അര്‍ബുദ ബാധിതന് ചികിത്സ നിഷേധിച്ചെന്ന്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കല്‍പ്പറ്റ: അര്‍ബുദ ബാധിതനായ ആദിവാസി വയോധികന് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ്, ജില്ലാ സമൂഹികനീതി ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്‍കി. അര്‍ബുദ ബാധയെത്തുടര്‍ന്ന് മുഖത്ത് പുഴുവരിച്ച നിലയില്‍ തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളന്‍ എന്ന 66 കാരനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍…
