വെള്ളമുണ്ട ജി.എം.എച്ച്‌.എസ്.എസിന് പ്രൊജക്ടർ വിതരണം ചെയ്തു

    lവെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിന് പ്രൊജക്ടർ വിതരണം ചെയ്തു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാജു പി.പി, റെജി ടി, ഷീന എം. കെ തുടങ്ങിയവർ സംസാരിച്ചു.

    Read More

    മുണ്ടക്കൈ ചൂരൽമല ദുരന്തം :യൂത്ത് കോൺഗ്രസ് രാപകൽ സമരം നടത്തി

    കൽപറ്റ:മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്നു ഒരു വർഷം തികഞ്ഞിട്ടും അവഗണന തുടരുന്ന സംസ്ഥാന സർക്കാരിന്റെ അനങ്ങപ്പാറ നയത്തിൽ പ്രതിഷേധിച്ചു കലക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തി. ദുരന്ത ബാധിതരുടെ ലിസ്റ്റ് ഉണ്ടാക്കാൻ ഒരു വർഷം പൂർത്തിയാകുമ്പോഴും സർക്കാരിന് സാധിച്ചിട്ടില്ല. ഒരു തരത്തിലും ഉത്തരവാദിത്വം കാണിക്കാത്ത സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് രാപകൽ സമരം ഉദ്ഘാടനം ചെയ്തു അഡ്വക്കറ്റ് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പിആർ വർക്കിന്…

    Read More

      ‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പട്ടികവര്‍ഗ കുടുംബങ്ങൾ

      കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വരാനിരിക്കേ വയനാട്ടില്‍ ഭൂസമര രംഗത്തുള്ള ആദിവാസി കുടുംബങ്ങള്‍ വലിയ പ്രതീക്ഷയില്‍. ഭൂസമരത്തിന്റെ ഭാഗമായി പതിറ്റാണ്ടിനുമുമ്പ് ‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുനല്‍കുന്നതിന് അടുത്ത സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബങ്ങള്‍. റിസര്‍വ് വനത്തിലുള്ളത് ഒഴികെ സമരഭൂമികള്‍ അളന്നുതിരിച്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് വരുന്ന സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനുള്ള തീരുമാനത്തിലാണ് ആദിവാസി ഗോത്ര മഹാസഭയിലെ എം. ഗീതാനന്ദന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററായ വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഗോത്രമഹാസഭ കോണ്‍ഗ്രസ് നേതാക്കള്‍ക്കും…

      Read More

      കരിമ്പിൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്റ്റാർസ് പ്രിപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ചെയ്തു.

      തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് A K ശങ്കരൻ മാസ്റ്റർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന സത്താർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ,വാർഡ് മെമ്പർ A S രവികുമാർ,വിദ്യാകിരണം മിഷൻ കോർഡിനേറ്റർ വിൽസൺ തോമസ്,മാനന്തവാടി A E O മുരളീധരൻ, BPC കെ.കെ സുരേഷ് SMC ചെയർമാൻ മത്തായി ഐസക്, PEC കൺവീനവർ പി.കെ…

      Read More

      തെരുവോര ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

      ബത്തേരി: വയനാടിന് വരത്താങ്ങുമായി കേരള ചിത്രകലാ പരിഷത്ത് കൂട്ടായ്മ. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹിയിക്കാനായി ചിത്ര കലാപരിഷത്ത് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് തെരുവോര ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചത്. തത്സസമയം വരക്കുന്ന ചിത്രങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ പുനരധിവാ സത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയനാടിനൊരു വരത്താങ്ങ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്യുകയും ആദ്യ വിൽപ്പന ടി.കെ രമേശ് നിർവ്വഹിക്കുകയും ചെയ്തു.

      Read More

        സി പി ഐ എം പ്രതിഷേധ പ്രകടനം നടത്തി

        വെനുസ്വേലയിൽ അമേരിക്ക നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങളിലും, പ്രസിഡന്റ് മഡുറോയേയും ഭാര്യയേയും ബന്ദികളാക്കി തടഞ്ഞുവെച്ചതിലും പ്രതിഷേധിച്ച് സി പി ഐ എം കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി. കെ ശശിന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, വി ഹാരിസ് എന്നിവർ നേതൃത്വം നൽകി.

        Read More

          മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19ന്

          പടിഞ്ഞാറത്തറ : സ്വപ്നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ്തങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഇടപ്പെടലാണ് പടിഞ്ഞാറ ഡബ്ല്യു.എം. ഗ്രീൻ മൗണ്ട് സ്കൂൾ നടത്തിയത് നിരന്തരമായ അന്വേഷണത്തിലൂടെ അർഹമായ ഒരു കുടുംബത്തെ കണ്ടെത്തുകയും ഗ്രീൻമൌണ്ട് സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് സ്വരൂപിച്ച തുക കൊണ്ട് വീട് നിർമ്മാണ നടത്തുകയായിരുന്നു , വീടിന് ആവിശ്യമായ സ്ഥലം സംഭാവന…

          Read More

            കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

            കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്.കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

            Read More

              ഡോക്ടർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു

              തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലിയുമായി പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് സമരം പിൻവലിച്ചത്. 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും ആശുപത്രികളുടെ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയെന്നും കെജിഎംസിടിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.   രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവെക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. ഒ.പി, അധ്യയനം,…

              Read More

              ലഹരിക്കെതിരെ മാതൃക അവതരണം നടത്തി ക്രിസ്തുരാജ പബ്ലിക് സ്കൂൾ

              ലഹരിക്കെതിരെ കൈകോർക്കുക എന്ന ലക്ഷ്യവുമായി  ക്രിസ്തുരാജ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വിവിധ ഇടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരി എന്ന  വിപത്ത് വിദ്യാർഥികളിലും  യുവാക്കളിലും ഒരുപോലെ വില്ലനായി  മാറിക്കൊണ്ടിരിക്കുന്ന ഈ പ്രത്യക്ഷ കാലഘട്ടത്തിൽ ലഹരിക്കെതിരെ മാതൃകയായ പ്രവർത്തനം നടത്തി ജനങ്ങളിലേക്ക് സന്ദേശം നിൽക്കുകയാണ് വിദ്യാർത്ഥികൾ. പൊതുസമൂഹങ്ങളിൽ നിന്നും ലഭ്യമാകുന്ന വ്യത്യസ്ത രൂപത്തിലും പേരിലും ഉള്ള ഇത്തരം വസ്തുക്കൾ ഇല്ലാതാക്കുന്നത് ഒരു വിദ്യാർതിയിലൂടെ വലിയൊരു സമൂഹത്തിനെയാണ്. കൽപ്പറ്റ, മുണ്ടേരി കാപ്പൻകൊല്ലി, കാവുംമന്ദം, ചുണ്ട തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. കൽപ്പറ്റ എസ്…

              Read More