കാട്ടുതീ: മുത്തങ്ങയിൽ പ്രതിരോധ നടപടികൾ അപര്യാപ്തമെന്ന് ആക്ഷേപം

    സുൽത്താൻ ബത്തേരി: കാട്ടുതീ പ്രതിരോധ നടപടികൾ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ അപര്യാപ്ത‌മാണെന്ന് ആക്ഷേപം. മുത്തങ്ങ വനത്തിൽ കാട്ടു തീ തടയുന്നതിനു മതിയായ മുൻകരുതൽ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവർ നിരവധിയാണ്. വേനലിൽ അടിക്കാട് ഉണങ്ങിനിൽക്കുന്നത് കാട്ടുതീ സാധ്യത വർധിപ്പിച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.   വനത്തിൽ കാട്ടുതീ വീഴുന്നത് അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗ സാന്നിധ്യം കൂടുന്നതിന് കാരണമാകും. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും കാട്ടുതീ ഭീഷണിയാണ്. എന്നിരിക്കേ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്….

    Read More

      നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

      തെരഞ്ഞെടുപ്പ് ദിവസം പ്രശ്‌നബാധിത പോളിങ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷനും നടത്തി.   തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ റാന്‍ഡമൈസേഷന് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 4008 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.   ഇതില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായി 1002 (443 പുരുഷന്മാര്‍, 559 സ്ത്രീകള്‍) പേരെയും ഫസ്റ്റ് പോളിംഗ്…

      Read More

      ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

      കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെയും മുൻസിപ്പൽ ജാഗ്രത സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ ബാലസഭാ അംഗങ്ങൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘മയങ്ങില്ല കേരളം; ഹരമല്ല ലഹരി’ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ കീഴിലുള്ള “ബാല്യം അമൂല്യം” ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്…

      Read More

      വയനാട് സ്കൂൾ കായികമേളയിൽ ബത്തേരിക്ക് കിരീടം; സ്കൂൾ തലത്തിൽ ജി.എച്ച്.എസ്.എസ്. മീനങ്ങാടി ഒന്നാമത്

      കൽപ്പറ്റ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കിരീടം ചൂടി ബത്തേരി ഉപജില്ല. 390 പോയിന്റ് നേടിയാണ് ബത്തേരി ചാമ്പ്യന്മാരായത്. 318 പോയിന്റുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 157 പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി. കായികമേളയുടെ ആദ്യദിനം മുതൽ അവസാനദിനം വരെ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ബത്തേരി കിരീടം സ്വന്തമാക്കിയത്. സ്കൂൾ തലത്തിൽ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ്. മീനങ്ങാടി ഒന്നാം സ്ഥാനം നേടി. 112 പോയിന്റുമായി എസ്.സി.എച്ച്.എസ്.എസ്. പയ്യമ്പള്ളി രണ്ടാം സ്ഥാനത്തും 100 പോയിന്റുമായി…

      Read More