ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്; വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി

    കൊച്ചി: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.   തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഗൂഗിളിൽ ആശുപത്രിയുടെ ഫോൺ നമ്പർ തിരയുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇവർ നൽകുന്ന വ്യാജ നമ്പറിൽ ബന്ധപ്പെടുമ്പോൾ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിനായി ഒരു ലിങ്കും അയച്ചുനൽകും.   ആപ്ലിക്കേഷൻ…

    Read More

      കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

      നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടും കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ നാലോളം വധശ്രമക്കേസുകൾ, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട്, ഐ.ടി ആക്ട്, എന്നിങ്ങനെ ബത്തേരി, അമ്പലവയല്‍ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളും കുപ്പാടി, തൊട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി 14 ഓളം കേസുകളുമുണ്ട്. ബത്തേരിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. സ്ഥിരം…

      Read More

        ജില്ലയിലെ ഏറ്റവും വലിയ പാലം നാടിന് സമർപ്പിച്ചു

          മാനന്തവാടി: ജില്ലയുടെ ഗതാഗത രംഗത്ത് നിർണായകമായ മാറ്റത്തിന് തുടക്കമിട്ട് 17.6 കോടി രൂപ വിനയോഗിച്ച് നിർമ്മിച്ച ജില്ലയിലെ ഏറ്റവും വലിയ പാലം വള്ളിയൂർക്കാവ് പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 208 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം മാനന്തവാടി നഗരസഭയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നു. പാലം യാഥാർഥ്യമായതോടെ കാവണകുന്ന്, ചെറുവയൽ, പൂളക്കൽ, കമ്മന, കുരിശിങ്കൽ, ആറാം മൈൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഞ്ചാരം ഏറെ സുഗമമാകും….

        Read More

          അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണം; ജില്ലാതല ബോധവൽക്കരണ ക്ലാസ് മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു.

          മുട്ടിൽ: ഡിസംബർ 1 അന്താരാഷ്ട്ര എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കേരള സംസ്ഥാനഎയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നേർക്കൂട്ടം കമ്മിറ്റികളുടെ പങ്കാളിത്തത്തോടെ കൂട്ടുചേർന്നുള്ള ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളെ കുറിച്ചുള്ള ജില്ലാതല ബോധവൽക്കരണ ക്ലാസ് ഡബ്ല്യു.എം.ഒ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ഹെഡ് എം.എം.അബ്ദുൽ നിസാർ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ അധ്യക്ഷത വഹിച്ചു. വയനാട് ഡെപ്യൂട്ടി എക്സൈസ്…

          Read More

            സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

            തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. മത്സ്യങ്ങളുടെ പ്രജനനസമയത്താണ് ഈ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വന്‍തോതില്‍ മത്സ്യബന്ധനം നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ ജനിക്കാതെ പോവുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി…

            Read More

              എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

              ചുങ്കം : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് എ യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ അവകാശങ്ങൾക്കായി ശക്തമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ പാർട്ടി തുടരുമെന്നും പുതിയ ഓഫീസ് പ്രാദേശിക തലത്തിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരണം ശക്തിപ്പെടുത്താനുമുള്ള കേന്ദ്രമായി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ…

              Read More

              രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു.

              മാനന്തവാടി: മുൻ ആഭ്യന്തര മന്ത്രിയും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ രമേശ്‌ ചെന്നിത്തല മാനന്തവാടി സമരിട്ടൻ ഭവൻ ഓൾഡ് ഏജ് ഹോം സന്ദർഷിച്ചു. മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിഅനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം സമരിട്ടൻഭവനിൽ എത്തിയത്, സമരിട്ടൻ ഭവൻ സിസ്റ്റർ സൂപ്പറിയർ കാർമൽ, സിസ്റ്റർ അനീന , സിസ്റ്റർ റെൻസി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സമരിട്ടൻ ഓൾഡ് ഏജ്‌ ഹോം അന്ധേവാസികൾക്കൊപ്പം അൽപ്പ സമയം ചിലവഴിച്ചതിനു ശേഷമാണു…

              Read More

                സർവീസിൽനിന്നു വിരമിച്ച ദമ്പതികൾക്ക് യാത്രയയപ്പ് നൽകി

                കൽപ്പറ്റ: സർവീസിൽനിന്നു വിരമിച്ച ദമ്പതികൾക്ക് വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.ജെ. ഷാജി, ഭാര്യ ചെറുകിട ജലസേചന വകുപ്പ് ജൂണിയർ സൂപ്രണ്ട് എം.ജെ. മേരി എന്നിവരാണ് വിരമിച്ചത്. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവർ പ്രസംഗിച്ചു.   സർവീസിൽനിന്നു വിരമിച്ച ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ.ജെ. ഷാജിക്ക് എക്‌സൈസ് കൽപ്പറ്റ ഡിവിഷൻ ഓഫീസിലെ സഹപ്രവർത്തകർ നൽകിയ യാത്രയപ്പിൽനിന്ന് ഷാജിക്ക് എക്‌സൈസ് ഡിവിഷൻ ഓഫീസിലെ…

                Read More

                വെങ്ങപ്പള്ളി ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

                വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് നിർവഹിച്ചു. ചടങ്ങിൽ എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയുമായ എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി അംഗം പി.പി. ആലി, ഡി.സി.സി സെക്രട്ടറി വിജയമ്മ ടീച്ചർ, വി.എ. മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ എം.പി. അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു. വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

                Read More

                  വയനാട് വിജിലൻസ് പുതിയ കെട്ടിടത്തിലേക്ക്

                  വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം PWD നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 4.03.2026 തീയതി ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3.30 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങ് വഴി നിർവഹിക്കുന്നു. ബത്തേരിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ.ആർ. കേളു, സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ…

                  Read More