നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി.

    കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 94 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 126 കൗണ്ടിംഗ് അസിസ്റ്റന്റുമാരും 94 മൈക്രോ ഒബ്‌സര്‍വര്‍മാരും ഉള്‍പ്പെടുന്നു. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ കേന്ദ്ര സര്‍ക്കാര്‍/ബാങ്ക്/കേന്ദ്ര പൊതുമേഖലാ ഉദ്യോഗസ്ഥരുമാണ്.  

    Read More

    ഓണം വാരാഘോഷം: വർണ്ണാഭമായി വിളംബര ജാഥ

      കൽപ്പറ്റ: വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വർണ്ണാഭമായി. കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അവസാനിച്ചത്. മാവേലി, പപുലികളി, കൈക്കൊട്ടി കളി, അമ്മൻക്കുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ രണ്ടായിരത്തിലധികം ആളുകൾ അണിനിരന്നു. ഘോഷയാത്രയിൽ മന്ത്രി ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ,…

    Read More

      ആറാം തവണയും ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു, പക്ഷെ വലിയ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ

      കൽപ്പറ്റ : വിലയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടിക്കടിയുണ്ടാകുന്ന വിലക്കുറവിനെ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എത്തുമ്പോഴേക്കും സ്വര്‍ണവില 1.50 ലക്ഷത്തിലേക്കെത്താനും സാധ്യതയുണ്ട്. അങ്ങനയെയായാല്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് പ്രയാസമേറിയ കാര്യമായിരിക്കും. സാധാരണയായി ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയാന്‍ നിക്ഷേരപകരെ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളര്‍ ശക്തിപ്പെടുകയും പണപ്പെരുപ്പം ഉണ്ടാകുമോ…

      Read More

      സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; ഓണക്കാല ക്യാമ്പ് ആരംഭിച്ചു.

      കല്‍പറ്റ: ജി.വി.എച്ച്.എസ്.എസ് കല്‍പറ്റയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള ഓണക്കാല ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബര്‍ 18, 19, 20 തീയതികളിലായി നടക്കുന്ന ക്യാമ്പ് കല്‍പറ്റ മുനിസിപ്പാലിറ്റി നാലാം വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം. സല്‍മ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.ടി സജീവന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സലാം പി, എം.പി.ടിഎ പ്രസിഡന്റ് സാജിത, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അരുണ്‍, ഗാര്‍ഡിയന്‍ എസ്.പി.സി ജോയിന്റ് കണ്‍വീനര്‍…

      Read More

      കുഞ്ഞോം ഡബ്ലൂ.എം.ഒ ആർട്സ് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

      കുഞ്ഞോം :ഡബ്ലൂ .എം.ഒ ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ കുഞ്ഞോം പതിനേഴാം വാർഷിക എട്ടാം സനദ് ദാന മഹാസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാപഞ്ചായത്ത്‌ വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈത്തമി അധ്യക്ഷനായി. മുസ്തഫ മോന്തോൾ,പി. സി ആലികുട്ടി ഹാജി, ഹാഷിർ വാഫി, മിദ്ലാജ് ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു.

      Read More

      ബാലവകാശ സംരക്ഷണം വകുപ്പുകളുടെ ഏകോപനം പ്രധാനം: ബാലാവകാശ കമ്മീഷന്‍

      കൽപ്പറ്റ : ബാലാവകാശ സംരക്ഷണനത്തിന് ഇതര വകുപ്പുകളുടെ ഏകോപനം പ്രധാനപ്പെട്ടതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള ബാലാവകാശ സംരക്ഷണ പുരോഗതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പുകള്‍ക്കും ബാലാവകാശ സംരക്ഷണനത്തിന് നിര്‍ണ്ണായകമായ ചുമതലകളുണ്ട്. ഒരേപദ്ധതികള്‍ വിവിധ വകുപ്പുകള്‍ ആവിഷ്‌കരിക്കുമ്പോള്‍ പരസ്പര ധാരണ വേണം. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പദ്ധതികള്‍ തീരുമാനിക്കുമ്പോള്‍ എല്ലാ വകുപ്പുകളുടെയും കൂടിയാലോചനകള്‍ വേണം. ബാലസൗഹൃദ കേരളം എന്ന ലക്ഷ്യത്തിലേക്ക് ഇതു…

      Read More

        ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ 

        ബ്ലാക്ക് ഈഗിൾസ് ജേതാക്കൾ മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി. 16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി…

        Read More

          പോസ്റ്റൽ ബാലറ്റ് പ്രതിസന്ധി; പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് അവസരമില്ല, അവസരം നൽകണമെന്നാവശ്യപ്പെടുള്ള ഹരജി ഹൈക്കോടതി തള്ളി

          കൊച്ചി: പോസ്റ്റൽ ബാലറ്റ് പ്രതിസന്ധിയെ തുടർന്ന് വോട്ട് ചെയ്യാനാകാത്ത പോളിങ് ഉദ്യോഗസ്ഥർക്ക് നിരാശ. ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല. അവസരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. വോട്ട് നിഷേധം തെരഞ്ഞെടുപ്പ് ഹരജിയിലൂടെ ഉന്നയിക്കാമെന്നും കോടതി നിർദേശിച്ചു. എൻജിഒ യൂണിയനടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ കോടതിക്ക് ഇടപെടുന്നതിൽ ഭരണാഘടനപരമായ പരിമിതികളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വോട്ട് നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിന് ശേഷം ‘തെരഞ്ഞെടുപ്പ് ഹരജി’ വഴി ഈ പ്രശ്നം വീണ്ടും കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി….

          Read More

            ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

            വാകേരി: സെന്റ് ആന്റണി ചർച്ച് വാകേരി ഇടവകയുടെ നേതൃത്വത്തിൽ വാകേരി ടൗണിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു, ഇടവക വികാരി ഫാദർ ജെയ്സ് പൂതക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, വളവയൽ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ബാബു മാപ്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി, സണ്ണി സെബാസ്റ്റ്യൻ, ഇ കെ ബാലകൃഷ്ണൻ, ശ്രീനേഷ്, കെ കെ അബൂബക്കർ, ആലിക്കുട്ടി കോട്ടക്കൽ, കെ ആർ ഷാജി, സിജോ പി ജെ, ബാബു കെ എം, ജോൺസൺ എം ജെ തുടങ്ങിയവർ…

            Read More

              വാണിജ്യ തന്ത്ര മികവിന് ദേശീയ അംഗീകാരം; ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം അനീഷ് കൃഷ്ണയ്ക്ക്

              കൽപ്പറ്റ :ബിസിനസ് തന്ത്ര ആസൂത്രണത്തിലും കോർപ്പറേറ്റ് നേതൃത്വത്തിലും കാഴ്ചവെച്ച മികവിന് ബിസ്കോൺ മാർക്കറ്റിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അനീഷ് കൃഷ്ണയ്ക്ക് സമഗ്ര സേവാ കൗൺസിൽ (എസ്.എസ്.സി.)യുടെ ദക്ഷിണേന്ത്യൻ സമഗ്ര പുരസ്കാരം–2026ന്റെ ഭാഗമായി നൽകുന്ന ‘വാണിജ്യ തന്ത്ര രത്ന’ പുരസ്കാരം ലഭിക്കും.   വാണിജ്യ തന്ത്ര രൂപവത്കരണ രംഗത്തെ അസാധാരണ വൈദഗ്ധ്യം, നൂതനമായ ബിസിനസ് കാഴ്ചപ്പാട്, ഫലകേന്ദ്രീകൃത നേതൃത്വം, സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും നൽകിയ ശ്രദ്ധേയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിന് അനീഷ് കൃഷ്ണയെ…

              Read More