സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും

സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി മാര്‍ച്ചില്‍ തുടങ്ങും. പദ്ധതിയുടെ ഭാഗമായി ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്…

Read More

ഔഷധ സസ്യ ഉദ്യാന നിർമ്മാണം ഉദ്ഘാടനം ചെയ്തു 

തരുവണ:വയനാട് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ തരുവണ കരിങ്ങാരി ഗവ യു. പി. സ്കൂളിൽ ഔഷധസസ്യ ഉദ്യാന നിർമ്മാണ ഉദ്ഘാടനം വയനാട്  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണത്തിന് അവയുടെ ഉപയോഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.വാർഡ് മെമ്പർ രമേശൻ സി.വി അദ്ധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് ചെയർമാൻ സി. എം അനിൽകുമാർ…

Read More

മേപ്പാടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കുട്ടിപ്പോലീസ്; കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

മേപ്പാടി : മേപ്പാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകളാണ് 21.01.2025 ചൊവ്വാഴ്ച അധ്യാപകർക്കൊപ്പം സ്റ്റേഷൻ സന്ദർശിച്ചത്. മേപ്പാടി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആതിര ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംനാസ്, അരവിന്ദാക്ഷൻ, സിവിൽ പോലീസ് ഓഫീസർ ബിൻസിയ നസ്രിൻതുടങ്ങിയവർ കുട്ടികൾക്ക് സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും ശേഷം കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസ്സെടുക്കുകയും ചെയ്തു. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അഭിനന്ദനങ്ങളർപ്പിച്ച വിദ്യാർത്ഥികൾ പോലീസ്…

Read More

    ബഡ്സ് സ്പെഷ്യൽ സ്കൂൾ മുണ്ടേരിയിൽ നൃത്ത- സംഗീത സദസ്സ് സംഘടിപ്പിച്ചു

    മുണ്ടേരി : ബഡ്സ് സ്പെഷ്യൽ സ്കൂൾ മുണ്ടേരിയിൽ സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നൃത്ത- സംഗീത സദസ്സ് സംഘടിപ്പിച്ചു. ടീച്ചർ ഇൻ ചാർജ് സിജി ആൻറണി, പി. ബിന്ദു ടീച്ചർ അസിസ്റ്റൻറ് കമ്മീഷണറും വയനാട് ജില്ലാ വിമുക്തി മാനേജറുമായ സജിത് ചന്ദ്രൻ മുതലായവർ സന്നിഹിതരായി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർഥികളായ ഷുഹൈബ് ആസിൽ, ദിനേശ് കുമാർ , പി.മുംതാസ്, അബിൻ ഷിബു…

    Read More

    പട്ടയം അനുവദിച്ചിട്ടും ഭൂമിയില്ല; ആദിവാസി ഭാരത് മഹാസഭ ധര്‍ണ നടത്തി

    സുല്‍ത്താന്‍ ബത്തേരി: പട്ടയം അനുവദിച്ച മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി അളന്നുതിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഭാരത് മഹാസഭയുടെ നേതൃത്വത്തില്‍ നെന്‍മേനി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എ.എം.അഖില്‍കുമാര്‍ ഉദ്ഘാടനം ചെ   യ്തു. ഭൂരഹിത ആദിവാസികളെ ഭൂമിയുടെ ഉടമസ്ഥരാക്കുകയെന്ന വ്യാജേന വിതരണം ചെയ്യുന്ന തുണ്ടുകടലാസിനെ പട്ടയം എന്നു വിളിക്കുകയും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ പട്ടികവര്‍ഗക്കാരെ വഞ്ചിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. 2011ല്‍ പട്ടയം അനുവദിച്ച 722 കുടുംബങ്ങള്‍ക്ക്…

    Read More

    വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി.

    തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും ക്യാമ്പിലാണ്. കൂടുതൽ വീടുകൾ കണ്ടെത്തി പുനരധിവാസം വേഗത്തിലാക്കുമെന്നും വിദഗ്ധരുമായും ജനപ്രതിനിധികളുമായി പുനരധിവാസ നടപടികൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്…

    Read More

      മുണ്ടത്തിക്കോട് ദുരന്തം; പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി; മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി

      തൃശൂർ: വെടിക്കെട്ട്പുര ദുരന്തം നടന്ന മുണ്ടത്തിക്കോട് സംയുക്ത പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി. ശരീര ഭാഗങ്ങള്‍ ഇന്നും കണ്ടെത്തിയെന്ന് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവ സമയത്ത് 37 പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്മീഷണര്‍ പ്രതികരിച്ചു.   200- 300 കിലോ സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഇന്ന്…

      Read More

        യാത്രയയപ്പ് നൽകി 

        പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കാപ്പും ക്കുന്നു കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ആയി നാല് വർഷക്കാലം സേവനം ചെയ്ത് സ്ഥലം മാറി പോകുന്ന ഡോക്ടർ ഷൗക്കീൻ മാഡത്തിന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പഞ്ചായത്ത് കോണ്ഫറന്സ് ഹാള് വെച്ച് നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബഹു :കെ കെ അസ്മ ഉത്ഘാടനം ചെയ്തു, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാൻ കെ ഹാരിസ് അദ്യക്ഷത…

        Read More

          ഡ്രൈ ഡേയിൽ വില്പനക്കായി സൂക്ഷിച്ച 28 ലിറ്റർ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

          ബത്തേരി : ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് എക്സൈസ് ഇൻസ്പെക്ടർ സുമേഷ്.പി.എസും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, നടവയൽ വില്ലേജിൽ, കാറ്റാടിക്കവല ഭാഗത്ത് , മുരിക്കുനിൽക്കും കാലായിൽ വീട്ടിൽ ജോർജ്ജ് തോമസ് (വയസ്സ് 43/26) എന്നയാളെ 28 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ…

          Read More

            മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ

            തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.   എജി പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രിമാരുടെ ചട്ടലംഘനത്തിൻ്റെ വിവരങ്ങൾ പുറത്തായത്. മന്ത്രിയെന്ന നിലയിൽ ശമ്പളം വാങ്ങുമ്പോൾ…

            Read More