അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

    സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശപ്രകാരം സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ മുദ്രാവാക്യ രചന, റാലി തുടങ്ങിയ പരിപാടികൾ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷോജി ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി. കേരള ആഭ്യന്തര വകുപ്പ് മന്ത്രിയുടെയും…

    Read More

    ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ

    മേപ്പാടി: കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ – 2025 ൽ ജേതാക്കളായി ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വിദ്യാർത്ഥികൾ. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് കേരളാ യൂണിവേഴ്സിറ്റി തിരുവനന്തപുരം ക്യാമ്പസ്സിൽ സംഘടിപ്പിച്ച ഫൈനൽ മത്സരത്തിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനെ രണ്ട് ഗോളുകൾക്കാണ് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പരാജയപെടുത്തിയത്. ഇതോടെ തുടർച്ചയായി 3 തവണ ഫൈനലിൽ പ്രവേശിക്കുകയും രണ്ട് തവണ ജേതാക്കളാവുകയും എന്ന നേട്ടത്തിനും ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി…

    Read More

    വയനാട്ടിൽ സത്യൻ മൊകേരി; സിപിഐ സ്ഥാനാർത്ഥി

    കൽപ്പറ്റ : വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി സിപിഐ സ്ഥാനാർത്ഥി. സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സത്യൻ മൊകേരിയെ സ്ഥാനാർത്ഥിയായി നിർദേശിച്ചത്. ഇത് രണ്ടാം തവണയാണ് സത്യൻ മൊകേരി പാർലമെന്റിലേക്ക് മത്സരിക്കുന്നത്. ഇതിന് മുൻപ് 2014 ലായിരുന്നു അദ്ദേഹം വയനാട്ടിൽ നിന്ന് മത്സരിക്കുന്നത്. ഏതാണ്ട് ഇരുപതിനായിരം വോട്ടുകൾക്കായിരുന്നു അദ്ദേഹം അവിടെ പരാജയപ്പെട്ടത്. വയനാട്ടിലെ ജനങ്ങൾ തീർച്ചയായും എൽഡിഎഫിനോട് സഹകരിക്കുമെന്ന് സത്യൻ മൊകേരി പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നത്. മുൻപ് ഉള്ള അനുഭവങ്ങൾ ശക്തമാണ്. വയനാട്ടിലെ…

    Read More

    എൻ എസ് എസ് ക്യാമ്പ് : സ്വാഗതസംഘം രൂപീകരിച്ചു

    കൽപറ്റ: ഗവ. കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 21 മുതൽ 27 വരെ തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്നതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജാഫർ എൻ എം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കൽപറ്റ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി ജോസഫ് സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വിനീഷ എം…

    Read More

      ഓൺലൈൻ ട്രേഡിങ്: ഡൽഹി സ്വദേശിനിയെ ചതിച്ച് പണം തട്ടിയ പ്രതി പിടിയിൽ

      കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓണ്ലൈൻ തട്ടിപ്പ്‌ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങപ്പള്ളി സ്വദേശി അഷ്കർ അലി(30)യെയാണ് വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ മാസമാണ് ഡൽഹി സ്വദേശിനിയെ സൈബർ തട്ടിപ്പ് സംഘം ടെലഗ്രാം വഴി ട്രെഡിംഗ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ച് ചതിയിൽ…

      Read More

      ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു

      ബത്തേരി: നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ പുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നിമദ്രസ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സൈക്കിൾ റാലി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു. ബഷീർ ഹിശാമി അധ്യക്ഷത വഹിച്ചു. അനസ് കെ. കെ, നിസാർ ഖുതുബി, മുജീബ് സഖാഫി, മഹ്‌റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാൻ ടി. ടി, മജീദ് എം, ജാബിർ എ, കുഞ്ഞുമുഹമ്മദ്‌ കെ തുടങ്ങിയവർ പ്രസംഗിച്ചു.

      Read More

      വ്യാപാരികളുടെ ‘കൈത്താങ്ങ് ‘കൈമാറി

      വെള്ളമുണ്ട: എട്ടേനാൽ യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അൽ കറാമ ഡയാലിസിസ് സെന്ററിന് വേണ്ടി ക്രമീകരിച്ച സഹായനിധി ബോക്സുകളിലെ മാസസംഖ്യ ഡയാലിസിസ് സെന്ററിന് കൈമാറി. സെന്ററിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി കെ. വി. വി. ഇ. എസ് ഭാരവാഹികളിൽ നിന്നും തുക ഏറ്റുവാങ്ങി. അൽ കറാമ ഡയാലിസിസ് സെന്റർ പ്രസിഡന്റ്‌ പി മുഹമ്മദ്‌, വൈസ് പ്രസിഡന്റ്‌ സ്റ്റാൻലി പി.പി, കെ.വി.വി.ഇ.എസ്…

      Read More

      സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ

      തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ. ലൈസന്‍സ് ലഭിക്കാനായി ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. കേരളത്തില്‍ ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. പലരും ഉപജീവനത്തിനായി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്. നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ…

      Read More

        അഷിയ പാമങ്ങാടയെ എസ്.ഡി.പി.ഐ ആദരിച്ചു

        മൂപ്പൈനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 2025. എം എസ് സി സോഷ്യോളജി യിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അഷിയ പാമങ്ങാടയെ എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി അഭിനന്ദിച്ചു.

        Read More