Headlines

    കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം 

    മാനന്തവാടി : കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം, മാനന്തവാടി പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓട് കൂടിയാണ് അപകടം. കറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67) സത്താർ (30) തസ്‌ലീന (17) റിഫ (10) മിസ്ബ താജ് (23) ആയിഷ (2) ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു.

    Read More

      കാട് വെട്ടി യാത്രികർക്ക് കാഴ്ചയൊരുക്കി കാക്കിക്കൂട്ടം; ഇത് കേണിച്ചിറ പോലീസിന്റെ മാതൃക

      കേണിച്ചിറ: വെള്ളിയാഴ്ച്ച രാവിലെ കത്തിയുമായി റോഡിലിറങ്ങിയ കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് നാട്ടുകാർ ആദ്യമൊന്നമ്പരന്നു. നിരന്ന് നിന്ന് റോഡിനിരുവശങ്ങളിൽ പടർന്നുകിടന്ന കാടുകളും പടർപ്പുകളുമെല്ലാം വെട്ടിനീക്കാൻ ആരംഭിച്ചപ്പോൾ അമ്പരപ്പ് പ്രശംസയിലേക്ക് മാറി.   കേണിച്ചിറ പോലീസ് സ്റ്റേഷൻ മുതൽ കേണിച്ചിറ ടൌൺ വരെയുള്ള റോഡിലെ ഇരു വശങ്ങളിലും പടർന്നു പന്തലിച്ച് കാൽ നട യാത്രക്കാർക്കും മറ്റും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വളർന്ന കാടുകളും പടർപ്പുകളുമാണ് വെട്ടി മാറ്റിയാണ് പോലീസ് മാതൃകയായത്. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ രാജീവ്‌…

      Read More

        ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

        മുട്ടിൽ : ഗോത്ര വിഭാഗ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 21 വാർഡുകളിലെ 31 ബാലസഭകളിലെ 120 കുട്ടികൾക്കാണ് ഏകദിന ശില്പശാല നടത്തിയത്. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബാലസഭ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, കുട്ടികൾ ഒരുമിച്ചുകൂടേണ്ടതിൻ്റെ ആവശ്യകത എന്നിവ അദ്ദേഹം കുട്ടികൾക്ക് മുന്നി അവതരിപ്പിച്ചു.   മുട്ടിൽ സി.ഡി.എസ് ചെയർപേഴ്സൺ ഇൻ-…

        Read More

        തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ; അധികാരിവർഗ്ഗം കണ്ണ് തുറക്കണം: എസ്ഡിപിഐ

        കൽപറ്റ : വന്യജീവി അക്രമങ്ങളാൽ മനുഷ്യർ കൊല്ലപ്പെടുന്നത് തുടർക്കഥയാകുമ്പോഴും ശ്വാശ്വതപരിഹാരത്തിനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ കടുത്ത നിസ്സംഗതയും അലംഭാവവും പുലർത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും വയനാടൻ ജനതയോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് എസ് ഡി.പി.ഐ കൽപറ്റ മണ്ഡലം പ്രസിഡന്റ് വി ജാഫർ. വയനാട്ടുകാരുടെ ജീവൻ നിലനിർത്താനുള്ള നിലവിളിയും വീടും കൃഷിയും സംരക്ഷിക്കപ്പെടുന്നതിനുള്ള മുറവിളിയും കാലങ്ങളായി തുടരുമ്പോഴും ഇതിന് ചെവിക്കൊടുക്കാൻ തയ്യാറാവാത്തതിന്റെ ഫലമായാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഫലപ്രദമായ പരിഹാര നടപടികൾ അധികാരി വർഗ്ഗം ഉടൻ കൈകൊണ്ടില്ലെങ്കിൽ ശക്തമായ…

        Read More

          വണ്ടർലാ, ഫോഗി മൗണ്ടൻ, നിലമ്പൂർ, വയനാട്: വനിതാദിന ട്രിപ്പുകളുമായി കെഎസ്ആർടിസി

          കണ്ണൂർ: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി ട്രിപ്പുകൾ സംഘടിപ്പിച്ച് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ.   വണ്ടർലാ   മാർച്ച് 7 രാത്രി 9നു കണ്ണൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് മാർച്ച് 8 രാവിലെ കൊച്ചിയിലെ വണ്ടർലായിൽ എത്തും. വനിതകൾക്ക് മാത്രമായിട്ടാണ് അന്നേദിവസം പാർക്ക് അനുവദിക്കുന്നത്. പാർക്കിലെ റൈഡുകൾക്ക് പുറമേ ഡിജെ പാർട്ടിയും ഫോം പാർട്ടിയും ഉണ്ടാകും. കെഎസ്ആർടിസിയിൽ എത്തുന്ന സഞ്ചാരികൾക്ക് അന്നേദിവസം പാർക്കിന്റെ എൻട്രി ഫീസിന്റെ പകുതി തുക മാത്രമേ ഈടാക്കുകയുള്ളൂ.   ഫോഗി മൗണ്ടൻ  …

          Read More

          മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല

          ബത്തേരി: ബത്തേരി ടൗണില്‍ മരണപ്പെട്ട തിരിച്ചറിയപ്പെടാത്ത ആളുടെ മൃതദേഹം ബത്തേരി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചു വരുന്നു. ഞായാറാഴ്ച്ച മരണപെട്ട ആളുടെ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക. ഫോണ്‍ 9497980821, 04936220400.

          Read More

          ഭൂനികുതി വർധന – തീരുമാനം പിൻവലിക്കണം: എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി

          കല്ലോടി : നൂറ് കോടി രൂപ അധിക വിഭവമായി കണ്ടെത്തുന്നതിനായി , 2025-’26 വർഷത്തെ സംസ്ഥാനബഡ്ജറ്റിൽ അമ്പത് ശതമാനം വർധനവോടെ പ്രഖ്യാപിച്ച ഭൂ നികുതി പിൻവലിക്കണമെന്ന് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം കൊണ്ടും വന്യജീവി ആക്രമണങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കർഷകർക്ക് നികുതി ഭാരം താങ്ങാവുന്നതല്ല. കെ.പി.സി.സി ആഹ്വാനം ചെയ്ത വില്ലേജ് ഓഫീസ് ധർണയുടെ ഭാഗമായി എടവക വില്ലേജ് ഓഫീസിലേക്ക് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സമരം ഡി.സി.സി…

          Read More

          ഭക്ഷ്യ വന ശിൽപശാല സംഘടിപ്പിച്ചു

          കല്പറ്റ: കാവുമന്നം കിംഗ്സ് ഫ്‌ളോറ ഫാമിൽ ത്രിദിന ഭക്ഷ്യ വന ശിൽപശാല സംഘടിപ്പിച്ചു. 40 ഇനം ചക്കകൾ, 53 ഇനം മാങ്ങകൾ, 40 ഇനം കാച്ചിൽ, 20 ഇനം വാഴപ്പഴം, 60 ഇനം കിഴങ്ങുകൾ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങൾ പ്രദർശിപ്പിച്ച ശിൽപ്പശാല പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. ബഡ്ഡിംഗ്, പ്രിസിഷൻ അഗ്രികൾച്ചർ, വെർട്ടിക്കൽ ഫാമിംഗ്, പുനരുൽപാദന കൃഷി തുടങ്ങി ഒട്ടേറെ പ്രവണതകൾ ശിൽപ്പശാലയിൽ പരിചയപ്പെടുത്തി. അപൂർവ ഇനങ്ങളായ മെക്കാഡമിയ, ആഞ്ഞിലി ചക്ക, മരോട്ടിക്കായ തുടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങൾ സന്ദർശകരെ…

          Read More

            തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

            കൽപറ്റ:നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി നിരീക്ഷകര്‍ പറഞ്ഞു. ജില്ലയില്‍ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഇതുവരെ കാണിച്ച സഹകരണം വളരെ വലുതാണ്. എന്തെങ്കിലും പരാതികളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ നേരിട്ട് അറിയിക്കാവുന്നതാണെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഡോ. ശ്രീധര്‍ ബാബു അധാന്‍കി, കനിക ഹസിജ, ഡോ. വിഷ്ണുകാന്ത എന്നിവര്‍ പറഞ്ഞു.     ആബ്സെന്റീ വോട്ടര്‍മാരുടെ കാര്യത്തില്‍…

            Read More

              പനമരം കൈതക്കലിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

              പനമരം – പനമരം കൈതക്കൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പഴയ വില്ലേജ് ഓഫീസിന് മുൻപിൽ വെച്ച് അല്പം മുൻപാണ് സംഭവം. അപകടത്തിൽ ബസ്സുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.   കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവകരമല്ലെന്നാണ് പ്രാഥമിക വിവരം.   അപകടത്തെത്തുടർന്ന് മാനന്തവാടി – കൽപ്പറ്റ റോഡിൽ ഗതാഗതം ഭാഗികമായി…

              Read More