എം സി ചെയർമാൻ ഷഹീർഅബാസ് ,ഡിപിഎം ബിജോയ്‌, ബ്ലോക്ക്‌ കോർഡിനേറ്റർ നിതിൻ എന്നിവർ ആശംസ അറിയിച്ചു. സി ഡി എസ്സ് അക്കൗണ്ടന്റ്, ജെൻഡർ ആർപി എന്നിവർ…

          Read More

            നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

            കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തരിയോട് എന്നിവയുടെ സഹകരണത്തോടുകൂടി സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു അധ്യക്ഷത…

            Read More

            വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊന്നു

            മൂളിത്തോട് : വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട അതിഥി തൊഴിലാളിയ മുഖീബിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടയിൽ പ്രതി പിടിയിലായി. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യു പി സ്വദേശി മുജീബിനെ മുഹമ്മദ് ആരിഫെന്നയാള്‍ കൊലപ്പെടുത്തിയെന്നാണ് സൂചന. മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ നിലയിലാണ് മൂളിത്തോട് പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്.

            Read More

            അഖില വയനാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് സമാപിച്ചു

            കൽപ്പറ്റ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മേപ്പാടി എം.ബി.സി. ആർട്സ് ആൻ്റ് സ്പോർട്സ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സി.പി. രാജീവൻ മെമ്മോറിയൽ ട്രോഫിക്കും, കാഷ് പ്രൈസിനും, ആമ്പക്കാട്ട് കുര്യൻ മെമ്മോറിയൽ ഷീൽഡിനും കാഷ് പ്രൈസിനുംവേണ്ടിയുള്ള അഖില വയനാട് മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണമെൻ്റ് സമാപിച്ചു വയനാട് ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നും 48 ടീമുകൾ അണിനിരന്ന ആവേശകരമായ മത്സരത്തിൽ ഷിജിത്&ലിൻ്റോ (വൈത്തിരി) വിജയികളായി. ഷെറിൻ, സാജിത് (മുട്ടിൽ) എന്നിവർക്കാണ് രണ്ടാംസ്ഥാനം.

            Read More

            കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം 17ന്

              കല്‍പ്പറ്റ: സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിനു 17ന് മാപനമാകുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, പിടിഎ പ്രസിഡന്റ് പി.എ. ബൈജു, അധ്യാപകരായ സുനില്‍ സെബാസ്റ്റ്യന്‍, ഹൈസിന്ത് ഹര്‍ടിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപന സമ്മേളനം വൈകുന്നേരം നാലിന് കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം അദ്ദേഹം നിര്‍വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എംഎല്‍എ മുഖ്യാതിഥിയാകും. പ്രിന്‍സിപ്പല്‍…

            Read More