“മാജിക് ഓഫ് മൈൻഡ്സെറ്റ്” മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

    മുണ്ടേരി : പിണങ്ങോട് പ്രീ-മെട്രിക് ഹോസ്റ്റൽ മുണ്ടേരിയിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി “മാജിക് ഓഫ് മൈൻഡ്സെറ്റ്” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പോസിറ്റീവ് ചിന്താഗതിയുടെ കരുത്ത് വിദ്യാർത്ഥികളിലേക്ക് പരീക്ഷാ കാലത്ത് പകർന്നു നൽകലാണ് ലക്ഷ്യം.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്ലാസ്സ് നയിച്ചു. ഹോസ്റ്റൽ വാർഡൻ എ.വേണു അദ്ധ്യക്ഷത വഹിച്ചു.ഹോസ്റ്റൽ ജീവനക്കാരായ പി.ആർ.മധു,എസ്.രശ്മി, വിദ്യാർത്ഥി ലീഡർമാരായ പി.വി.വിശാഖ്,പി.എസ്.ഷനൂപ് മുതലായവർ സംസാരിച്ചു.

    Read More

      മുട്ടിൽ മരംമുറിക്കേസ്: പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസർ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു

      വയനാട്: ഏറെ വിവാദമായ മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിമരങ്ങളുടെ കൃത്യമായ കണക്കുകൾ അടങ്ങിയ മഹസർ പ്രത്യേക അന്വേഷണസംഘം ബത്തേരി കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അന്വേഷണസംഘം തടികളുടെ എണ്ണത്തിലും അളവിലും വീണ്ടും വിശദമായ കണക്കെടുപ്പ് നടത്തിയത്.   പിടിച്ചെടുത്ത മരങ്ങൾ വരുംദിവസങ്ങളിൽ പൊതുലേലം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 112 മരങ്ങൾ മുറിച്ച് മാറ്റിയതിലൂടെ ഉണ്ടായ എണ്ണൂറോളം തടിക്കഷ്ണങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടിയിലുള്ള കട്ടപ്പൊക്ക ഡിപ്പോയിലാണ്…

      Read More

      ആരോഗ്യത്തോടെയുള്ള ചുവടുവെപ്പിൽ മയക്കുമരുന്ന് മാഫിയ ഞെരിഞ്ഞമരട്ടെ; ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്: കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി

      കൽപ്പറ്റ: ലഹരി ഉപയോഗം കുട്ടികളിലും മുതിർന്നവരിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ്. ‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്’ (Say No to Drugs, yes to Fitness)എന്ന ആപ്ത വാക്യവുമായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി ക്യാമ്പയിന് തുടക്കം കുറിച്ചു. കുട്ടികൾ മുതൽ മുതിർന്നവരെ വരെ ലഹരിയുടെ വലയിലാക്കുവാൻ തക്കം പാർത്തിരിക്കുകയാണ്…

      Read More

        എ. ജയശ്രീ എ.ഡി.എമായി ചുമതലയേറ്റു

        വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എ. ജയശ്രീ ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. കോഴിക്കോട് ആർ.ഒ ഡെപ്യൂട്ടി കളക്ടറായും മലപ്പുറം എൽ.എ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

        Read More

        ചരിത്രകാരൻ ഡോ. എം ജി എസ്‌ നാരായണൻ അന്തരിച്ചു

        കോഴിക്കോട് : പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.മലപ്പുറം പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി…

        Read More

          മെഡിക്കല്‍ കോളേജിലെ അടച്ചിട്ട ശൗചാലയങ്ങള്‍ ഉടന്‍ തുറന്നുനല്‍കണം: എസ്ഡിപിഐ

          മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കുകളില്‍ അടച്ചിട്ടിരിക്കുന്ന ശൗചാലയങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉടന്‍ തുറന്നുനല്‍കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി. ആയിരക്കണക്കിനാളുകള്‍ ദിവസവും ചികില്‍സയ്‌ക്കെത്തുന്ന മെഡിക്കല്‍ കോളേജില്‍ പൊതു ശൗചാലയങ്ങളുടെ അപര്യാപ്തത നിലനില്‍ക്കെയാണ് ഈ അനാവശ്യ പൂട്ടിയിടല്‍. രോഗികളെ പരിചരിക്കാന്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവര്‍ക്കും ഒ.പിയില്‍ ചികില്‍സയ്‌ക്കെത്തി പരിശോധനാ ഫലങ്ങള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നവര്‍ക്കും ഏറെ സഹായകമാകേണ്ട സൗകര്യമാണ് അധികൃതരുടെ അനാസ്ഥ കാരണം അടച്ചിട്ടിരിക്കുന്നത്. ശൗചാലയങ്ങള്‍ ഉടന്‍ തുറന്ന് ശുചിത്വത്തോടെ ഉപയോഗയോഗ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ അടിയന്തര…

          Read More

          തദ്ദേശപഠനം പ്ലസ്ടു വിദ്യാർത്ഥികളിൽ : ജുനൈദ് കൈപ്പാണിയുടെ ‘ചിന്തയും പ്രയോഗവും’ കൈമാറി

          കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച പഠനഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ വയനാട്ടിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂൾ ലൈബ്രറികൾക്കും സൗജന്യമായി വിതരണം ചെയ്തു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സ്കൂളുകൾക്ക് വേണ്ടി പുസ്തകങ്ങൾ ജുനൈദ് കൈപ്പാണിയിൽ നിന്നും ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം മുഖ്യാതിഥി ആയിരുന്നു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ്…

          Read More

            ആറു മാസം മുമ്പ്ഇസ്രായേലിൽ മരണപ്പെട്ട യുവാവിൻ്റെ ഭാര്യ മരിച്ച നിലയിൽ

            ബത്തേരി: ആറു മാസം മുമ്പ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാര (38) ൻ്റെ ഭാര്യ രേഷ്മ (34) മരണപ്പെട്ടു. വിഷം കഴിച്ച് അവശനിലയിലായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ജൂലൈ നാലിനാണ് 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്‌തുവെന്ന വിവരം ലഭിച്ചത്.എന്നാൽ പുറത്ത് നിന്ന് ആരോ വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീനേഷിനെയും കൊലപ്പെടുത്തിയെന്നാണ് പിന്നീട് ലഭിച്ച റിപ്പോർട്ട്. സൗമ്യ സ്വഭാവക്കാരനായ ജിനേഷ് മെഡിക്കൽ റെപ്പ് ജോലി ഉപേക്ഷിച്ച് ഇസ്രായേലിൽ…

            Read More

            സിബിഎസ്ഇ ജില്ലാ കായിക മേള തുടങ്ങി

            കല്‍പ്പറ്റ: വയനാട് സഹോദയ സിബിഎസ്ഇ ഇന്റര്‍ സ്‌കൂള്‍ കായിക മേള സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ തുടങ്ങി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ്, ട്രഷറര്‍ എന്‍. സിന്ധു, സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, ജില്ലാ സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ പ്രസംഗിച്ചു….

            Read More

              കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

              കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളിൽ സർക്കാരുകൾ നിസ്സംഗത തുടരുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. രാജൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുര,…

              Read More