നവരാത്രി ആഘോഷം സമാപിച്ചു

പയിങ്ങാട്ടിരി : പയിങ്ങാട്ടിരി രാജരാജേശ്വരീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ബൊമ്മക്കൊലുവിൽ പാനക സമർപ്പണത്തേടെ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാള० ഭക്തജനങ്ങൾ ബൊമ്മക്കൊലു ദർശിക്കാൻ എത്തുകയുണ്ടായി. എല്ലാദിവസവു० മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമപാരായണ०,ലഘുസ്തോത്രപാരായണം എന്നിവയു० മഹാനവമി നാളിൽ സഹസ്രദീപ സമർപ്പണ०, സ०ഗീതാധ്യാപകനായ പി മോഹനൻ, വേദപ്രകാശ് ഇവരുടെ നേതൃത്വത്തിൽ സ०ഗീതാർച്ചനയു० നടന്നു. വിജയദശമി ദിവസ० എ. എൻ പരമേശ്വരയ്യർ കുട്ടികളെ എഴുത്തിനിരുത്തി. നിരവധി കുരുന്നുകൾ ഹരിശ്രീ കുറിച്ചു. മേൽശാന്തി പി. എസ്.ശ്രീനിവാസൻ സ്വാമി കാർമികത്വ० വഹിച്ചു

Read More

മാലിന്യ ശേഖരണം: യൂസര്‍ ഫീ വര്‍ധിപ്പിക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി

കല്‍പ്പറ്റ: സ്ഥാപനങ്ങളില്‍നിന്നു അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മ സേനയ്ക്കു നല്‍കുന്ന യൂസര്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് റഫീഖ് കമ്പളക്കാട് അധ്യക്ഷത വഹിച്ചു. സല്‍മാന്‍ എന്‍. റിപ്പണ്‍, എ.സി. ആല്‍ബര്‍ട്ട് എ.സി വൈത്തിരി, എ. കൃഷ്ണന്‍കുട്ടി, അഷറഫ് കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

Read More

    സംരംഭകര്‍ക്കായി ഡിജിറ്റൽ മാര്‍ക്കറ്റിങ് സാങ്കേതിക പരിശീലനം സംഘടിപ്പിച്ചു

    ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകര്‍ക്കായി ഏകദിന ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആൻഡ് ആക്സിലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമൻസ് പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ഓഷിൻ ഹോട്ടലിൽ നടന്ന ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഉത്പന്നവും സേവനവും കാലത്തിന് അനുസൃതമായി ആകര്‍ഷകമാക്കി അവതരിപ്പിച്ച് ഡിജിറ്റൽ മാര്‍ക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളിൽ ജില്ലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സംരംഭകരെ ഓര്‍മപ്പെടുത്തി   ഡിജിറ്റൽ…

    Read More

      അറബിയുടെ സാമ്പത്തിക സഹായം വാഗ്ദാനം; പീഡനവും കവർച്ചയും,പ്രതി പിടിയില്‍

      കോഴിക്കോട്: അറബിയിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങി നൽകാമെന്ന് പറഞ്ഞ് സ്ത്രീ യുടെ പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതി അരീക്കോട് വടക്കുമുറി സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന അറബി അസൈനാർ (66 വയസ്സ്) നെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്‌ക്വാഡും പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃതത്തിലുള്ള സംഘവും ചേർന്ന് പിടികൂടി. 25/11/25 തീയതി പന്നിയങ്കര സ്വദേശിയായ യുവതിയെ നിലമ്പൂരിൽ ഉള്ള അറബിയെ പരിചയപ്പെടുത്തി കൊടുക്കാമെന്നും, യുവതിക്കു അറബിയിൽ…

      Read More

      പി.പി. ഷൈജലിനെ അറസ്റ്റ് ചെയ്ത നടപടി: ആര്‍വൈജെഡി ജില്ലാകമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

      കല്‍പ്പറ്റ: ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടതിന്റെ പേരില്‍ രാഷ്ട്രീയ യുവജനതാദള്‍ (ആര്‍വൈജെഡി) ജില്ലാ പ്രസിഡന്റ് പി.പി. ഷൈജലിനെ അറസ്റ്റുചെയ്ത കല്‍പ്പറ്റ പോലീസ് ഇന്‍സ്പെക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍വൈജെഡി ജില്ലാകമ്മിറ്റി പ്രകടനം നടത്തി.കല്‍പ്പറ്റ സിഐയുടെ നടപടി പോലീസിന് തന്നെ അപമാനമാണെന്ന് ആര്‍ജെഡി ജില്ലാ പ്രസിഡന്റ് ഡി രാജന്‍ പറഞ്ഞു. പ്രകടനത്തിന് ആര്‍ജെഡി ജില്ലാപ്രസിഡന്റ് ഡി.രാജന്‍, സെക്രട്ടറി കെ.എ സ്ലറിയ, കെ.ടി. ഹാഷിം, യു.എ. അജ്മല്‍ സാജിദ്, കെ.ബി. രാജുകൃഷ്ണ, നാസര്‍ കുരുണിയന്‍, സി.കെ. നൗഷാദ്, സി.ഒ വര്‍ഗീസ്, നിസാര്‍ പള്ളിമുക്ക്,…

      Read More

        സി എച്ച് അനുസ്മരണ സംഗമം സംഘടിപ്പിച്ചു

        തരുവണ: എല്ലാവരാലും അംഗീകരിക്കപ്പെട്ട നീതിമാനായഭരണാധികാരിയായിരുന്നു സി.എച്.മുഹമ്മദ് കോയ സാഹിബെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രെഷറർ പി.കെ.അബൂബക്കർ പ്രസ്ഥാവിച്ചു. ദരിദ്ര കുടുംബത്തിൽ ജനിച്ച് ത്യാക പൂർണ പ്രവർത്തനത്തിലൂടെ കുറഞ്ഞ കാലം കൊണ്ട് നിരവധി മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച അപൂർവ നേതാക്കളിൽഒരാളാണ് സി.എച്.പിന്നോക്ക സമുദായത്തിന് അഭിമാനകരമായ അസ്തിത്വം നൽകി പാവപ്പെട്ടവരെ ചേർത്ത് പിടിച് കൊണ്ട് സി.എച്ചി.ന്റെ പൂർവകാല പ്രവർത്തനമാണ് മുസ്ലിം ലീഗിന് ഇന്നത്തെ നിലയിൽ എത്താൻ സഹായിച്ചത് എന്നുംവെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തരുവണയിൽ സംഘടിപ്പിച്ച അനുസ്മരണ…

        Read More

        ഉരുള്‍പൊട്ടല്‍: പുനഃപ്രവേശനോത്സവം മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

        ഉരുള്‍പൊട്ടല്‍: പുനഃപ്രവേശനോത്സവം മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി. വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി.എസ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക. ഈ വിദ്യാലയങ്ങളിലേക്കുള്ള പുന:പ്രവേശനോത്സവം സെപ്തംബര്‍ രണ്ടിന് (തിങ്കളാഴ്ച) രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ്…

        Read More

        സിപിഐ നേതാവ് പി എസ് വിശ്വംഭരന്‍ അന്തരിച്ചു

        പുല്‍പ്പളളി: വയനാട്ടിലെ മുതിര്‍ന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരന്‍ (68) അന്തരിച്ചു. 1977 പാര്‍ട്ടി അംഗമായ അദ്ദേഹം വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയില്‍ സജീവമായിരുന്നു. എഐവൈഎഫ് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, കിസാന്‍ സഭ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായരുന്നു. 2000-2005 വരെ പുല്‍പ്പളളി ഗ്രാമ…

        Read More

        മാനന്തവാടി സ്വദേശി അൻവർ സാദത്തിന് ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ്

        മാനന്തവാടി: തമിഴ്നാട്ടിലെ പ്രശസ്തമായ ജമാൽ മുഹമ്മദ് കോളേജ് ഏർപ്പെടുത്തിയ ഗ്ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ് ശ്രദ്ധേയനായ മുൻവിദ്യാർത്ഥിയും, ദോഹയിലെ ഐഡ്യൽ ഇന്ത്യൻ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്‌മാസ്റ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ അൻവർ സാദത്തിന് ലഭിക്കുന്നു. വയനാട്ടിലെ മാനന്തവാടി സ്വദേശിയായ അൻവർ സാദത്ത്, 2005–2007 കാലഘട്ടത്തിൽ ജമാൽ മുഹമ്മദ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദവും, ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.ഫിലും പൂർത്തിയാക്കി. പഠനാനന്തര കാലത്ത് മുട്ടിലെ ഡബ്ല്യുഎംഒ കോളേജിലും, മാനന്തവാടി-കല്പറ്റ ഗവൺമെന്റ് കോളേജുകളിലും അധ്യാപകനായി സേവനം…

        Read More

        മുന്നണി മാറ്റമില്ല, അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ല: സാദിഖലി ശിഹാബ് തങ്ങൾ

        ബത്തേരി∙ മുന്നണി മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതിൽനിന്ന് ഒരിഞ്ച് മാറില്ല. അതിന് ആരെങ്കിലും വെള്ളം വച്ചാൽ തീ കത്തില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. വയനാട് ബത്തേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിൽ വഴി കയറേണ്ട കാര്യം ലീഗിനില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം നിലനിർത്തേണ്ടത് ലീഗിന്റെ ഉത്തരവാദിത്തമാണെന്നും സാദിഖലി ശിഹാബ്…

        Read More