ഡോ. ഷീജ വി.ആര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍

    ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ഷീജ വി.ആര്‍ ചുമതലയേറ്റു. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. സമീഹ സൈതലവി കാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരിച്ചുപോയ ഒഴിവിലേക്കാണ് പുതിയ നിയമനം. മാനന്തവാടി സ്വദേശിനിയായ ഡോ. ഷീജ 2005ല്‍ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 10 വര്‍ഷം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ഒമ്പതു വര്‍ഷം പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലി ചെയ്തു. ഏറ്റവുമൊടുവില്‍ പേര്യ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസറായിരുന്നു. അഡ്വ. ശ്രീകാന്ത് പട്ടയനാണ്…

    Read More

    വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

    കോട്ടത്തറ : 2024 -25 വര്‍ഷത്തെ കോട്ടത്തറ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പിൽ ചര്‍ച്ച ചെയ്തു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഹണി ജോസ്,…

    Read More

      പാതിരി ഉന്നതയിലെ കമ്മ്യൂണിറ്റി ഹാൾ നാശത്തിന്റെ വക്കിൽ: ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു

      മുള്ളൻകൊല്ലി : പാതിരി ഉന്നതിയിൽ കേരള വികസന പദ്ധതിയിൽ ടി എസ് പി പണ്ടുപയോഗിച്ച് 2007ൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച സാംസ്കാരിക നിലയം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉന്നതിയിലെ കുട്ടികളുടെ പഠന വീട് പ്രവർത്തിച്ചിരുന്നതും ഈ കേന്ദ്രത്തിൽ ആയിരുന്നു. എന്നാൽ പഠന വീടിന്റെ പ്രവർത്തനവും നിലച്ചു പോയിരിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ ഉണർന്നു പ്രവർത്തിച്ച സാംസ്കാരിക നിലയം പ്രവർത്തന സജ്ജമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു പ്രസിഡണ്ട് ഗിരീഷ് കുമാർ സെക്രട്ടറി ജോഷി…

      Read More

      കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിർമ്മിക്കണം: എസ്‌ഡിപിഐ

      തലപ്പുഴ : 400 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിമിക്കണമെന്ന് എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് കബീർ വി. അപകടാവസ്ഥയിലായ പാലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ലെ പ്രളയം മുതൽ ഇങ്ങോട്ട് ഉണ്ടായ ഓരോ സമയത്തും പാലത്തിന്റെ പില്ലറുകൾക്കും, സൈഡ് ഭിത്തിക്കുമൊക്കെ കേട് പാട് സംഭവിച്ചിരുന്നു. അന്ന് തൊട്ടേ പഞ്ചായത്ത് തലം മുതൽ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് ബ്രാഞ്ച് കമ്മിറ്റിയും പ്രദേശത്തെ ആശ്രയ അയൽകൂട്ടത്തിന്റെയും,5,10 വാർഡ് മെമ്പർമാരുടെയുമൊക്കെ നേതൃത്വത്തിൽ നിവേദനങ്ങൾ…

      Read More

        ക്ഷേമ പെൻഷൻ വിതരണം 15 മുതൽ

        തിരുവനന്തപുരം: ഡിസംബർ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ 15 മുതൽ വിതരണം ചെയ്യും. ക്രിസ്മസിന് മുമ്പ് പൂർത്തിയാക്കും. ഇതിനായി 1045 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 2000 രൂപാവീതം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുക. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും നൽകും.

        Read More

          മലബാർ ഭദ്രാസന സംയുക്ത സമ്മേളനം ‘ദർശന ദീപം’ ചീയംബം പള്ളിയിൽ നടന്നു

          പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ദർശന ദീപം’ സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് വിജയകരമായി സമാപിച്ചു. ഞായറാഴ്ച (മെയ് 24) ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകുന്നേരം 4.30 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തി. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ…

          Read More

          ജനം ജാഗ്രത കൈക്കൊള്ളണം: ടി നാസർ

            തലപ്പുഴ : RSS നു വേണ്ടി നാടിനെ കുരുതി കൊടുക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ ജനം ജാഗ്രത കൈക്കൊള്ളണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. പിണറായി പോലീസ് -ആർഎസ്എസ് കൂട്ടൂകെട്ടിനെതിരെ മാനന്തവാടി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന വാഹനജാഥയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ്-ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ സംസ്ഥാനത്ത് സിപിഎമ്മുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു എന്ന ഭരണകക്ഷി എംഎല്‍എയുടെ വാക്കുകള്‍ ഗൗരവതരമാണ്. കേരളത്തിന്റെ ക്രമസമാധാന ചുമതല ആര്‍എസ്എസ്സിന്റെ വരുതിയില്‍ കൊണ്ടു…

          Read More

          വാളത്തൂര്‍ ചീരമട്ടം ക്വാറി: ആക്ഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

          വൈത്തിരി: വാളത്തൂര്‍ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ചീരമട്ടം ക്വാറി ലൈസന്‍സ് റദ്ദാക്കുക, രേഖകളില്‍ കൃത്രിമം കാണിച്ച മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കും എതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി. റഹിം അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, ഹൈക്കോടതി അഭിഭാഷകന്‍ ടി.എസ്….

          Read More

            കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

            ബത്തേരി:  കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. എക്സൈസ് ഡിവിഷൻ, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് സംയുക്തമായി നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ 340 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ആര്യന്നൂർ കണ്ടം കളത്തിൽ വീട്ടിൽ ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്. പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ ബാവലിയിൽ നിന്നും KL 72 7551 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. പനമരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ഇയാൾ നിരവധി കേസുകളിൽ…

            Read More

            കാരുണ്യം വിവാഹസംഗമം നാളെ

            കണിയാമ്പറ്റ: കണിയാമ്പറ്റ മില്ല് മുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നാളെ ഫെബ്രുവരി 22 ശനിയാഴ്ച പതിമൂന്നാമത് സ്‌ത്രീധന രഹിത വിവാഹസംഗമം നടത്തുന്നു. കഴിഞ്ഞ 12 വിവാഹസംഗമത്തിലൂടെ 248 യുവതി യുവാക്കൾക്ക് വിവാഹസ്വപ്നം സാക്ഷാൽകരിക്കാൻ പ്രസ്തുത കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. വധുവിന് സ്വർഭരണവും വിവാഹ വസ്ത്രവും വരന് മഹറും വിവാഹവസ്ത്രവുമാണ് വിവാഹ സമ്മാനമായി നൽകുന്നത്. നിക്കാഹിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യ കാർമികത്വം വഹിക്കും, സമസ്ത…

            Read More