സ്കൂളുകളില്‍ സബ്ജെക്‌ട് മിനിമം ഈ വര്‍ഷം മുതലെന്ന് വി ശിവന്‍കുട്ടി: അതായത്, പഠിച്ചില്ലെങ്കില്‍ പണികിട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അക്കാദമിക നിലവാരം ഉറപ്പുവരുത്തുന്നതിനായി സബ്ജെക്‌ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ഈ വര്‍ഷം എട്ടാം ക്ലാസ്സിലും 2025-26 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത് ക്ലാസുകളിലും 2026-27 അക്കാദമിക വര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളിലും സബ്ജെക്‌ട് മിനിമം നടപ്പാക്കും. അതായത് എല്ലാ വിഷയത്തില്‍…

Read More

എൻ.എഫ്. പി.ഒ. ചികിത്സാ ഫണ്ട് കൈമാറി.

പുൽപ്പള്ളി: മറുനാടൻ ഇഞ്ചി കർഷകരുടെ കൂട്ടായ്മയായ നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ്. പി.ഒ.) ചാരിറ്റി വിഭാഗം സംഘടനയുടെ ചികിത്സാ സഹായം കൈമാറി. സംഘടനയുടെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ച് ചികിത്സവേണ്ടി വന്നാൽ ചാരിറ്റി ഫണ്ടിൽ നിന്ന് സഹായം നൽകും. ആദ്യ കാല അംഗം ഇസ്മായിൽ ബാവയുടെ കുടുംബത്തിന് 2, 67,000 രൂപയാണ് കൈമാറിയത്. ചടങ്ങിൽ എൻ.എഫ്. പി.ഒ ചെയർമാൻ ഫിലിപ്പ് ജോർജ്, ചാരിറ്റി കൺവീനർ കെ.പി.ജോസ്, റെഫസൽ, ജോയി ഇരട്ടമുണ്ട, കെ.എ. ജോഷി , ജോഷി,…

Read More

നാട് ആഘോഷമാക്കി റോഡ് ഉദ്ഘാടനം

പീച്ചങ്കോട്: എടവക പഞ്ചായത്ത് വാർഡ് 12 ലെ പീച്ചങ്കോട്- കുണ്ടോണി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശിഹാബ് അയാത്താണ് വളരെ പ്രധാനപ്പെട്ട വികസന പ്രവർത്തിക്ക് നേതൃത്വം നൽകിയത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, അസിസ്റ്റൻറ് സെക്രട്ടറി അസീസ്, എ ഇ സമീൽ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ,…

Read More

    സംസ്ഥാനത്ത് മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദപാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ തെക്കൻ ജാർഖണ്ഡിനും സമീപ…

    Read More

    വാഹനാപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    ബത്തേരി : മൂലങ്കാവ് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കരണി പൈക്കാട് വീട്ടിൽ ജംഷീർ (38) ആണ് മരിച്ചത് ഈ മാസം 2-ാം തിയ്യതി ജംഷീർ സഞ്ചരിച്ച സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഒരു മാസത്തോ ളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു മരണം

    Read More

      മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19ന്

      പടിഞ്ഞാറത്തറ : സ്വപ്നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ്തങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഇടപ്പെടലാണ് പടിഞ്ഞാറ ഡബ്ല്യു.എം. ഗ്രീൻ മൗണ്ട് സ്കൂൾ നടത്തിയത് നിരന്തരമായ അന്വേഷണത്തിലൂടെ അർഹമായ ഒരു കുടുംബത്തെ കണ്ടെത്തുകയും ഗ്രീൻമൌണ്ട് സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് സ്വരൂപിച്ച തുക കൊണ്ട് വീട് നിർമ്മാണ നടത്തുകയായിരുന്നു , വീടിന് ആവിശ്യമായ സ്ഥലം സംഭാവന…

      Read More

        131 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

        നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച 131 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 103 പോസ്റ്ററുകള്‍, ഒന്‍പത് ബാനറുകള്‍, 12 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച അഞ്ച് പോസ്റ്ററുകള്‍, രണ്ട് ബാനറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

        Read More

        ഓട്ടോ–ടാക്സി നിരക്ക് വർധിപ്പിക്കണം: എസ്.ഡി.ടി.യു വയനാട്ടിൽ കളക്ടറേറ്റ് ധർണ നടത്തി

        കൽപ്പറ്റ: ഇന്ധനവിലയും വാഹന അനുബന്ധ ചെലവുകളും വർധിച്ച സാഹചര്യത്തിൽ ഓട്ടോ–ടാക്സി നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.ടി.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 50 രൂപയായി നിശ്ചയിക്കുക, കിലോമീറ്റർ നിരക്ക് വർധിപ്പിക്കുക, കാർ ടാക്സി മേഖലയെയും നിരക്ക് വർധനയുടെ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്.   ധർണ എസ്.ഡി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി. നാസർ ഉദ്ഘാടനം ചെയ്തു. ഇന്ധനവിലയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ചെലവുകളും…

        Read More

        ജൻഡർ റിസോഴ്സ് സെന്റർ: തരുവണയിൽ പാരന്റ്റിംഗ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

        തരുവണ: വയനാട് ജില്ലാ പഞ്ചായത്തും – കുടുംബശ്രീ മിഷനും നടത്തുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി “രക്ഷിതാക്കൾക്കുള്ള അവബോധ പരിപാടി “തരുവണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ കെ. സി. കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു

        Read More

        നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണം:ഡോ. തോമസ് ഐസക്

        കൽപ്പറ്റ: നൈപുണി വികസനത്തിലൂടെ കേരളത്തെ വിജ്ഞാന സമൂഹമാക്കണമെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്ക്‌. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന നൈപുണി വികസന കേന്ദ്രങ്ങൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമായി മാറണം. അക്കാദമിക പരിജ്ഞാനത്തിനൊപ്പം നൂതന തൊഴിൽ നൈപുണ്യങ്ങൾ കൂടി നൽകി സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാറുന്ന കാലത്തിനനുസരിച്ച് സർവകലാശാലകളും പാഠ്യപദ്ധതികളും നവീകരിക്കേണ്ടത് അനിവാര്യമാണെന്നും…

        Read More