Headlines

    പൂട്ടുപൊളിച്ച് കുരുമുളക് മോഷണം ഒരാൾ കൂടി പിടിയിൽ

    പുൽപ്പള്ളി : ആലത്തൂരിലെ കർഷകന്റെ കെട്ടിടത്തിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കുരുമുളക് കവർന്ന കേസിൽ അവസാനത്തെ പ്രതിയെയും പിടികൂടി. 6 ചാക്കുകളിലായി സൂക്ഷിച്ച 3 ക്വിൻ്റലോളം കുരുമുളകാണ് നഷ്ടമായത്. വീടിനടുത്തുള്ള കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചായിരുന്നു കവർച്ച. പുൽപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു.   പുൽപ്പള്ളി ആനപ്പാറ വാക്കയിൽ അനറ്റ്(19) എന്നയാളെ കുരുമുളക് കേസിൽ അവസാനമായി അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ എറണാകുളത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14…

    Read More

    സർഗലയം നവംബർ 23,24 തീയതികളിൽ: സ്വാഗത സംഘം രൂപീകരിച്ചു

    ചുണ്ടമുക്ക്: എസ്.കെ.എസ്.എസ്.എഫ് മാനന്തവാടി മേഖല കമ്മിറ്റി നടത്തുന്ന ഇസ്ലാമിക കലാമേള സർഗലയം നവംബർ 23,24 തീയതികളിൽ ചുണ്ടമുക്ക് 2/4 ൽ വെച്ച് നടത്തപ്പെടും. വിവിധ കാറ്റഗറികളിലെ എൺപതോളം ഇനങ്ങളിലായി 500 ലേറെ പേർ മത്സരിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. മുഖ്യ രക്ഷാധികാരികൾ: ഹസ്സൻ ഉസ്താദ് തലപ്പുഴ, ജലീൽ ഫൈസി,ഗഫൂർ തങ്ങൾ ചെയർമാൻ: ആഷിഖ് വാഫി. വൈസ് ചെയർമാൻ: സുബൈർ കെ.റ്റി, ജമീൽ അഹ്മദ് അൽഖാസിമി,ശാബിദ് ch,റയീസ് പാണ്ടിക്കടവ്, ജുനൈദ് പാലമുക്ക് കൺവീനർ: ഉനൈസ് ഗസ്സാലി പാലമുക്ക്,…

    Read More

      കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ അനുസ്മരിച്ചു

      കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍മാസ്റ്ററുടെ ചരമദിനത്തില്‍ ഡിസി സിയില്‍ അനുസ്മരണ പരിപാടി നടത്തി. പ്രസിഡന്റ് ടി ജെ ഐസക് ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശിയായിരുന്നു രാമചന്ദ്രന്‍മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു. പൊതുപ്രവര്‍ത്തനകന്‍ എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും മാതൃകയാക്കാനാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും ഐസക് പറഞ്ഞു. ടി സിദ്ധിഖ് എം എല്‍ എ, പി പി ആലി, എം എ ജോസഫ്, ഒവി അപ്പച്ചന്‍, വി എ…

      Read More

      റോഡ് ഉദ്ഘാടനം ചെയ്തു

      വെള്ളമുണ്ട: തരുവണ-പാലിയാണ കൈവേലി റോഡ് ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ഗുണഭോക്താളായ സിദ്ധാര്‍ഥ്, ആരവ് എന്നിവര്‍ ചേര്‍ന്ന് നാട മുറിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ശ്രീജി, രശ്മി, രാധാകൃഷ്ണന്‍, ചെല്ലപ്പന്‍, രാധിക, മഞ്ജു, ശ്യാമള, കുഞ്ഞിരാമന്‍, ശാന്ത, ചന്ദ്രന്‍, അമല്‍, അരുണ്‍, അനന്യ എന്നിവര്‍ സംസാരിച്ചു.

      Read More

      ജിഎൽപിഎസ് മൊതക്കരയിൽ പഠനോപകരണം വിതരണം ചെയ്തു

      മൊതക്കര:ജിഎൽപിഎസ് മൊതക്കരയിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും വിജയോത്സവവും വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ടി പ്രഫഷണൽസിന്റെ വാട്സാപ്പ് ഗ്രൂപ്പാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ മായി ബാഗും മറ്റ് പഠനസാമഗ്രികളും സംഭാവന ചെയ്തത്. ഹെഡ്മിസ്ട്രസ് വി.എ ദേവകി ടീച്ചർ,എം. മണികണ്ഠൻ,എം. പി പ്രകാശൻ, മേരി കെ.എ,ജയേഷ്കുമാർ വി. സി,…

      Read More

        വന്യമൃഗശല്യം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും കത്തയച്ചു.

        കാപ്പൻകൊല്ലി,: കഴിഞ്ഞ 15 വർഷക്കാലമായി മേപ്പാടി പഞ്ചായത്തിലെ കാപ്പoകൊല്ലി,പുഴമൂല ആനക്കാട്,കാപ്പിക്കാട്,കോട്ടനാട്, എരുമക്കൊല്ലി,22, മാനിവയൽ,ചുങ്കത്തറ,കുന്നുംബറ്റ എന്നിവ എന്നിവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വന്യമൃഗ ശല്യത്തിൽ ദുരിതപൂർണ്ണമായ ജീവിതം തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. ആന, കുരങ്ങ്, പന്നി, മാൻ, പുലി,കടുവ എന്നുവേണ്ട എല്ലാ മൃഗങ്ങളുടെയും ശല്യം ഈ പ്രദേശങ്ങളിൽ ഉണ്ട്.ആനയുടെ ആക്രമണം മൂലം നിരവധി ആളുകൾ കൊല്ലപ്പെട്ടു ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല.ഈ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സാമൂഹിക…

        Read More

        സൃഷ്ടി ഗ്രന്ഥശാല വനിതാസംഗമം നടത്തി

        കല്‍പ്പറ്റ: മുണ്ടേരി സൃഷ്ടി ഗ്രന്ഥശാല വനിതാസംഗമം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വിശാലാക്ഷി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ സെലിന്‍ ഷിബു അധ്യക്ഷത വഹിച്ചു. ‘തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ വി.വി പാര്‍വതി പ്രഭാഷണം നടത്തി. സാജിദ സൈനുദ്ദീന്‍, ഗീത രാജഗോപാല്‍, ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ. രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാവേദി ഭാരവാഹികളായി സാജിദ സൈനുദ്ദീന്‍(ചെയര്‍പേഴ്‌സണ്‍), സെലിന്‍ ഷിബു(വൈസ് ചെയര്‍പേഴ്‌സണ്‍), സഫിയ(കണ്‍വീനര്‍), ഗീത രാജഗോപാല്‍ (ജോയിന്റ് കണ്‍വീനര്‍)എന്നിവരെ തെരഞ്ഞെടുത്തു. കെ.ആര്‍…

        Read More

          ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം

          സുൽത്താൻ ബത്തേരി : ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം. ഇതിനായി അറിവിൻ്റെ ജനകീയവത്കരണം എന്ന ആശയത്തിലൂന്നി പ്രവർത്തിക്കേണ്ടതുണ്ടെന്ന് വിജ്ഞാന കേരളം ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ അഭിപ്രായപ്പെട്ടു. ഡയറ്റ് ഹാളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 45-ാം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി അനിൽകുമാർ അധ്യക്ഷനായി. കേന്ദ്ര നിർവാഹക സമിതിയംഗവും യുവസമിതി സംസ്ഥാന കൺവീനറുമായ എം ദിവാകരൻ സംഘടനാരേഖാവതരണം നടത്തി. ജില്ലാ സെക്രട്ടറി കെ പി…

          Read More

          തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട്* 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

          മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട് ജില്ല. 2024-25 വർഷം 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയിൽ സൃഷ്ടിച്ചത്. ഇതു വഴി 147.75 കോടി രൂപ കൂലി, 51.47 കോടി രൂപ മെറ്റീരിയൽ എന്നിവ ചിലവഴിച്ച് 61051 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലയിൽ 22442 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും…

          Read More

            അക്ഷരം-ആരോഗ്യം: സ്‌കൂള്‍ ആരോഗ്യ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

            കുട്ടികളുടെ വളര്‍ച്ച, വികാസം, പഠനം എന്നിവയില്‍ ആരോഗ്യത്തിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ് സ്‌കൂള്‍തലത്തില്‍ സമഗ്ര ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ അ.ആ-അക്ഷരം ആരോഗ്യം പദ്ധതി നടപ്പാക്കുന്നു. ശാരീരിക- മാനസിക-ലൈംഗിക-പ്രത്യുല്‍പാദന ആരോഗ്യം, സാമൂഹ്യ സുസ്ഥിരത എന്നീ മേഖലകളില്‍ 11 ഉപ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര സ്‌കൂള്‍ ആരോഗ്യ പദ്ധതിയാണ് അആ അക്ഷരം ആരോഗ്യം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ വിവരങ്ങള്‍ കാലികമാക്കി സൂക്ഷിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് മുഖേന വിവരങ്ങള്‍ ശേഖരിക്കും. പ്രാഥമികതലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്…

            Read More