അൽ മുക്താദിർ ജുവലറി അഞ്ചാം വാർഷിക ആഘോഷ ഫണ്ട് വയനാട് ദുരിതബാധിതർക്ക്
കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് പൂർണമായും വയനാടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പിന്റെ ചെയർമാനുംചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് പ്രമുഖ പദ്ധതികളാണ് ‘പാഞ്ച് യോജന’ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. അൽ മുക്താദിർ ഗ്രൂപ്പിന് ഇന്ത്യൻ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ISO 9001:2015 സർട്ടിഫിക്കറ്റ് ലഭിച്ചെന്നും ഡോ. മുഹമ്മദ് മൻസൂർ…
