വൈത്തിരി താലൂക്കിൽ പുസ്തകങ്ങൾ വിതരണം ചെയ്തു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത മുഴുവൻ വായനശാലകൾക്കും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച ‘പ്രസംഗകല 501 തത്ത്വങ്ങൾ’എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റയിലെ ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ താലൂക്ക് കൗൺസിൽ ഭാരവാഹികൾ പുസ്തങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി ജില്ലാ പ്രസിഡന്റ്‌ ടി. ബി സുരേഷ്, സി. കെ രവീന്ദ്രൻ, സി. എം സുമേഷ്, സുരേഷ് ബാബു, സുമേഷ് ഫിലിപ്പ് തുടങ്ങിയവർ…

Read More

    സി-വിജില്‍: 310 പരാതികള്‍ ലഭിച്ചു

    സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ ചൊവ്വാഴ്ച 310 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2610 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

    Read More

      യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

      മുട്ടിൽ : ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷിജു ഗോപാൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡൻ്റ് വിനായക് അധ്യക്ഷനായിരുന്നു. മുട്ടിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷൈജു മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആഷിക് മാണ്ടാട്, അരുൺ ലാൽ, റൗഫ് കാക്കവയൽ,…

      Read More

      ജില്ലയുടെ പുതിയ സബ്ബ് കളക്ടർ : മിസൽ സാഗർ ഭരത് ഐഎഎസ് ചുമതലയേറ്റു.

      മാനന്തവാടി : വയനാട് ജില്ലയുടെ പുതിയ സബ്ബ് കളക്ടറായി മിസൽ സാഗർ ഭരത് ഐഎഎസ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടർ ഓഫീസിൽ ഇന്ന് രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്. മഹാരാഷ്ട്ര സോലാപൂർ സ്വദേശിയായ ഇദ്ദേഹം 2020-21 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരിക്കെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പൂനെ കോളേജ് ഓഫ് അഗ്രികൾച്ചറിൽ നിന്നും ബിഎസ്‌സി അഗ്രികൾച്ചറും ഇദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സബ്ബ് കളക്ടർ ആർ ശ്രീലക്ഷ്മി ഐഎഎസിനെ കേരള ജിഎസ്ടി ജോയിന്റ് കമ്മീഷണറായി നിയമിച്ച ഒഴിവിലാണ്…

      Read More

      കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ ലാബ് അധികൃതർ ആദിവാസി യുവാവിനെ ആക്രമിച്ചു.

      കൽപ്പറ്റ: ക്യാൻസർ രോഗിയായ അമ്മയുടെ ബയോപ്സി റിപ്പോർട്ട് വൈകിയതിനെ കുറിച്ച് ചോദിച്ചപ്പോൾ വൈകും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ പറഞ്ഞു കൊണ്ട് കൽപ്പറ്റ കൈനാട്ടിയിലുള്ള “ബയോലൈൻ” എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാരൻ കോട്ടത്തറ കുറുമ്പാലക്കോട്ട മരവയൽ ഉന്നതിയിലെ ബാബുവിന്റെ മകൻ ബബിനെ (22 വയസ്സ്) ഒരു കാരണവും കൂടാതെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞുകൊണ്ടും ഹെൽമെറ്റ് വെച്ച് ലാബ് ജീവനക്കാരൻ റംഷാതും കൂട്ടുകാരനും ചേർന്ന് ചേർന്ന് വളരെ ക്രൂരമായി മർദിച്ചു. ബാബിന്റെ മുഖത്തും ദേഹത്തും കയ്യിലും…

      Read More

        നമ്പികൊല്ലി വയലിൽ വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു

        നമ്പികൊല്ലി : വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു. നമ്പികൊല്ലി വയലിൽ പഴൂർ താഴത്തുവീട് രാജേഷ് റോളുകളാക്കി കൂട്ടിവെച്ചിരുന്നു വൈക്കോലാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് തീപടർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ ഫയർഫോഴ്‌സിനെ വിളിച്ച് നാട്ടുകാരുംകൂടി ഇടപെട്ട് തിയണച്ചു. കൂടാതെ സമീപവാസി ട്രാക്ടർഎത്തിച്ച തീപടർന്ന പുൽക്കൂനയ്ക്ക് ചുറ്റും മണ്ണിളക്കിയതിനാലും കൂടുതൽ സ്ഥലത്തേക്ക് തീപടരാതിരിക്കാനും സഹായകമായി. തീപിടുത്തത്തിൽ മുന്നൂറ് കെട്ട് പുല്ല് കത്തിനശിച്ചതായാണ് പറയുന്നത്. ഇതുവഴി കർഷകന് ഒരുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

        Read More

          വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.

          എൽ ഡി എഫ് സർക്കാരിന്റെ ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻ കാവിലിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ടൗണിൽ വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.   കെ.കെ. വിശ്വനാഥൻ, എൻ യു ഉലഹന്നാൻ, ബീന ജോസ് , ഇ എ ശങ്കരൻ, ജിനി തോമസ്, പി.ടി.ജോണി, കെ.ജി.ബാബൂ, എം.എസ്.പ്രഭാകരൻ, സണ്ണി ചാമക്കാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ , ഷിജു പൗലോസ്, എം ടി….

          Read More

            സീബ്ര ലൈനിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചു; ഓടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടി; ഉടമ കുടുങ്ങി

                കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് പോലീസ് കണ്ടെത്തി.   ലൈസൻസുള്ള മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളത്തരം പൊളിയുകയായിരുന്നു. കുട്ടിക്ക് വാഹനം നൽകിയതിന് ഉടമയ്ക്കെതിരെ കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും, വാഹനമോടിച്ച കുട്ടിക്ക് 25 വയസ്സ് വരെ ലൈസൻസ് നിഷേധിക്കാനും…

            Read More

            ടൗണ്‍ഷിപ്പ് നിര്‍മ്മാണം പുരോഗമിക്കുന്നു

            മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മാര്‍ച്ച് 27 ന് തറക്കല്ലിട്ട ടൗണ്‍ഷിപ്പ് നിര്‍മ്മാണം നാല് മാസം പിന്നിടുമ്പോള്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണില്‍ ഉള്‍പ്പെട്ട 140 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പ്രവര്‍ത്തി പൂര്‍ത്തിയായി. ഇതില്‍ 107 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി രേഖപ്പെടുത്തി. 51 വീടിന്റെ ബില്‍ഡിങ് സെറ്റ് ഔട്ടും തറയൊരുക്കലിന്റെ ഭാഗമായുള്ള ഖനനവും പൂര്‍ത്തിയായി. 41 വീടുകള്‍ക്കുള്ള…

            Read More

              അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങളും; 59 ഓട്ടോറിക്ഷ ലൈസൻസുകൾ റദ്ദാക്കി 

              തിരുവനന്തപുരം:ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ, നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44,146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തുകയും 59 ലൈസൻസുകൾ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്. ഒക്ടോബര്‍ ആറിന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തനത്തില്‍, തെറ്റായതും സുരക്ഷിതമല്ലാത്തതുമായ പ്രവർത്തികളുമായി ബന്ധപ്പെട്ടാണ് ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. 2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പട്ട…

              Read More