പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോർ നൽകി

പനമരം: പനമരം ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി വിവിധ പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോറുകൾ നൽകി. വിതരണ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി നിർവഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. നെൽകർഷകർക്ക് നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നതിന് വേണ്ടി ജല സൗകര്യം ഒരുക്കുന്നതിന് സഹായമാകുന്നതിനു ഇതു കാരണം കഴിയും. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

    ആസ്പിരേഷണല്‍ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു 

    കൽപ്പറ്റ: ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി ആസ്പിരേഷണല്‍ പ്രോഗ്രാം സെന്‍ട്രല്‍ പ്രഭാരി ഓഫീസറും വിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ എസ് ഹരികിഷോര്‍ അവലോകനം ചെയ്്തു. ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന 49 സൂചകങ്ങളുടെയും ആസ്പിരേഷണല്‍ ബ്ലോക്കിലെ 38 സൂചകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ പരിശോധിച്ചു. ആസ്പിരേഷണല്‍ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയ്ക്ക് അനുവദിച്ച 19.50 കോടിയുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി. നിലവില്‍ 15 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍…

    Read More

    ബസ് വെയിറ്റിംഗ് ഷെഡ് അപകടാവസ്ഥയിൽ ഉടൻ പൊളിച്ചു നീക്കണം: യൂത്ത് ലീഗ്.

    പനമരം: ദിവസേന 100 കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും ആശ്രയിക്കുന്ന പനമരം ബസ് സ്റ്റാൻഡിലെ ബസ് വെയിറ്റിംഗ് ഷെഡ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. മേൽക്കൂരയിൽ ബസ് തട്ടിയും വലിയ കാറ്റിൽ ആടിയുലഞ്ഞ് വലിയ അപകടമാണ് അവിടെ മറഞ്ഞിരിക്കുന്നത്. എത്രയും പെട്ടെന്ന് പൊളിച്ചു നീക്കി പുതിയ ബസ്റ്റോപ്പ് നിർമ്മിക്കണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. സാലിഹ് ദയരോത്ത്, ജസീർ കടന്നോളി, അർഷാദ് മഞ്ചേരി, സൗബാൻ പുനത്തികണ്ടി എന്നിവർ…

    Read More

      വാഷും വാറ്റ് ചാരായവുമായി പിടിയിൽ

      മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻ @മണി(64)യെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. 14.03.2026 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

      Read More

        മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ.

        മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ 2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ നെല്ലിമാളത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.   രാവിലെ എട്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സഭ…

        Read More

        ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം 24” സംഘടിപ്പിച്ചു

        ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി, നട്ടുവളർത്തിയ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം ’24” എന്ന പേരിൽ സംഘടിപ്പിച്ചു. സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീജൻ (പി.റ്റി.എ പ്രസിഡൻ്റ് ) സുഭാഷ് ബാബു (എസ്.എം.സി ചെയർമാൻ) അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഹയർ സെക്കൻ്ററി ) ജിജി ജേക്കബ്ബ് (ഹെഡ്മിസ്ട്രസ്സ്) അമ്പിളി നാരായണൻ (പ്രിൻസിപ്പാൾ,…

        Read More

          നഴ്സുമാരുടെ സമരത്തിന് ഐ.എൻ.ടി.യു.സി.യുടെ പിന്തുണ

          കൽപ്പറ്റ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു വരുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന കമ്മിറ്റി.   ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി സുരേഷ് ബാബു, ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, സെക്രട്ടറിമാരായ സുഹൈൽ കെ.പി, ആഷിഖ് മൻസൂർ, മേപ്പാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോൺ മാതാ, ഐ.എൻ.ടി.യു.സി. ഭാരവാഹികളായ…

          Read More

            മൺസൂൺ മത്സ്യ സമൃദ്ധി, മത്സ്യ വിളവെടുപ്പ് നടത്തി.

            കാവുംമന്ദം: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ലഭ്യത ഉറപ്പുവരുത്തുക, വിഷ രഹിത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മൺസൂൺ മത്സ്യ സമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ സെബാസ്റ്റ്യൻ വെള്ളാരം കാല എന്ന കർഷകന്റെ കൃഷിയിടത്തിൽ വച്ച് മത്സ്യ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബേബി മൂത്തേടത്ത്, വില്ലി വെള്ളാരം കാല, പ്രമോട്ടർ രാജി…

            Read More

              സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം ലക്ഷ്യം: പി.സതീദേവി

              സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കാണുകയെന്നതാണ് വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന അദാലത്തുകളുടെ പ്രധാന ലക്ഷ്യമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള നീതി നിഷേധങ്ങൾക്ക് പരിഹാരം കാണുന്നതിനായി കളക്ടറേറ്റ് പഴശ്ശിഹാളിൽ സംഘടിപ്പിച്ച മഹിളാ ജൻ സുൻവായി പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പരാതിക്കാരുടെ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും കൗൺസിലിങ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. അന്താരാഷ്ട്ര വനിതാദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസ്…

              Read More

              മേപ്പാടിയിൽ മിഠായി കഴിച്ച് 14 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

              മേപ്പാടി : വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. 14 കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ക്ലാസിലെ ഒരു വിദ്യാർഥിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് മിഠായി നൽകിയത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മിഠായിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

              Read More