അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അവയാൽ എഫ്.സി പാതിരപ്പാലം വിജയികളായി

    ഏച്ചോം : ‘തുടി’ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന അഖില വയനാട് എസ്.സി,എസ്.ടി ഫുട്ബോൾ ടൂർണമെന്റിൽ അവയാൽ എഫ്.സി. പാതിരപ്പാലം (1-0) ത്തിന് കളേഴ്സ് ഇടിയം വയലിനെ പരാജയപ്പെടുത്തി. ജൂനിയർ മത്സരത്തിൽ സർവോദയ ഏച്ചോം (5-1) ന് ടാസ്ക് പൂളക്കൊല്ലിയെ പരാജയപ്പെടുത്തി.സമാപന സമ്മേളനത്തിൽ മുഹമ്മദ് സ്വാലിഹ് സ്വാഗതം ആശംസിച്ചു.’തുടി’ ഡയറക്ടർ ഫാദർ എം.എഫ് ആൻ്റോ അധ്യക്ഷത വഹിച്ചു.പനമരം പഞ്ചായത്ത് 17 വാർഡ് മെമ്പർ പി.സി.ജയലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് സമ്മാന വിതരണം നടത്തി.ഫാദർ ജേക്കബ്, എക്സൈസ് വിമുക്തി…

    Read More

      ഗണിതം ലളിതമാക്കി ഗണിതശില്പശാല

      കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ഗണിതശില്പശാല സംഘടിപ്പിച്ചു. പ്രസ്തുത ശില്പശാലയിൽ സംഖ്യാബോധം, ഭിന്നസംഖ്യകൾ എന്നിവയിലൂന്നിയ പ്രവർത്തനങ്ങൾ വളരെ ആകർഷകവും രസകരവുമായ രീതിയിൽ റിസോഴ്സ് പേഴ്സൺ കെഡിസ്ക് സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് രമ്യ രവീന്ദ്രൻ അവതരിപ്പിച്ചു. കുട്ടികളിൽ ഗണിതാഭിരുചി വളർത്താനും ഗണിതത്തെ ഇഷ്ടപ്പെടാനും സ്വയം സന്നദ്ധമായി ഗണിത പ്രവർത്തനങ്ങളിലേർപ്പെടാനും ഇത്തരം ശില്പശാലകൾ…

      Read More

        പ്ലസ് വണ്‍ പ്രവേശനം: വയനാട്ടില്‍ അധികം സീറ്റും ബാച്ചും അനുവദിക്കണം

        കല്‍പ്പറ്റ: വയനാട്ടില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അധികം സീറ്റും ഗോത്രമേഖയിലെ വിദ്യാലയങ്ങളില്‍ കൂടുതല്‍ ബാച്ചും അനുവദിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദി ശക്തി സമ്മര്‍ സ്‌കൂള്‍ ഭാരവാഹികളായ മേരി ലിഡിയ, സതിശ്രീ ദ്രാവിഡ്, സൂര്യലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്ലസ് വണ്‍ കൂടുതല്‍ സീറ്റ് അനുവദിക്കുന്നതില്‍ ജില്ലയെ അവഗണിച്ചു. ഉത്തര മലബാറിലെ സീറ്റ് കുറവ് പരിഗണിച്ച് നാല് ജില്ലകള്‍ക്ക് അധികം സീറ്റും ബാച്ചും നിര്‍ദേശിച്ചെങ്കിലും വയനാടിനെ ഒഴിവാക്കി. യഥാര്‍ഥത്തില്‍ ജില്ലയിലാണ് കൂടുതല്‍…

        Read More

          ടൂറിസം മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നു

          കൽപ്പറ്റ: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ.ടി. യു.സി ) വയനാട് ജില്ലാ ഘടകം രൂപീകരിക്കുന്നു . 06 . 07 2026 ന് രാവിലെ 10 മണിക്ക്കൽപറ്റ ഹോളിഡേ ഹോട്ടലിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉത്ഘാടനം ചെയ്യും പി.പി ആലി മുഖ്യാതിഥിയാവും ….

          Read More

            യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ യൂത്ത് അസംബ്ലി: സ്വാഗതസംഘം രൂപീകരിച്ചു

            കൽപ്പറ്റ: ജൂലൈ 18 ശനിയാഴ്ച പനമരത്ത് വെച്ച് നടക്കുന്ന യങ് ഡെമോക്രാറ്റ്സ് ജില്ലാ യൂത്ത് അസംബ്ലി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശക്തമായ യുവജന മുന്നേറ്റം ലക്ഷ്യമാക്കി രൂപംകൊണ്ട എസ്ഡിപിഐയുടെ യുവജന സംഘടനയാണ് യങ് ഡെമോക്രാറ്റ്സ്. കൽപ്പറ്റയിൽ ചേർന്ന യോഗത്തിലാണ് സ്വാഗതസംഘം നിലവിൽ വന്നത്. യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം യൂത്ത് അസംബ്ലിയിൽ വെച്ച് നടക്കുമെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന പ്രതിനിധി ടി.അബ്‌ദുന്നാസർ അറിയിച്ചു. അസംബ്ലിയുടെ ഭാഗമായി ജില്ലയിലുടനീളം വിപുലമായ…

            Read More

              കുടുംബശ്രീ ബ്രൈഡൽ മേക്കപ്പ് പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

              സുൽത്താൻബത്തേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേക്കപ്പ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.പി.ജയചന്ദ്രൻ വിതരണം നടത്തി. കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോബ് കഫെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സ്വന്തമായി സംരംഭം തുടങ്ങാൻ താല്പര്യമുള്ള 30 കുടുംബശ്രീ/ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് 25 ദിവസത്തെ പരിശീലനം നൽകിയത്. സി.ഡി.എസ്2 ചെയർപേഴ്സൺ ആർ.രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.ഡി.എസ്-1 ചെയർപേഴ്സൺ ആർ.ആർ.പ്രസന്നകുമാരി, ജില്ലാ പ്രോഗ്രാം മാനേജർ പി.ഹുദൈഫ് ,ശ്രുതി രാജൻ, ബ്ലോക്ക്…

              Read More

              വീട്ടുമുറ്റത്തേക്ക് പിക്കപ്പ് വാൻ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

              എടവക: എടവക കമ്മോം വീട്ടിച്ചാലിൽ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. രണ്ടേനാൽ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കല്ലായി കൺസ്ട്രക്ഷന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ താഴ്ചയിലുള്ള കുന്നക്കാടൻ ഷെക്കീറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് അരിക് നൽകുന്നതിനിടെയായിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് അപകട സാധ്യത മുൻനിർത്തി സംരക്ഷണമതിൽ നിർമ്മിക്കണമെന്ന് നാട്ടുകാർ…

              Read More

              യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

              കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവും പിടികൂടിയത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒഡീഷയിലെ ഉൾഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് നടപടി.   യുവതിയുടെ…

              Read More

              ഹെൽത്തി എടവക’ യ്ക്കായി ആരോഗ്യ ഗ്രാമസഭ ചേർന്നു

              എടവക: എടവക പഞ്ചായത്തിൽ  ‘ഹെൽത്തി എടവക’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ഗ്രാമസഭ സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാ പ്രായത്തിലുമുള്ള എല്ലാവർക്കും ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ്  ‘ഹെൽത്തി എടവക’. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടവക പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ഹെൽത്ത് പ്ലാനിന്റെ രൂപരേഖ ‘ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ’ സെക്രട്ടറി…

              Read More

                കാറ്റിലും മഴയിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്

                കല്‍പ്പറ്റ: വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാറ്റില്‍ വാഴക്കൃഷിക്കാണ് കനത്ത നാശം. പൂതാടി പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ 2,000 വാഴയാണ് നശിച്ചത്. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി കൃഷിയിറക്കിയവര്‍ ധര്‍മസങ്കടത്തിലാണ്. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കണം. നഷ്ടം ശാസ്ത്രീയമായും മാനുഷിക പരിഗണന നല്‍കിയും തിട്ടപ്പെടുത്തണം. നഷ്ടത്തിനൊത്ത പരിഹാരം ഓരോ കര്‍ഷകനും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച…

                Read More