മുൻസിപ്പാലിറ്റിയിലെ മുഴുവൻ ജനപ്രതിനിധികളെയും ആദരിച്ച് എസ് കെ എം കെ ഹയർസെക്കൻഡറി സ്കൂൾ മാതൃകയായി

    കൽപ്പറ്റ: മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു . സ്കൂൾ പിടിഎ , മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത് . ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം വിവേകാനന്ദൻ മുൻസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥനെ മെമെന്റോ നൽകി ആദരിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് മുൻസിപ്പാലിറ്റിയിലെ 30 ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ജനപ്രതിനിധികളെയും ആദരിച്ചു. ചെയർപേഴ്സൺ പി വിശ്വനാഥൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

    Read More

      ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

      കൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി ഏപ്രില്‍ 7ന് ഗുരുവായൂര്‍ ക്ഷേത്രവും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി…

      Read More

      സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം; ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം.

      മേപ്പാടി : ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ. ബെയ്ലി പാലത്തിനു മുൻപിൽ പൊലീസുമായി നാട്ടുകാർ തർക്കത്തിലേർപ്പെട്ടു. സർക്കാർ വാ​ഗ്ദനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരൽമലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ പുഴയിൽ നീരൊഴുക്ക് വർധിച്ചു. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ‘ഒരുപാട് നാളായി പണിയില്ലാതെ ഇരിക്കുന്നു. ആ 9000 കൊടുത്തിരുന്നെങ്കിൽ ഇത്ര റിസ്‌ക് എടുത്ത് ആളുകൾ പണിക്ക് പോകില്ലായിരുന്നു. നിത്യ വേതനം എന്ന 300…

      Read More

      പി. വത്സല അനുസ്മരണം നടത്തി.

      കൽപറ്റ: കൽപറ്റ ലൈബ്രറി മേഖല സമിതി, ശക്തി ഗ്രന്ഥശാല സംയുക്തമായി സാഹിത്യകാരി പി. വത്സല അനുസ്മരണം നടത്തി. സി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല സമിതി ചെയ്ർമാൻ സി. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, സമിതി കൺവീനർ കെ. രാജൻ, കെ.വി. സൈതലവി, കെ. ദിനേശ്, അലവി മാട്ടിൽ, പി. മുഹമ്മദ്, പി.സി. രാജീവ്, എം. അനിൽ കുമാർ, കെ.എ അഷ്‌ഫീർ, സി.പി രമണി എന്നിവർ…

      Read More

      മദ്രസ പൊതുപരീക്ഷ ദിവസത്തുള്ള KPSTA യുടെ LSS -USS മോഡൽ പരീക്ഷയുടെ സമയം പുനപരിശോധിക്കണം-എസ്ഡിപിഐ

      മാനന്തവാടി: മാനന്തവാടി താലൂകിൽ ഫെബ് 8 ന് കെപിഎസ്ടിഎ സംഘടിപ്പിക്കുന്ന LSS -USS മോഡൽ പരീക്ഷയുടെ സമയം പുനപരിശോധിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.അന്നേ ദിവസം മദ്രസ പൊതുപരീക്ഷ നടക്കുന്നതിനാൽ നിരവധി വിദ്യാർത്ഥികൾക്ക് അവസരം ഉപയോഗപ്പെടുത്താൻ സാധിക്കില്ല. ആയതിനാൽ തന്നെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. കെപിഎസ്ടിഎ അധികൃതർ അവരുടെ ആശങ്ക മനസ്സിലാക്കണമെന്നും മോഡൽ പരീക്ഷയുടെ സമയമോ അതല്ലങ്കിൽ ദിവസമോ മാറ്റണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ്…

      Read More

      എ പി പാച്ചര്‍ സ്മാരക പുരസ്കാരം നാളെ സമ്മാനിക്കും

      മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവര്‍ത്തകനുമായിരുന്ന ഏ പി പാച്ചരുടെ സ്മരണയ്ക്കായി കോഴിക്കോട്ടെ ചിലങ്കം കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ പുരസ്കാരം തിങ്കളാഴ്‌ച സമ്മാനിക്കും. തിരുവന്തപുരം സര്‍ക്കാര്‍ വനിതാകോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ എ ജൂലിയ്ക്ക് പത്മശ്രീചെറുവയൽ രാമൻ സമ്മാനിക്കും. അടിമത്ത വ്യവസ്ഥയും വിമോചനത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധത്തിനാണ് പുരസ്കാരം. 15,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ചടങ്ങില്‍ വിത്തച്ഛനുമായി വിദ്യാർഥികൾ സംവാദം നടത്തും. തുടർന്ന്‌ ഗദ്ദിക അവതരണവും…

      Read More

        ഡബ്ല്യു.എം.ഒ കോളേജ് ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയ നേട്ടം നേടി

        മുട്ടിൽ : വയനാട് ജില്ലയിലെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അംഗീകൃത സ്ഥാപനമായ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, ഏപ്രിൽ 16 മുതൽ 20 വരെ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി, വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും വയനാട്-കോഴിക്കോട് ജില്ലകളിലെ കോളേജുകളിൽ നാലാം സ്ഥാനവും നേടാൻ കോളേജിന് കഴിഞ്ഞു. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കോളേജ് മൊത്തം 47 പോയിന്റ് നേടി 11-ാം സ്ഥാനം കരസ്ഥമാക്കി.   ഇതോടൊപ്പം, ഫിസിക്സ് വിഭാഗം ഒന്നാം…

        Read More

        ഹാജിമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.

        തലപ്പുഴ : 2024 വർഷത്തെ ഹജ്ജിന് പോയി മക്കത്തെ അസീസിയ ബിൽഡിംഗ്‌ നമ്പർ 180 ൽ താമസിച്ച ഹാജിമാരുടെ പ്രഥമ കുടുംബ സംഗമം നടത്തി. ചുങ്കം മഹല്ല് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഖാദിമുൽ ഹജ്ജാജ് അബ്ദുൽ വഹാബിൻനെ ഉപഹാരം നൽകി ആദരിച്ചു “കുടുംബബന്ധവും സൗഹൃദ ബന്ധവും ഇസ്ലാമിൽ” വിഷയത്തിൽ സി സി നൗഷാദ് മാഷ് ക്ലാസെടുത്തു. വികെ മുഹമ്മദലി,സാഗർ ആലി, സലാം മാഷ്, ഉസ്മാൻ പടിഞ്ഞാറത്തറ, ഉസ്മാൻ കമ്പ്ലക്കാട്.ഫൈസൽ കരീംക്ക തുടങ്ങിയവർ നേതൃത്വം നൽകി.

        Read More

        വര്‍ണ്ണാഭമായി ശിശുദിനം താരങ്ങളായി കുട്ടികൾ

        കൽപ്പറ്റ : ജില്ലയില്‍ ശിശുദിനം വര്‍ണ്ണാഭമായ ചടങ്ങുകളില്‍ ശ്രദ്ധേയമായി. ജില്ലാതല ശിശുദിനാഘോഷം പൂതാടി യു.പി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരന്‍, ചെയര്‍പേഴ്സണ്‍മാരായ മിനി സുരേന്ദ്രന്‍, ഐ.ബി മൃണാളിനി, കെ ജെ സണ്ണി, ജില്ലാ…

        Read More

        നിരോധിത പുകയില വിൽപ്പന: ഒരാൾ അറസ്റ്റിൽ

        കൽപ്പറ്റ : കൽപ്പറ്റ ടൗൺ മേഖലയിൽ നിരോധിത പുകയില ഉൽപന്നം ഹാൻസ് വിറ്റതുമായി ബന്ധപ്പെട്ട് ഒരാളെ എക്സൈസ് സംഘം പിടികൂടി. സോനൂസ് ബേക്കറി ഉടമ വൈത്തിരി അത്തിമൂല സ്വദേശി സത്താറാണ് എക്സൈസ് പിടിയിലായത്. ഇയാളിൽ നിന്ന് 200 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. കോട്പ ആക്റ്റ് പ്രകാരം എക്സൈസ് ഇയാൾക്കെതിരെ കേസെടുത്തു. ഹാൻസ് കടത്തിക്കൊണ്ടുവന്ന് സ്കൂട്ടറും കസ്റ്റഡിയിലെടുത്തി. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദീൻ, പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് കെ എം, സിവിൻ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത്…

        Read More