കുഷ്‌ഠരോഗം: വിവേചനം അവസാനിപ്പിക്കാൻ സ്പർശ് ക്യാമ്പയിൻ

    വിവേചനം അവസാനിപ്പിക്കുക, അന്തസ്സ് ഉറപ്പാക്കുക എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്പർശ് – കുഷ്‌ഠരോഗ ബോധവൽക്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധനയും ശാസ്ത്രീയ ചികിത്സയും ഉറപ്പാക്കുക , പകർച്ചാ സാധ്യതകൾ ഇല്ലാതാക്കുക, കുഷ്ഠ രോഗ ബാധിതരോടുള്ള വിവേചനങ്ങൾ അവസാനിപ്പിച്ച് സാമൂഹ്യ പിന്തുണ ഉറപ്പ് വരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനങ്ങൾക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി രക്തസാക്ഷി ദിനമായ ജനുവരി…

    Read More

      വയനാടൻ കുന്നിറങ്ങുന്ന വനിതാഗാഥ; വനിതാ സംരംഭക കോണ്‍ക്ലേവില്‍ ശ്രദ്ധേയമായി ബാംബു ക്രാഫ്റ്റ് എക്സിബിഷൻ

        ത്രിശൂർ ::നമ്മുടെ നാടിന്റെ തനതായ ഉല്‍പന്നങ്ങളില്‍ അന്യദേശത്തുള്ളവർ അത്ഭുതം പ്രകടിപ്പിക്കുന്നതും വിലയൊട്ടും പേശാതെ വലിയ ഓർഡറുകള്‍ നല്‍കുന്നതും കാണുമ്ബോള്‍ ഒരുപാട് സന്തോഷം.വൈവിധ്യങ്ങളാല്‍ സമ്ബന്നമായ ഒരു നാടിന്റെ പ്രകൃതിദത്തമായ തനതു ഉല്‍പന്നങ്ങള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.’ വയനാടിന്റെ സ്വന്തം മുള ഉല്‍പന്നങ്ങള്‍ക്ക് ദേശാന്തരങ്ങള്‍ കടന്നുള്ള പ്രീതി ലഭിക്കുന്നതിനെപ്പറ്റി സംസാരിക്കുമ്ബോള്‍, ലുലു കണ്‍വെൻഷൻ സെന്ററില്‍ നടന്ന വനിതാ സംരംഭക കോണ്‍ക്ലേവില്‍ ബാംബു ക്രാഫ്റ്റ് എക്സിബിഷൻ ഒരുക്കിയവർക്ക് നൂറുനാവാണ്. വയനാട് ജില്ലയിലെ മേപ്പാടി സ്വദേശികളായ സ്മിത,…

      Read More

      ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം

      വാഴവറ്റ: വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ വര്‍ക്കിയുടെ മക്കള്‍ അനൂപ് പി വി (37), ഷിനു (35)എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹം കല്‍പ്പറ്റ സഹകരണ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിക്കുകയാണ്. വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയില്‍ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം. മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

      Read More