വനത്തിനുള്ളിൽ തൈകൾനട്ട് ഗ്രീൻലവേഴ്സ് പ്രവർത്തകർ

മാനന്തവാടി : കാവലാകാം കാടിനായി, നമുക്കായി, നാളെക്കായി എന്ന ആപ്തവാക്യം ഉയർത്തി പിടിച്ചുകൊണ്ട് കാടിന് തണലൊരുക്കാൻ ഗ്രീൻലവേഴ്സ് പ്രവർത്തകരും എച്ച്ഡിഎഫ്സി ബാങ്ക് പ്രവർത്തകരും സംയുക്തമായി സഹകരിച്ച് വനത്തിനുള്ളിൽ വൃക്ഷതൈകൾ നട്ടു. കാടിനെകാർന്നുതിന്നുന്ന സെന്ന എന്ന മഞ്ഞക്കൊന്നയെ പറിച്ച് കളഞ്ഞാണ് വനത്തിൽ വൃക്ഷത്തൈകൾ നട്ടത്. അപ്പപ്പാറ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് നീതു വിൻസെന്റ് , ഗ്രീൻലവേഴ്സ് അഡ്വൈസർ അനുരാഗ് വി എം, കോ അഡ്വൈസർ ജിഷ്ണു കരുണാകരൻ, ബീറ്റ്…

Read More

കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു

അമ്പലവയൽ : ജില്ലയിൽ വീണ്ടും ശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ മഴ ആരംഭിച്ചത്. ഇന്നലെ പകലും മഴ തുടർന്നു. കുറച്ച് ദിവസങ്ങളായി മാറി നിന്ന മഴയാണ് വീണ്ടും പെയ്യാൻ തുടങ്ങിയത്. ജില്ലയിലെ പുഴകൾ, തോടുകൾ, ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. റിസർവോയർ പ്രദേശങ്ങളിൽ മഴ ശക്തമായതോടെ കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ചിലയിടങ്ങളിൽ ജലാശയങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ജില്ലയിൽ ഇത്തവണ വേനൽമഴയോട് ചേർന്ന് തന്നെയെത്തിയ…

Read More

    ടൗൺഷിപ്പ് ഉപ സമിതിയുമായി ട്രേഡ് യൂണിയൻ നേതാക്കൾ ചർച്ച നടത്തി

    കൽപ്പറ്റ : എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങളും, എസ്റ്റേറ്റിലെ തേയില ഫാക്ടറി തൊഴിലാളികൾക്ക് തിരിച്ച് ലഭിക്കുന്നതിന് വേണ്ടിയും ബഹുമാന്യരായ കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖിന്റെയും , തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയുടെയും നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർക്കാർ ടൗൺഷിപ്പ് ഉപസമിതിയുമായി ട്രേഡ് യൂണിയൻ നേതാക്കൾ ചർച്ച നടത്തി. പുതിയ സർക്കാർ രൂപീകരിച്ചതിനു ശേഷം ആദ്യമായി വിളിച്ചു ചേർത്ത ടൗൺഷിപ്പ് ഉപസമിതി യോഗത്തിൽ മന്ത്രിമാരായ ടി സിദ്ധിഖ്‌, കെഎം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്…

    Read More

    വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

    മാനന്തവാടി : വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലപ്പുഴ 46 മൈൽ വാഴയിൽ നസിഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തലപ്പുഴ ഗവ എൻജിനീയറിങ് നസീഹ് ഓടിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. വാഴയിൽ സലീമിൻ്റെയും നസീമയുടെയും മകനാണ്. സഹോദരങ്ങൾ: ആയിഷ, റാബിയ, തസ്വിനി. കബറടക്കം ഇന്ന്

    Read More

      എസ്.കെ.എം.ജെ സ്കൂളിൽ ‘കൗമാരപ്രായവും ആർത്തവ ശുചിത്വവും’ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

      കൽപ്പറ്റ : റോട്ടറി ക്ലബ് കൽപ്പറ്റയുടെയും ‘മൈ സിറ്റി ഹെൽത്തി സിറ്റി’ പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായി “കൗമാരപ്രായവും ആർത്തവ ശുചിത്വവും” (Puberty and Menstrual Hygiene) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കല്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ വെച്ചായിരുന്നു പരിപാടി.മേപ്പാടി ഡി.എം.എം.സി.യിലെ (DMMC) അസോസിയേറ്റ് പ്രൊഫസറായ ഡോ. പ്രിയ എസ്. രാജു ക്ലാസ്സിന് നേതൃത്വം നൽകി. പെൺകുട്ടികളിൽ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ആർത്തവകാലത്ത് പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും ഡോക്ടർ വിശദമായി സംസാരിച്ചു.skmj…

      Read More

        സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇന്ന് പ്രഖ്യാപനം

        തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് തീയതി പ്രഖ്യാപിക്കുക. ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി.   ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയേക്കും. പ്രഖ്യാപനം അടുത്തതോടെ മുന്നണികളെല്ലാം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും…

        Read More

          വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകന് നേരെയുണ്ടായ കയ്യേറ്റം; ഒമാക് പ്രതിഷേധിച്ചു

          കോഴിക്കോട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ, അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.   ഒമാക് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട് വിഷൻ റിപ്പോർട്ടറുമായ ഷിബു സി.വി യെ കയ്യേറ്റം ചെയ്യുകയും, അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്ത ഫോട്ടോഗ്രാഫറുടെ…

          Read More

            വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

            വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. കരിമ്പിൽ ഗവ.എൽ. പി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾ മാതൃഭാഷയായ മലയാളം നിർബന്ധമായും ശരിയായി വായിക്കാനും എഴുതാനും അഭ്യസിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. പത്താം ക്ലാസ്സിന് ശേഷം പഠനത്തിൽ കൊഴിഞ്ഞു പോക്ക് വർദ്ധിക്കുന്നതിന് പ്രധാന കാരണം ഭാഷാ പരിജ്ഞാനത്തിന്റെ കുറവാണ്. ഭാഷയിൽ വ്യക്തതയില്ലായ്മ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെയും തുടർപഠന സാധ്യതകളെയും…

            Read More

            കൊലപാതക കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.

            കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട് ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന മാനന്തവാടി സ്വദേശികളും ഉണ്ണികൃഷ്ണൻ എന്നയാളുടെ സുഹൃത്തുക്കളുമായിരുന്നു എന്ന് പറയപ്പെടുന്ന തങ്കച്ചൻ, വാസു എന്നിവരെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജി ബിജു കുറ്റക്കാരല്ല എന്ന് കണ്ട് വെറുതെ വിട്ടത്. 2020 ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂർ റോഡിൽ അന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ണികൃഷ്ണൻ…

            Read More

            വ്യാജ പരാതി പിഴ ഈടാക്കി കോട്ടത്തറ ഗ്രാമപഞ്ചായത്ത്

            കോട്ടത്തറ:- ഹരിതകര്‍മ്മ സേനക്കെതിരെ തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പിഴ ഈടാക്കി കോട്ടത്തറ ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേന അംഗങ്ങള്‍ മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. പരാതികാരില്‍ നിന്നും ഗ്രാമപഞ്ചായത്ത് 10000 രൂപ പിഴ ഈടാക്കി. തെറ്റായി പരാതി നല്‍കിയതാണെന്നും സേനാംഗങ്ങള്‍ക്ക് കൃത്യമായി യൂസര്‍ ഫീ നല്‍കാമെന്നും പരാതിക്കാര്‍ അറിയിച്ചു. ഹരിതകര്‍മ്മ സേന അംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി രനീഷ് അറിയിച്ചു.

            Read More