കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം

    പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജിന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ്‌ ഇടിച്ചത്. തിരുവനന്തപുരം ഡിപ്പോയുടെ AT (423) മാനന്തവാടി -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സ്‌ ആണ് പുലർച്ചെ അപകടത്തിൽ പെട്ടത്.30 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇവരെ മറ്റ് വാഹനങ്ങളിൽ യാത്ര സൗകര്യം ഒരുക്കി. ഇടിയുടെ ആഘാധത്തിൽ പാലത്തിന്റെ സംരക്ഷണ ഭിത്തിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

    Read More

      ചവിട്ടിനിർമാണത്തിൽ പ്രാവീണ്യം നേടി കാട്ടിക്കുളത്തെ വിദ്യാർഥികൾ.

      കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് കരകൗശല – തൊഴിൽ ശില്പശാല സംഘടിപ്പിച്ചു. പ്രസ്തുത ശില്ലശാലയുടെ ഭാഗമായി കയർ ചവിട്ടി നിർമാണം, മെറ്റൽ എമ്പോസിങ്ങ് തുടങ്ങിയവയിൽ വിദ്യാർഥികൾക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകി. 50 വിദ്യാർഥികൾ പങ്കെടുത്ത ശില്പശാലക്ക് നേതൃത്വം നൽകിയത് സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്രീമതി ജിജി പോൾ, ശ്രീമതി പ്രിയ…

      Read More

      സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് _ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു_

      തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ…

      Read More

      എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ

      മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി അനധികൃത വിൽപ്പനക്കാർക്ക് മദ്യം വ്യവസായിക അടിസ്ഥാനത്തിൽ എത്തിച്ചുകൊടുക്കുന്ന ആളുമായ വെള്ളമുണ്ട പഴഞ്ചന ഭാഗത്ത് ഒറ്റപിനാൽ ജോസഫിന്റെ മകൻ ജോഫിൻ ജോസഫ് എന്നയാളെ പിടികൂടി.ചില്ലറ വിൽപ്പനക്ക് പുറമെ, വിവിധ റിസോർട്ടുകളിൽ അടക്കം മദ്യം എത്തിച്ചുകൊടുത്ത് പ്രതിഫലം മേടിക്കുന്നതാണ് ഇയാളുടെ രീതി. ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്…

      Read More

        തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

        മാനന്തവാടി: വിറക് ശേഖരിക്കാൻ വനത്തിൽ പോയ യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്. തിരുനെല്ലി പഞ്ചായത്തിലെ ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകി (32) ക്കാണ് പരുക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (വ്യാഴം) വൈകിട്ടാണ് സംഭവം. കാലിനും, തലയ്ക്കുമാണ് പരുക്കേറ്റത്. വിവരമറിഞ്ഞ് വനപാലകർ സംഭവ സ്ഥലത്തും ആശുപത്രിയിലും എത്തി. വിറക് ശേഖരിക്കാനായി ഉന്നതിയിലെ മറ്റുള്ളവർക്കൊപ്പമാണ് ദേവകി വനത്തിൽ പോയത്.

        Read More

        അസഫാക് ആലത്തിന് തൂക്കുകയര്‍

        കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്. രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക്…

        Read More

        സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു.

        ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

        Read More

          ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ എം.എൽ.എ.യെ കൂകിയ കെ.എസ്.എഫ്.ഇ. ജീവനക്കാരിക്കെതിരെ പരാതി.

          കൽപ്പറ്റ: സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങിനിടെ എം.എൽ.എ യെ പരസ്യമായി അപമാനിച്ച കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ അഞ്ജന അനീഷിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് പരാതി.   വയനാട്ടിൽ അടുത്തിടെ നടന്ന ടൗൺഷിപ്പ് താക്കോൽ കൈമാറ്റ ഔദ്യോഗിക ചടങ്ങിനിടെ കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ്രീമതി അഞ്ജന അനീഷിന്റെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം അപലപനീയവും ചട്ടവിരുദ്ധവുമായ പെരുമാറ്റത്തെക്കുറിച്ച് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ പരാതി നൽകിയതെന്ന് പരാതിക്കാരനായ കെ.എസ്.യു. വയനാട് ജില്ലാ…

          Read More

            പരപ്പൻപാറ ഉന്നതിയിലെ ദുരിത ജീവിതം; പരാതികൾ നൽകി ആം ആദ്മി പാർട്ടി

            വടുവഞ്ചാൽ:വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ കാടാശ്ശേരി പരപ്പൻപാറ പ്രദേശത്തെ എസ് . റ്റീ വിഭാഗത്തിൽ ഉള്ള വിവിധ കുടുംബങ്ങളിൽ നിന്നുമായി 34 പേര് 2019 ലെ പുത്തുമല ഉരുൾ പൊട്ടലിനെ തുടർന്ന് പ്രദേശത്തെ വെളളം ഒഴുകി പോകുന്ന പരപ്പൻപാറ എന്ന സ്ഥലത്തിനോട് ചേർന്ന ചാലിയാർ പുഴയുടെ സമീപത്ത്, ജനനം മുതൽ താമസിച്ച് വന്നിരുന്ന സ്ഥലത്ത് നിന്നും പ്രദേശവാസിയായ ഒരാളുടെ കൈവശഭൂമിയിലേക്ക് അഭയാർത്ഥികളായി താമസം മാറ്റേണ്ടി വരികയും, അന്ന് മുതൽ നാളിത് വരെ ഒരു…

            Read More

              വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല

              ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാക്കം കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ക്വാറികൾ അടച്ചിടണം, വിനോദ സഞ്ചാരത്തിന് നിയന്ത്രണം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ…

              Read More