ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത് ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ റിസോഴ്‌സ് പേഴ്‌സണായ ഡോ. കൃഷ്ണ രാജ് നിർമ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ലിഡാ ആന്റണി,…

Read More

    തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്‌ഫോടനം; 20 മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിരുദുനഗറില്‍ ദുരന്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

    വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയില്‍ പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തില്‍ 20 പേർ കൊല്ലപ്പെട്ടു. വിരുദുനഗറിന് സമീപമുള്ള കട്ടാനർപട്ടിയിലെ വനജ ഫയർ ക്രാക്കർ ഫാക്ടറിയിലാണ് ഞായറാഴ്ച സ്‌ഫോടനമുണ്ടായത്. മുത്തുമണിക്കം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്കനിർമ്മാണ ശാല. സ്‌ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നല്‍കുന്ന സൂചന.   ഘർഷണം സ്‌ഫോടനത്തിന് കാരണമായി   പടക്കനിർമ്മാണത്തിനിടെയുണ്ടായ ഘർഷണമാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക…

    Read More

      ദേശീയ ആയുർവേദ ദിനം ആചരിച്ചു

      കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ , വയനാട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ “ആയുർവേദം ; മാനവരാശിക്കും ഭൂമിക്കും” എന്ന പ്രമേയത്തിൽ 10-ാമത് ദേശീയ ആയുർവേദ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷ ഉഷ തമ്പി മുഖ്യ പ്രഭാഷണം…

      Read More

      സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരിൽ സോളിഡാരിറ്റി നടത്തുന്ന വാഹന ജാഥ സമാപിച്ചു

      ബത്തേരി : സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരിൽ അണിചേരുക എന്ന പ്രമേയവുമായി സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് അബൂബക്കർ കെ.എം നയിക്കുന്ന വാഹന ജാഥ സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപന സമ്മേളനം ഗാന്ധി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ അബൂബക്കർ കെഎം, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം വി മുഹമ്മദ്‌ ശരീഫ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് ഷമീർ നിഷാദ് സ്വാഗതവും ശൈഷാദ് ബത്തേരി നന്ദിയും പറഞ്ഞു

      Read More

        തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

        തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ ഇടയക്കൊണ്ടാട്ട് കൊടിയേറ്റി. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല പടവിൽ സഹന ജപമാലയും തുടർന്ന് ദേവാലയത്തിൽ വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ജനുവരി 30, 31, ഫെബ്രുവരി 1 തിയ്യതികളിലാണ് പ്രധാന…

        Read More

          സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

          സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…

          Read More

          യാത്രയയപ്പ് നൽകി

          കൽപറ്റ: വയനാട്ടിൽ നിന്നു സ്ഥലം മാറിപ്പോകുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ഉമ്മർ, സുധാകരൻ, എൻഫോഴ്സ്മെൻ്റ് എം വി ഐമാരായ വിനീത്, സൈദാലിക്കുട്ടി എന്നിവർക്ക് വയനാട് റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പും വയനാട് റോഡ് സേഫ്റ്റി വൊളണ്ടിയേഴ്സിൻ്റെ പ്രവർത്തനങ്ങൾ വീഡിയോ സഹിതം അന്താരാഷ്ട്ര സേഫ്റ്റി സെമിനാറിൽ അവതരിപ്പിച്ച് പ്രശംസയും ആദരവുകളും ഏറ്റുവാങ്ങിയ എൻഫോഴ്സ്മെൻ്റ് എ എം വി ഐ ടി.എ സുമേഷിനെ ആദരിക്കലും സംഘടിപ്പിച്ചു. കൽപറ്റ ആർ ടി ഒ ഓഫറസിൽ വയനാട് റോഡ് സേഫ്റ്റി ട്രയിനിങ്…

          Read More

          ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

          കരിപ്പൂർ: ഇന്ത്യയിൽനിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ സൗദി അറേബ്യ ചൊവ്വാഴ്‌ച പുറത്തിറക്കി. സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രാ തീയതി പിന്നീട്‌ തീരുമാനിക്കും. ഇന്ത്യയിൽ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഇത്തവണയും പുറപ്പെടൽ കേന്ദ്രങ്ങളാണ്‌. കരിപ്പൂർവഴി പോകുന്ന തീർഥാടകൻ 3,53,313 രൂപയും കണ്ണൂർവഴി പോകുന്നവർ 3,55,506…

          Read More

            തൃശ്ശിലേരി പെരുന്നാൾ: സർവ്വമത സമ്മേളനം നടത്തി

            മാനന്തവാടി:തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി സർവ്വമത – സാംസ്ക്കാരിക സമ്മേളനം നടത്തി.വയനാട് ജില്ലാപഞ്ചായത്ത് സ്ഥിരസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഷിൻസൺ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. കാക്കവയൽ മഹല്ല് ഖത്തീബ് സ്വാദിക് ജൗഹരി , തൃശ്ലിലേരി ക്ഷേത്രം പ്രതിനിധി ഗോപിനാഥൻ, എടയൂർകുന്ന് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് ചമതയിൽ , തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ വി.ബേബി, കെ.ജി.ജയ, വസന്തകുമാരി, സഭാ മാനേജിങ്ങ് കമ്മിറ്റി…

            Read More

              എൽ.ഡി.എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ സമാപിച്ചു

              എൽ ഡി എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ സമാപിച്ചു. കെ റഫീഖ് ജാഥ ക്യാപ്റ്റനയും, കെ. ജെ ദേവസ്യ വൈസ് ക്യാപ്റ്റനും, സജി ചെറിയാൻ മേനേജറയും നടക്കുന്ന ജാഥ കോളിയാടി,, ചീരാൽ,കല്ലൂർ,മൂലങ്കാവ്, കൂപ്പാടി സ്‌കൂൾ,വേങ്ങൂർ,ബത്തേരി ചുങ്കം,ബീനാച്ചി,മാടക്കര എന്നി സ്വീകരണത്തിന് ശേഷം,ചുള്ളിയോട് സമാപിച്ചു.

              Read More