ഹാപ്പി കേരളയുമായി കുടുംബശ്രീ

ബത്തേരി: കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയർത്താൻ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഹാപ്പിനെസ്സ് സെന്റർ’ പദ്ധതിയുടെ ഭാഗമായി ജില്ലാതല പരിശീലന പരിപാടി ആരംഭിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം( NRLM)FNHW പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.ബത്തേരി കേധാര ഹാളിൽ വെച്ച് സംഘടിപ്പിച്ച ‘ഹാപ്പി കേരള ‘ ജില്ലാതല പരിശീലന ക്യാമ്പ് ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോർഡിനേറ്റർ അമീൻ കെ അധ്യക്ഷനായി.ഡിസംബർ 18,19, 20 എന്നീ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന…

Read More

    വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽ പെട്ടു ഒരാൾ മരണപ്പെട്ടു.

    കണിയാമ്പറ്റ വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽ പെട്ടു രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാൾ മരണപ്പെട്ടു. കമ്പളക്കാട് ദയ നഗർ കുന്നത്ത് സുഭാഷ്ന്റെ മകൻ അലൻ (13) ആണ് മരണപ്പെട്ടത്.. മുട്ടിൽ WMO സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അലൻ   പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ കുട്ടിയെ കൈനാട്ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല

    Read More

    ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും സംഘടിപ്പിച്ചു

    വെങ്ങപ്പള്ളി: ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും വിപുലമായ രീതിയിൽ അക്കാദമി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി പണി പൂർത്തിയാക്കിയ കെട്ടിടോദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ അധ്യക്ഷൻ കെ ടി ഹംസ മുസ്ലിയാർ നിർവഹിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ സംസാരിച്ചു. മാനവിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിലൂടെയാണ് പൂർണ്ണ വിദ്യാഭ്യാസം സാധ്യമാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശംസുൽ ഉലമ ഇസ്ലാമിക്‌…

    Read More

    നവകേരള സദസ്സ് വാഹനങ്ങളിൽ സ്റ്റിക്കർ പ്രചാരണം

    ബത്തേരി : നവ കേരള സദസ്സിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വാഹനങ്ങളിൽ സ്റ്റിക്കർ പ്രചാരണം തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലം സ്വാഗത സംഘം ചെയർ പേഴ്സണും വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്സണുമായ കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ.സുരേഷ് ബാബു , സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർ പേഴ്സൺ ടി.കെ.രമേഷ്, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, സ്വാഗ സംഘം വൈസ് ചെയർമാൻ കെ.ജെ. ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു. #

    Read More

    ജില്ലാ ക്ഷയരോഗ നിവാരണ സമിതി യോഗം ചേർന്നു

    കൽപ്പറ്റ:  ക്ഷയരോഗ മുക്ത കേരളം പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ ക്ഷയരോഗ നിവാരണ സമിതി യോഗം കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വച്ച് ചേർന്നു.രാജ്യത്ത് 2023 മുതൽ നടപ്പിലാക്കി വരുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡിന് ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യോഗ്യത നേടിയിട്ടുണ്ട് .ഇതിൽ നാല് ഗ്രാമപഞ്ചായത്തുകൾ തുടർച്ചയായ 2 വർഷം ക്ഷയരോഗമുക്തമായതിനുള്ള സിൽവർ അവാർഡിനും 3 നഗരസഭകളും 9 ഗ്രാമപഞ്ചായത്തുകളും ആദ്യ തവണ…

    Read More

    സി.എം.എൽ മുള്ളൻകൊല്ലി മേഖലാ ബൈബിൾ കലോത്സവം: ശിശുമല ഇൻഫന്റ് ജീസസ് ചർച്ചിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

    പുൽപ്പള്ളി: ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ) മുള്ളൻകൊല്ലി മേഖല 2026-27 ബൈബിൾ കലോത്സവത്തിൽ ശിശുമല ഇൻഫന്റ് ജീസസ് ചർച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കലാ-സാഹിത്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ശിശുമല ഇടവക കിരീടം കരസ്ഥമാക്കിയത്. മിഷൻ ലീഗ് ശാഖ ഡയറക്ടർ ഫാ. സജി പുഞ്ചയിൽ, ആനിമേറ്റർ സിസ്റ്റർ റോയ്സ് (എസ്.എ.ബി.എസ്), ചെറുപുഷ്പ മിഷൻ ലീഗ് ഭാരവാഹികൾ, മതാധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തത്.

    Read More

    ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

    ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി പനമരം ടൗണിലെ ബാർബർ ഷോപ്പ് തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി അപ്പപ്പാറ സ്വദേശി ലക്ഷ്‌ി നിവാസ് ബാബു രാജ് (47) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ബാബു രാജിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ താമസ സ്ഥലത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ദീർഘകാലമായി പനമരം ടൗണിലെ ഫാഷൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം. പനമരം…

    Read More

      ചീക്കല്ലൂരിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്

      ചീക്കല്ലൂരിലെ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്   ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനാണ് ഉത്തരവിറക്കിയത്. കടുവ നാളെയും കാടുകയറിയില്ലെങ്കിൽ മയക്കുവെടി വെച്ചേക്കും

      Read More

      ദുരന്തബാധിതര്‍ക്ക് കൈതാങ്ങാകാന്‍ നെല്‍കൃഷിയുമായി എംജിഎം സ്‌കൂള്‍

      തൃശ്ശിലേരി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ഏറ്റവും അര്‍ഹതപ്പെട്ട മൂന്നു കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാന്‍ വേറിട്ട സമീപനവുമായി എം.ജി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വീട് നിര്‍മ്മാണത്തിനുള്ള ഫണ്ട് നെല്‍ക്കൃഷിയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. സ്‌കൂള്‍ മാനേജര്‍ ഫാ. സക്കറിയ വെളിയത്ത്, പ്രിന്‍സിപ്പല്‍ മാത്യു സക്കറിയ എന്നിവര്‍ തങ്ങളുടെ ആശയം സ്‌കൂള്‍ യോഗത്തില്‍ അറിയിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പൂര്‍ണസമ്മതം. തുടര്‍ന്ന് ആദ്യഘട്ടമായി തൃശ്ശിലേരി കാറ്റാടി പാടശേഖരത്തില്‍ സകൂളിന്റെ നെല്‍ക്കൃഷി തുടങ്ങി. തൃശ്ശിലേരിയിലെ മലക്കാരി എന്നവരില്‍ നിന്നു…

      Read More

      സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടി; ജില്ലാതല ഏകോപന സമിതി യോഗവും, പരിശീലനവും സംഘടിപ്പിച്ചു.

      കല്‍പ്പറ്റ : 2025-26 വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പരിപാടിയുടെ ജില്ലാതല ഇന്റര്‍ സെക്ടറല്‍ യോഗവും പരിശീലനവും കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്നു. കുട്ടികളുടെ ശാരീരിക ആരോഗ്യം, ലൈംഗിക പ്രജനന ആരോഗ്യം, മാനസികാരോഗ്യം, സാമൂഹിക സുസ്ഥിതി എന്നീ നാല് മുഖ്യ മേഖലകളിലായി 11 ഇന പരിപാടികളാണ് നടപ്പിലാക്കുന്നത്. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പൊതുവിദ്യാഭ്യാസ, വനിത ശിശു വികസന, പട്ടിക വര്‍ഗ വികസന,…

      Read More