വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. വയനാടിന്റെ സാധ്യതകളെ ഇതുപോലെ പഠിക്കാനും കണ്ടെത്താനും വഴികാട്ടാനും നേതൃത്വം നല്‍കിയ സാഹചര്യം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗോത്രവര്‍ഗ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയതിന് തെളിവാണ് ബജറ്റില്‍ വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും തുടങ്ങാനുള്ള തീരുമാനം. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ…
