ആകെ 715 പോളിംഗ് സ്റ്റേഷനുകള്‍; 166 പ്രത്യേക സുരക്ഷാ ബൂത്തുകള്‍.

    നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 715 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാനന്തവാടി മണ്ഡലത്തില്‍ 237 ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 227 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 251 ബൂത്തുകളും ഉള്‍പ്പെടുന്നു. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാര്‍ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.   മൂന്ന് മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന പ്രത്യേക വനിതാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി മണ്ഡലത്തില്‍ 89-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനായ ലിറ്റില്‍ ഫ്‌ലവര്‍ അപ്പര്‍ പ്രൈമറി സ്‌കൂളാണ് വനിതാ പോളിംഗ് സ്റ്റേഷന്‍. സുല്‍ത്താന്‍…

    Read More

      ആഹ്ലാദ പ്രകടനം നടത്തി

      തരുവണ: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യു.ഡി.എഫ്. പ്രവർത്തകർ വെള്ളമുണ്ടയിൽ പ്രകടനം നടത്തി. മോയി ആറങ്ങാടൻ ഷാജി ജേക്കബ് പി മുഹമ്മത് ഖമർ ലൈ എം കെ പുഷ്പലത ലതിക മമ്മൂട്ടി പാക്ക ടി നാസർ സക്കീന കുടുവഇസ്മായിൽ കെ കെ റംല മുഹമ്മത് സത്താർ മായൻ ഉനൈസ് ഒ.ടി മുനീനു ദ്ധീൻ റഷീദ് ആക്കാം പറമ്പിൽ പ്രകാശൻ അസീസ് ടി തുടങ്ങിയവർ പങ്കെടുത്തു

      Read More

      നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

      മാനന്തവാടി: കേരള ഗവ: സ്റ്റുഡന്റ് നഴസസ് അസോസിയേഷന്‍ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസ് മാര്‍ച്ച് നടത്തി. കാസര്‍ഗോഡ് ഗവണ്‍മെന്റ് നേഴ്‌സിംഗ് സ്‌കൂളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ച തൃരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അഭിലാഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് വയനാട് ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കെജിഎസ്എന്‍എ ജില്ലാ പ്രസിഡന്റ് ദേവിക…

      Read More

      പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും പിഴയും.

      കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവും 1,10,000 രൂപ പിഴയും. മുട്ടില്‍, വാര്യാട്, പുത്തന്‍പുരയില്‍ വീട്ടില്‍, കെ. കൃഷ്ണന്‍(56)നെയാണ് കല്‍പ്പറ്റ അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. രണ്ട് വര്‍ഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും, മുണ്ടുപൊക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും, ഫോണില്‍…

      Read More

      ജനകീയ ആരോഗ്യ ഉപകേന്ദ്രം മെയിൻ സെൻ്റർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം

      അമ്പലവയൽ: ജനകീയ ആരോഗ്യ ഉപകേന്ദ്രം മെയിൻ സെൻറർ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം (55.5 ലക്ഷം രൂപ) 2025 മാർച്ച് 10ന് തിങ്കളാഴ്ച 2 മണിക്ക് അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്തിൻ്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ കേരളം ജില്ലാ പോഗ്രാം മാനേജർ ഡോ: സമീഹ സെയ്തലവി നിർവ്വഹിച്ചു. സീത വിജയൻ, അനീഷ് ബി നായർ, ഡോ: സുഷമ പി എസ്, ജെസ്സി ജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, എൻ സി…

      Read More

        വയനാട്ടിലെ നിലക്കാത്ത വന്യമൃഗ ആക്രമണം അധികൃതർ ഉണർന്ന് പ്രവർത്തിക്കണം: അമൽ ജോയ്

        പുൽപ്പള്ളി: വയനാട്ടിൽ ഒരിടവേളക്ക് ശേഷം വന്യമൃഗ ആക്രമണം തുടർക്കഥയാവുന്ന സാഹചര്യത്തിൽ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് നിയുക്ത ജില്ലാപഞ്ചായത്ത് അംഗം അമൽ ജോയ് ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങളിൽ നിന്നും മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്ന കാലങ്ങളായുള്ള വയനാട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതിന്റെ മറ്റൊരു ഇരയാണ് ദേവർഗദ്ദയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമൻ. കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ഇറങ്ങിയ കടുവ കൂമനെ പുഴക്കരയിൽ നിന്നും കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മനസിലാകുന്നത്…

        Read More

          ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി

          കൽപറ്റ: വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റ എമിലിയിലുള്ള ജൂഡോ അക്കാഡമിയിൽ വെച്ച് ജൂഡോ ടെക്നിക്കൽ സെമിനാർ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജൂഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോയി വർഗീസ് മുഖ്യാതിഥിയായി. സംസ്ഥാന ജൂഡോ അസോസിയേഷൻ വൈസ്. പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റെൻ പി.ആർഅദ്ധ്യക്ഷത വഹിച്ചു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, വിഷ്ണു പി ജെ, ബൈജു…

          Read More

            കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം

            കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‍പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. മെയ് 23 ശനിയാഴ്ച രാവിലെ 11 മണി മുതൽ അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി സെക്കന്റിൽ 1.557 ക്യുബിക്…

            Read More

              ബോധവൽക്കരണ ക്ലാസും ഡോക്യുമെൻററി പ്രദർശനവും നടത്തി

              തൊണ്ടർനാട് : തൊണ്ടർനാട് പഞ്ചായത്ത് പതിനേഴാം വാർഡ് കുങ്കിച്ചിറയിലെ ഇട്ടിലാട്ടിൽ സാംസ്കാരിക നിലയത്തിൽ വച്ച് എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, ഡോക്യുമെൻററി പ്രദർശനവും നടത്തി. കുഞ്ഞോം ഉന്നതി, ഇട്ടിലാട്ടിൽ ഉന്നതി,മാതൃക ഉന്നതി,കാട്ടിയേരി ഉന്നതി, കല്ലിങ്കൽ ഉന്നതി, മുതലായടങ്ങളിലെ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ചടങ്ങിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സ്വാഗതം ആശംസിച്ചു. 17-ാം വാർഡ് മെമ്പർ പി.മുഹസിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തൊണ്ടർനാട് എസ്.എച്ച്.ഒ.അബ്ദുൽ അസീസ് കെ.പി.ഉദ്ഘാടന കർമ്മം…

              Read More

              വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനം

              മാനന്തവാടി: വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം. നീതിപൂർവ്വമല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണമെന്ന് സംരക്ഷണ മുന്നണി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്തംബർ 18 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ കരട് വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതും സ്ഥലത്തില്ലാത്തവരെയും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയും ബാങ്ക് സംരക്ഷണമുണിയുടെ നോമിനേഷൻ സ്വീകരിക്കാതിരിക്കാൻ ബാങ്ക് സെട്ടറി ക്രമവിരുദ്ധമായി ഇടപ്പെടുകയാണ്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ സ്വതന്ത്രവും നീതി…

              Read More