നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

    മാനന്തവാടി: നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ സാഹസികമായി പിടികൂടി കർണാടക പൊലീസിന് കൈമാറി മാനന്തവാടി പോലീസ്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലുൾപ്പെടെ 27ഓളം മോഷണക്കേസുകളിൽ പ്രതിയായ നല്ലൂർനാട്, നാലാംമൈൽ, കുനിയിൽ വീട്ടിൽ ഉബൈദ് (37) നെയാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടി കൈമാറിയത്.   മാർച്ച് 13-ന് ഉച്ചയോടെയായിരുന്നു സംഭവം. ഉബൈദിനെ പിടികൂടുന്നതിനായി കർണാടക പോലീസ് മാനന്തവാടി പോലീസുമായി ബന്ധപ്പെട്ടു. ഇയാൾ ചാമാടിപ്പൊയിൽ പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട ഇയാൾ…

    Read More

      ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ നാളെ

      *ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനും മണ്ഡലം കൗൺസിൽ യോഗവും 12/ 7/ 2026 വൈകിട്ടു 2.30 ന് ( ജൂലൈ 7 ഞായർ) മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ വച്ച് നടക്കുന്നു. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് മനോജ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അജി കൊളോണിയ, ജില്ലാ പ്രസിഡണ്ട് കെ ടി സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി പോൾസൺ എന്നിവർ പങ്കെടുക്കും.

      Read More

      പനമരം ഗവ.നഴ്സിങ്‌ സ്കൂളിന്റെ അംഗീകാരം തുലാസിൽ ; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം -ഇ.ഉസ്മാൻ

      മാനന്തവാടി: പനമരം ഗവണ്മെന്റ് നഴ്സിങ്‌ സ്കൂളിലെ ശോച്യാവസ്ഥ മൂലം ഇന്ത്യൻ നേഴ്സിങ് കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെടുമെന്നുള്ള വാർത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും അത്‌ പരിഹരിക്കാനാവശ്യമായ നടപടികൾ സർക്കാർ കൈ കൊള്ളണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ പ്രവർത്തക സമിതിയംഗം ഇ.ഉസ്മാൻ. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ബാച്ചുകളിലായി എഴുപതിലധികം വിദ്യാർത്ഥികൾക്ക് പഠനം നടത്താൻ ആവശ്യമായ ഭൗതിക സാഹചര്യം നിലവിൽ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഇല്ല.ഇവിടെ പരിശോധന നടത്തിയ ഐഎൻസി അധികൃതർ പരിമിതികൾ കണ്ടെത്തി…

      Read More

        ചെറുകര ശ്രീ ശങ്കര വിദ്യാനികേതന് സ്മാർട്ട് ബോർഡുകളും കബ്യൂട്ടർ ലാബും അനുവദിച്ചു.

        വെള്ളുണ്ട: കേമ്പിയം നെറ്റ് വർക്ക് കോ ഓപറേഷൻ ഓഫ് ഇന്ത്യ ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി.സ്ക്കൂളിന് അനുവദിച്ച സ്മാർട്ട് ബോർഡുകളുടെയും കബ്യൂട്ടർ ലാബിന്റെ യും ഉത്ഘാടനം കമ്പനിയുടെ ഓപറേഷൻ മാനേജറുംവൈ ചെയർമാനുമായശ്രീ. ബിജു കുഞ്ഞുഞ് നിർവഹിച്ചു. പത്മശ്രീ. ഡോ.ഡി.ഡി. സഗ്ദേവ് അദ്ധ്യക്ഷത വഹിച്ചു.കമ്പിനിയുടെ സീനിയർ ഡയറക്ടർ ഓഫ് ഫൈനാൻസ് ശ്രീ. സന്ദീപ് ബിസ്വാൾ മുഖ്യ പ്രഭാഷണം നടത്തി. കമ്പനി ഡയറക്ടർ ഡോ. ദീപു നായർ, ശ്രീ.വി.എം. കിഷോർ, പി.ടി.എ.പ്രസിഡന്റ് ശ്രീ. ഷൈജൻ, ശ്രീമതി.എം. സൗദാമിനി, ശ്രീ….

        Read More

        കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

        കല്‍പറ്റ: ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ജാതിവിവേചനപരമായി നടത്തിയ ശുദ്ധീകരണ ചടങ്ങ് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്തിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി സി സി പ്രസിഡന്റ് ടി ജെ ഐസക് ഉദ്ഘാടനം…

        Read More

          ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും   കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു

          ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും   കെട്ടിട നിർമ്മാണത്തിന് തറക്കല്ലിട്ടു   ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച ബെയ്‌ലി ബ്രാൻഡിന് കീഴിൽ വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഉത്പന്നങ്ങളുടെ നിർമ്മാണ…

          Read More

            ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർക്കും ഓണം ഉത്സവബത്തയിൽ 1000 രൂപ വർധിപ്പിച്ച് സർക്കാർ

            തിരുവനന്തപുരം: പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്‌ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് അനുവദിച്ചത്. മുൻ വർഷത്തേക്കാൾ 1000 രൂപ വീതമാണ് ഏജന്റുമാർക്കും വിൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയത്. ഇതിനായി 26.47,11,250 രൂപ അനുവദിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ പോലെ തുക വർധിപ്പിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിലെ 26980 സജീവ…

            Read More

            40 പേർക്ക് പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

            കൽപ്പറ്റ : ചൂരൽമല,മുണ്ടക്കൈ പ്രദേങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11,12 വാർഡിൽ ഉൾപ്പെടുന്ന വ്യക്തികളിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് ജില്ലാ ഭരണകൂടവും കോഴിക്കോട് പാസ്പോർട്ട് ഓഫീസും ഐ.ടി. മിഷനും ചേർന്ന് നടത്തുന്ന പ്രത്യേക ക്യാമ്പ് മേപ്പാടി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ആദ്യ ദിനം 40 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. മൊബൈല്‍ പാസ്പോര്‍ട്ട് വാനില്‍ സജ്ജീകരിച്ച സംവിധാനത്തിലുടെയാണ് ദുരിതബാധിതര്‍ക്ക് സേവനം നല്കിയത്. ആദ്യമായാണ് മൊബൈൽ വാഹനം സജ്ജീകരിച്ച് അപേക്ഷകരുടെ അടുത്ത് നേരിട്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം…

            Read More

              സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപിച്ചു

              കോറോം : സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, മലബാർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി , തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ, ട്രസ്റ്റി ബൈജു…

              Read More

                സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ

                സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്‌മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം.   നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ…

                Read More