സ്വകാര്യ പ്രാക്ടിസ്; വയനാട് സര്‍ക്കാര്‍ മെഡി. കോളജിലെ ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്
കോഴിക്കോട്: സര്‍ക്കാര്‍ ജോലിയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടിസ് നടത്തിയ ഡോക്ടര്‍ക്കെതിരേ വിജിലന്‍സ് കേസ്. വയനാട് സര്‍ക്കാര്‍ മെഡി. കോളജിലെ കാര്‍ഡിയാക് തെറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. വി. ശിവപ്രസാദിനെതിരേയാണ് കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് കേസെടുത്തത്. സര്‍ക്കാര്‍ ജോലിയിലിരിക്കെ ഇദ്ദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രാക്ടീസ് നടത്തുകയായിരുന്നു. കഴിഞ്ഞ മാസം ഡിവൈ.എസ്.പി കെ.കെ ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ പ്രക്ടീസിനിടെയാണ് ഡോക്ടറെ പിടികൂടിയത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും…
