സംസ്ഥാന ഇന്റര്‍ ക്ലബ് അത്ലറ്റിക്‌സ്: ആനപ്പാറ സ്‌പോര്‍ട്‌സ് അക്കാദമി മികച്ച നേട്ടം കരസ്ഥമാക്കി

ആനപ്പാറ: മൂന്നു ദിവസങ്ങളായി തിരുവനന്തപുരം കാര്യവട്ടത്ത് വച്ച് നടന്ന സംസ്ഥാന മീറ്റില്‍ വയനാടിന് വേണ്ടി 4 വെള്ളി മെഡലും ഒരു വെങ്കല മെഡലുമടക്കം 5 മെഡലുകളാണ് ആനപ്പാറ സ്‌പോര്‍ട് അക്കാദമി നേടി. രമേശ്എം ( 800 മീറ്റര്‍, 1500 മീറ്റര്‍ വെള്ളി, പുരുഷവിഭാഗം), എഡ്വിന്‍ മാത്യു (800മീറ്റര്‍ വെള്ളി അണ്ടര്‍ 20 പുരുഷവിഭാഗം), ആദിത്യ കെ.എം ( ഹൈജമ്പ് വെള്ളി, അണ്ടര്‍ 20 വനിതാ വിഭാഗം), അമൃത, ദേവനന്ദ ഹരീഷ്, ദേവനന്ദ കെ എം, ഫാത്തിമത്ത് റാഹില…

Read More

    ഇതെല്ലാം തുടരേണ്ടതല്ലേ… ജനങ്ങളുടെ ക്ഷേമമാണ് എൽഡിഎഫിന് പ്രധാനം: മുഖ്യമന്ത്രി

    കേരളം സകല മേഖലയിലും നേട്ടങ്ങൾ കൈവരിച്ച നാടാണെന്നും ഇതെല്ലാം തുടരേണ്ടതല്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. എൽഡിഎഫ് തുടരണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. യുഡിഎഫിന് പ്രതിബദ്ധത സ്വന്തം കാര്യങ്ങളോടാണ് ജനങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ അല്ല അവരുടെ ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ക്ഷേമമാണ് എൽഡിഎഫിന് പ്രാധാനമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഒരു ഘട്ടത്തിലും കേരളത്തെ സഹായിച്ചില്ല. കേരളത്തിന്‌ കിട്ടേണ്ട സഹായങ്ങളൊന്നും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെ…

    Read More

    വടുവൻചാൽ ജി എച്ച് എസ് എസിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പാരംഭിച്ചു.

    വടുവൻചാൽ ജി എച്ച് എസ് എസിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പാരംഭിച്ചു.* വടുവൻചാൽ: ജി എച്ച് എസ് എസ് വടുവൻചാൽ എൻ എസ് എസ് യൂണിറ്റ് തുടർച്ചയായ രണ്ടാമത്തെ വർഷവും സ്കൂളിലെ ഒരേക്കർ സ്ഥലത്ത് നട്ട ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പാരംഭിച്ചു. എസ് എം സി ചെയർമാൻ ഷിജോ കെ ജെ പരിപാടി പൂവിറുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. പി ടി എ അംഗങ്ങളും അധ്യാപകരും എൻ എസ് എസ് വൊളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്ത് പൂക്കൾ ശേഖരിച്ച് വില്പന നടത്തി….

    Read More

      ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

      മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍ വീട്ടില്‍ ടി.സി. നൗഷാദ്(29), പിലാക്കാവ്, ചോലക്കല്‍ വീട്, എം. ഇല്ല്യാസ്(39) എന്നിവരെയാണ് മാനന്തവാടി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. 03.11.2025 തിയ്യതി രാവിലെയാണ് മുന്‍ വൈരാഗ്യം കൊണ്ടുള്ള വിരോധത്താല്‍ പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരനെ മര്‍ദിച്ചത്.     വധശ്രമം,…

      Read More

      എം.ജെ.എസ്.എസ്.എ കലോത്സവ നഗരിയിൽ ജ്യോതിർഗമയ പവനിൻ ഒരുക്കും.

      മീനങ്ങാടി: 22 ന് മീനങ്ങാടിയിൽ നടക്കുന്ന ഭദ്രാസന കലോത്സവ നഗരിയിൽ ടീം ജ്യോതിർഗയുടെ പവലിയൻ ഒരുക്കും. അവയവ ദാനത്തിന് സന്നദ്ധരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവയവദാന സമ്മതി പത്രം സമർപ്പിക്കുന്നതിന് അവസരമുണ്ടാകും. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്യാൻ സന്നദ്ധരായ അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പവലിനിയിൽ വെച്ച് കേശം സ്വീകരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. അവയവദാനം , രക്തദാനം, കേശദാനം എന്നിവയെ കുറിച്ച് സംശയ നിവാരണത്തിനും ബോധവൽക്കരണത്തിനും ഇവിടെ സൗകര്യമുണ്ടാകും. എം….

      Read More

        കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം നിർവഹിച്ചു.

        കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം ക്ഷീരകർഷകനായ  അബ്രഹാം പുന്നകൊമ്പിൽ ന്റെ ഫാമിൽ വെച്ച് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ സുധാകരൻ നിർവഹിക്കുന്നു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ തോക്കൻ അധ്യക്ഷത വഹിച്ചു

        Read More

          നിർമാണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: ടി. സിദ്ധീഖ്

          കൽപറ്റ: നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഗവർമെന്റ് കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് ടി. സിദ്ധീഖ് പറഞ്ഞു. ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കൂലിയിലുണ്ടായ വൻവർധനവും കണക്കിലെടുത്ത് ഷെഡ്യൂൾ റേറ്റ് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്നും ബില്ലുകൾ സമയബന്ധിതമായി നൽകി തുക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വൻ സാമ്പത്തിക ബാധ്യതയായി ലേബർ കോൺട്രാക്ട്…

          Read More

            ആരോഗ്യമന്ത്രിക്കെതിരെ വയനാട്ടിൽ ചികിത്സാ പിഴവിന് ഇരയായ യുവതി; ‘ഒന്ന് ഫോൺ വിളിച്ചതല്ലാതെ ഒന്നും ചെയ്തില്ല’

            കൽപ്പറ്റ: ആലപ്പുഴയിലെ സ്ത്രീയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് വയനാട്ടിൽ പ്രസവ ചികിത്സാപ്പിഴവിന് ഇരയായ യുവതി. വയനാട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ യുവതിയുടെ ശരീരത്തിൽ ഡോക്ടർമാർ കോട്ടൺ തുണി വച്ച് മറക്കുകയായിരുന്നു. താനും അതേ വേദന അനുഭവിച്ച ആളാണ്. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ആരോഗ്യമന്ത്രി ഒരു തവണ ഫോൺ വിളിച്ചതല്ലാതെ പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല.   തൻറെ ചികിത്സാ പിഴവിൽ റിപ്പോർട്ടോ നടപടിയോ ഇതുവരെ ഉണ്ടായില്ലെന്നും യുവതി പറഞ്ഞ . രണ്ടുമാസത്തിനു ശേഷമാണ് കോട്ടൺ തുണി…

            Read More

            ഗോത്രവർഗ പഠന പോഷണ ശില്പശാല നടത്തി

             എടവക: എടവക ഗ്രാമപഞ്ചായത്തിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ഹാജർ നിലവാരം, വിദ്യാലയത്തിലെയും വീട്ടിലെയും പഠന സാഹചര്യം, പിന്തുണ സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള  സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡയറ്റ് വയനാട്, കിർത്താർഡ്‌സ്, വിദ്യാഭ്യാസ വകുപ്പ്, പട്ടിക വർഗ വികസന വകുപ്പ്, കണ്ണൂർ യൂണിവേഴ്സിറ്റി ട്രൈബൽ സോഷ്യോളജി വിഭാഗം, അസാപ് മാനന്തവാടി, സന്നദ്ധ സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ശില്പശാല നടത്തി.   ശില്പശാല എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ…

            Read More

            തെരുവുനായയുടെ ആക്രമണം: 12കാരിക്ക് ഗുരുതര പരിക്ക്

            കണിയാമ്പറ്റ: മില്ല്മുക്ക് പള്ളിത്താഴയില്‍ തെരുവ്‌നായ ആക്രമണം. മദ്രസയിലേക്ക് പോകുവായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

            Read More