ശുചിത്വ ഗൃഹങ്ങൾ സുന്ദര ഗ്രാമം; ബയോ ബിൻ വിതരണം ചെയ്തു

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നത് ബയോ ബിൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് മുഖ്യാതിഥിയായി. മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. അതിൻ്റെ ഭാഗമായി വീടുകളിൽ ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വേണ്ടിയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…

Read More

    സമരസമിതി കരിദിനം ആചരിച്ചു

    കൽപ്പറ്റ : തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന, തൊഴിൽ സുരക്ഷിതത്വം കവർന്നെടുക്കുന്ന, സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അജിത കെ. കരിദിനാചരണവും ധർണ്ണ സമരവും ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി. ഡി. സുനിൽ മോൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും…

    Read More

    വാഹ ദിനത്തിൽ യൂത്ത് ലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു

    എടവക: എടവക പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അസറുദ്ദീൻ കല്ലായി തൻ്റെ വിവാഹ ദിനത്തിൽ വയനാട് ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നവാസ് എം പിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഫസൽ സി എച്ച്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ശിഹാബ് അയാത്ത്, ജില്ലാ ഭാരവാഹികളായ ലുഖ്മാനുൽ ഹക്കീം വി.പി.സി,റിയാസ് കല്ലുവയൽ, മുനീർ വടകര, ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീർ കെ ടി, പഞ്ചായത്ത് ലീഗ് ട്രഷറർ അഷ്റഫ്…

    Read More

    കോഴിക്കോട് മേയറെ സന്ദർശിച്ച് പനമരം സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ

    കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ സന്ദർശിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ എത്തിയാണ് കുട്ടികൾ മേയറെ സന്ദർശിച്ചത്. മേയർ കുട്ടികൾക്ക് കോഴിക്കോടിൻറെ ചരിത്രത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുത്തു.തുടർന്ന് വിദ്യാർത്ഥികൾ മേയറുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

    Read More

    ‘ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം

    ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി ആചരിക്കാൻ തുടങ്ങിയത്. 1928, 1932, 1936 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് തുടർച്ചയായി മൂന്ന് സ്വർണ്ണ മെഡലുകൾ നേടിക്കൊടുത്തതിൽ ധ്യാൻ ചന്ദിന് നിർണായക പങ്കാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നാനൂറിലധികം ഗോളുകൾ നേടിയ ധ്യാൻ ചന്ദ് ലോക കായികരംഗത്തു…

    Read More

    സ്ത്രീകളെ അവഹേളിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം – ജംഷിദ നൗഷാദ്

    മാനന്തവാടി : സ്ത്രീകളെ നിറത്തിന്റെയും വസ്ത്രത്തിന്റെയുമൊക്കെ പേരിൽ അവഹേളിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് ജംഷിദ നൗഷാദ്. വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ പുനസംഘടനാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള നിറത്തിന്റെ പേരിലുള്ള അവഹേളനം കാരണം കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരു യുവതി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളെ ആക്ഷേപിക്കുന്ന ഇത്തരം സാമൂഹിക ദ്രോഹികൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ സ്ത്രീ സമൂഹം ആർജ്ജവം…

    Read More

      മുട്ടിൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടത്തി

      മുട്ടിൽ : 1996 ൽ നിന്ന് 2025 ലേക്ക് എത്തിയപ്പോൾ തദ്ദേശ സ്വയം ഭരണ മേഖലയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായതായി പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ അർ കേളു അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളാണ്. വിവര സാങ്കേതിക മേഖലയിലുണ്ടായിട്ടുള്ള പുരോഗതി ഭരണനിർവ്വഹണത്തിൽ ഉപയോഗപ്പെടുത്തണം. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും, ഗ്രാമപഞ്ചായത്ത് പ്രോഗസ്സ് റിപ്പോർട്ട് അവതരണവും, പഞ്ചായത്ത് പദ്ധതികളുടെ വീഡിയോ…

      Read More

      ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു.

      കൽപ്പറ്റ : ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് വയനാട് വടുവന്‍ചാല്‍ സ്വദേശി ഹസീനക്ക്. വയനാട്ടില്‍ നടന്ന ചടങ്ങില്‍ ബോചെയില്‍ നിന്നും ഹസീന താക്കോല്‍ ഏറ്റുവാങ്ങി. ടാറ്റ പഞ്ച് കാറാണ് സമ്മാനമായി നല്‍കിയത്. നിരവധിപേര്‍ക്ക് ഇതുവരെ കാറുകള്‍ സമ്മാനമായി ലഭിച്ചു കഴിഞ്ഞു. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 12 ലക്ഷം ഭാഗ്യശാലികള്‍ക്ക് 25 കോടി രൂപയോളം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍…

      Read More

      അരങ്ങിൽ ശ്രദ്ധ പിടിച്ചുപറ്റി കാളികുട്ടിയും കുഞ്ഞിക്കണ്ണനും

      കൽപ്പറ്റ: വാർദ്ധക്യത്തിന്റെ ഓർമ്മപ്പെടുത്തലുമായി രണ്ടാൾ നാടകം ‘വാർദ്ധക്യപുരാണം’ ശ്രദ്ധ നേടി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ മൂന്നാം ദിനം ജില്ലാ ലൈബ്രറി കൗൺസിലിന്റെ സംഗമ വേദിയിൽ ബത്തേരി അഭിനയ പെർഫോം തിയ്യറ്റർ അവതരിപ്പിച്ച ഹ്രസ്വ നാടകമാണ് മികച്ച പ്രതികരണം നേടിയത്. വാർദ്ധക്യം ഒരു സങ്കൽപ്പമല്ല കാലത്തിന്റെ യാഥാർഥ്യമാണെന്ന സന്ദേശമായിരുന്നു നാടകത്തിന്റ പ്രമേയം. ആണ്ടൂർ ബാലകൃഷ്ണനും ചേർത്തല ചന്ദ്രബോസുമാണ് യഥാക്രമം കുഞ്ഞിക്കണ്ണനും കാളിക്കുട്ടിയുമായി തകർത്ത് അഭിനയിച്ചത്. ജീവിത തിരക്കുകൾക്കിടയിൽ വഴുതി പോകുന്ന ചിലരുണ്ടെന്ന് കാണികളെ ബോധ്യപ്പെടുത്തുകയായിരുന്നു നാടകം. വാർദ്ധക്യപുരാണം…

      Read More

        അവധിക്കാല കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി.

        കൽപറ്റ:കടത്തനാടൻ കളരി ഫൗണ്ടേഷനും ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അവധിക്കാല കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി. പുതുപ്പണം, ചോമ്പാല, കൽപറ്റ, കമ്മന, മഞ്ഞപ്പാറ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം കൽപറ്റയിൽ പത്മശ്രീ മീനാക്ഷി അമ്മ നിർവഹിച്ചു. ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷന്റെ പൂർണമായ സാമ്പത്തിക സഹായത്തോടെയാണ് ഒന്നരമാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കൽപറ്റ നഗരസഭ കൗൺസിലർ ചിത്ര അധ്യക്ഷയായി. ജില്ലാ വനിതാ സംരക്ഷണ ഓഫിസർ എൻ പി ഗീത, കടത്തനാടൻ കളരി…

        Read More