തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണത്തിൻ്റെയും മഹാ നവീകരണ കലശത്തിൻ്റെയും ഭാഗമായുള്ള പീഠപ്രതിഷ്ഠ 23ന്

    തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സ്വയംഭൂ മഹാ ശിവക്ഷേത്രം പുനരുദ്ധാരണത്തിൻ്റെയും മഹാ നവീകരണ കലശത്തിൻ്റെയും ഭാഗമായുള്ള പീഠപ്രതിഷ്ഠ. ബിംബപ്രതിഷ്‌ഠ എന്നിവ 23 ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്കും 9.45നും ഇടയിൽ നടത്തും. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി , ലോകനാർകാവ് തന്ത്രി തന്ത്രരത്നം മ്മേഞ്ചേരി മന ഹരിഗോവിന്ദൻ നമ്പൂതിരി, തന്ത്രി തരിണി നാരായണൻ നമ്പൂതിരി മുൻ വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി എന്നിവരുടെ കാർമ്മികത്തിലാണ് പ്രതിഷ്‌ഠ നടക്കുന്നത് . ഈ മഹനീയ കർമ്മത്തിലേക്ക് എല്ലാ ഭക്ത…

    Read More

      കലക്‌ടറേറ്റിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച് നടത്തി

      കൽപറ്റ: യുഡിഎഫ്‌ സർക്കാർ പിരിച്ചുവിട്ട ഗോത്രബന്ധു മെന്റർ അധ്യാപകരെ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കലക്‌ടറേറ്റിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച് നടത്തി. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കില്ലാതാക്കി ഒമ്പതുവർഷം സേവനം നൽകിയ ടിടിസി, ബിഎഡ്‌ യോഗ്യതയുള്ളവരെ തഴഞ്ഞ്‌ ഇഷ്‌ടക്കാരെ തിരുകിക്കയറ്റാൻ സർക്കാരിനെ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. മദ്യമാഫിയകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചതിനെതിരെയും കടലും കരയും ഉൾപ്പെടെ കോർപറേറ്റുകൾക്ക്‌ എഴുതിനൽകുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെയും പ്രതിഷേധിച്ചു. സർവകലാശാലകളിലെ ആർഎസ്‌എസ്‌ വൽക്കരണത്തിനെതിരെയും മുദ്രാവാക്യമുയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ പി ബിജു സ്മാരകമന്ദിരത്തിൽനിന്നുമാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. കലക്‌ടറേറ്റിന്‌…

      Read More

        കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടെ കണ്ടെത്തി

        കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടെ കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. കാണാതായ 4 പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കാണാതായ നാല് പേരും അതിഥിത്തൊഴിലാളികളാണ്. ജെസിബി മണ്ണ് മാറ്റുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. മുമ്പ് ശക്തമായ മഴ തുടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു..

        Read More

          കോയമ്പത്തൂർ ബസിനു സ്വീകരണം നൽകി

          തരുവണ: മാനന്തവാടിയിൽ നിന്നു കോയമ്പത്തൂരിലേക്ക് പടിഞ്ഞാറത്തറ വഴി പുതുതായി ആരംഭിച്ച ട്രാൻസ്‌പോർട് ബസിനു തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും പാസ്സഞ്ചേഴ്സ് അസോസിയേഷനും ചേർന്നു സ്വീകരണം നൽകി. മാനന്തവാടിയിൽ നിന്ന് 7.45ന് പുറപ്പെടുന്ന ബസ് രാവിലെ 6.45ന് കോയമ്പത്തൂരിൽ എത്തും. വാർഡ് മെമ്പർ സാവാൻ നാസർ, കമ്പ അബ്ദുല്ലഹാജി, ഉസ്മാൻ പള്ളിയാൽ, എ.കെ.ഹാരിസ്,നവാസ്, സി.എച്ച്.ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.

          Read More

            മേപ്പാടി ഉരുൾപൊട്ടൽ ദുരിതാശ്വാസ ക്യാമ്പിൽ കുടുംബശ്രീ കരുതൽ

            മേപ്പാടി : മേപ്പാടി കള്ളാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതർക്ക് ആശ്വാസമായി കുടുംബശ്രീ. കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ അടിയന്തര സഹായങ്ങൾ ലഭ്യമാക്കിയതായി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.   കുടുംബശ്രീ സിഡിഎസിൻ്റെയും എഡിഎസിൻ്റെയും നേതൃത്വത്തിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനുംവേണ്ട ഇടപെടലുകൾ നടത്തി വരുന്നു.ദുരന്തബാധിതരെ മാറ്റിപ്പാർപ്പിച്ച മേപ്പാടി ഗവൺമെൻ്റ് പോളി ടെക്നിക് കോളേജിലെ കമ്മ്യൂണിറ്റി കിച്ചണിലും കുടുംബശ്രീ പ്രവർത്തകർ സഹായമായി രംഗത്തുണ്ട്.   ക്യാമ്പിലെ ഭക്ഷണ വിതരണത്തിനും, പാചകം ചെയ്യുന്നതിനുമായി സിഡിഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം സജീവമായി…

            Read More

            സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

            തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇതുമൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

            Read More

            വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരത്തിന് തുടക്കം

            ബത്തേരി: സുൽത്താൻ ബത്തേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ബത്തേരി സെന്റ് തോമസ് മലങ്കര കാത്തലിക് കത്തീഡ്രൽ ദേവാലയത്തിൽ വച്ച്  വൈഎംസിഎ അഖിലലോക പ്രാർത്ഥനാവാരത്തിന്റെ ഉദ്ഘാടനം മലങ്കര കത്തോലിക്ക സഭ ബത്തേരി ഭദ്രാസനധിപൻ മോസ്റ്റ് റവ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. “പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെ പുതുനാമ്പുകൾ തളിർക്കട്ടെ:ഫലദായക വിത്തുകളുടെ പരിപോഷണത്തിലൂടെ” എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. പ്രസിഡന്റ്‌ രാജൻ തോമസ് അധ്യക്ഷത വഹിച്ചു. കൺവീനർ പ്രൊഫ. എ വി തരിയത് സ്വാഗതം ആശംസിച്ചു. റവ. ഫാ….

            Read More

              അർദ്ധരാത്രി റോഡിൽ തനിച്ചായ കുടുംബത്തിന് സഹായമായി പോലീസ്

              തൊണ്ടർനാട് :അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ നസീറിനും കുടുംബത്തിനുമാണ് തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ നിസാബ് പാലക്കലും പ്രവീണും തുണയായത്. ചുരത്തില്‍ എത്തിയപ്പോഴാണ് കാറില്‍ പെട്രോള്‍ തീര്‍ന്നതായി നസീറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചുരം ഇറങ്ങി കുറ്റ്യാടി വരെ വണ്ടി ഓടിച്ച് എത്തുകില്ലെന്ന് അറിഞ്ഞതോടെ നസീര്‍ കാര്‍ തിരികെ കോറോത്ത് എത്തി. അവിടെയുള്ള പമ്പും രാത്രിയായതോടെ അടച്ചതോടെ കുടുംബം തനിച്ചായി. അടുത്തുള്ള ഹോട്ടലിന്റെ സമീപത്തായി വണ്ടി പാര്‍ക്ക്…

              Read More

              മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി

              മാനന്തവാടി: ജിഹ്വ നിധി അംഗങ്ങളും പൊതുജനങ്ങളും ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി. മുണ്ടകൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു പൂക്കളം ഒരുക്കിയത്. ദുരന്ത ഭൂമിയില്‍ കഠിനധ്വാനം ചെയ്ത സംഘടനകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, തൃതല പഞ്ചായത്ത് ഭാരവാഹികള്‍ എം എല്‍ എ മാര്‍, മന്ത്രിമാര്‍, സാമൂഹികപ്രേവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരെ ആദരിച്ചു. ജിഹ്വ മാനേജിംഗ് ഡയറക്ടര്‍ ബേബി പള്ളത്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വി കെ ലളിത, എക്സികുട്ടീവ് ഡയറക്ടര്‍ എം ആര്‍ സന്തോഷ്, പ്രഗില്‍ പ്രഭാകരന്‍, ഐ…

              Read More

              ഉരുൾപൊട്ടൽ പുനരധിവാസം; ഫിലോകാലിയ ഫൗണ്ടേഷന്‍ നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍ സമര്‍പ്പണം നാളെ.

              കൽപ്പറ്റ: മുണ്ടക്കൈ പ്രകൃതി ദുരന്തബാധിതര്‍ക്കായി ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ ഫൗണ്ടേഷന്‍ നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍ സമര്‍പ്പണം നാളെ സീതാമൗണ്ടില്‍ നടക്കും. ഫൗണ്ടേഷന്റെ കൂട് പദ്ധതിയില്‍ 100 ദിവസങ്ങള്‍ക്കുള്ളിലാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 25 വീടുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ദുരിതബാധിതര്‍ക്ക് സര്‍ക്കാരും സംഘടനകളും ജില്ലയില്‍ വിഭാവനംചെയ്ത പദ്ധതികളില്‍ ആദ്യം കൈമാറുന്നതും ഫൗണ്ടേഷന്റെ വീടുകളാണ്. അടുത്തഘട്ടം ജനുവരിയില്‍ പൂര്‍ത്തീകരിക്കും. സ്ഥലലഭ്യതയനുസരിച്ച് 100 വീടുകളാണ് ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ മാരിയോ ജോസഫും ജിജി മാരിയോയും അറിയിച്ചു. പ്രവാസി മലയാളി സീതാമൗണ്ടില്‍…

              Read More