ഫോസ കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശത്തു നിന്നും 2024-25 വിദ്യാഭ്യാസ വർഷം എസ് എസ് എൽ സി പ്ലസ് ടു മറ്റ് ഉന്നത കോഴ്സുകൾ പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചു നിൽക്കുന്ന വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് വേണ്ടി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ ) കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് വിദ്യാഭ്യാസ മാനസികാരോഗ്യ പിന്തുണ നൽകുന്നതിനായി 2024 സെപ്റ്റംബർ മുതൽ ഫോസ നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് “ഉയരാം”എന്ന പേരിൽ കരിയർ ഗൈഡൻസ്…

Read More

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈ മാസത്തിൽ വൈദ്യുതി വാങ്ങിയ വകയിലുണ്ടായ 6.29 കോടി രൂപയുടെ അധികച്ചെലവ് നികത്തുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക. നിലവിൽ ഈ മാസം ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.

Read More

ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ചൂരല്‍മല സന്ദര്‍ശിക്കും

കൽപറ്റ: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ.വി.കെ രാമചന്ദ്രന്‍ ഓഗസ്റ്റ് 21, 22 തിയതികളില്‍ ഉരുള്‍പൊട്ടല്‍ മേഖലകള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

Read More

മദ്യലഹരിയിൽ യുവാവ് നാലുപേരെ വെട്ടിക്കൊന്നു

മദ്യലഹരിയിൽ തിരുനെല്ലി ഉണ്ണികപ്പറമ്പ് ഉന്നതിയിലെ കുടുംബാംഗങ്ങളായ നാലു പേരെ യുവാവ് വെട്ടികൊല പ്പെടുത്തി. കേസിലെ പ്രതി ഉണ്ണികപ്പറമ്പ് കോളനി യിലെ ഗിരീഷ് [38] നെ തലപ്പുഴ 43ൽ വെച്ച് പോലീസ് പിടികൂടി. ഇന്നലെ അർധരാത്രിയാണ് പ്രതിയുടെ രണ്ടാം ഭാര്യ നാഗി, [34], നാഗിയുടെ മകൾ കാവേരി [5], ഭാര്യയുടെ അച്ഛൻ കരിയൻ [70], ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെ ഗിരീഷ് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തലപ്പുഴ എസ് ഐ ടി. അനീഷ്, തലപ്പുഴ…

Read More

സി പി ഐ എം പുൽപ്പള്ളി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി.

പുൽപ്പള്ളി: ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ജനുവരി 28 ന് ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടക്കുന്ന സി പി ഐ എം പുൽപ്പള്ളി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. പൂതാടിയിൽ നിന്ന് തുടങ്ങുന്ന ജാഥ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി ജാഥ ക്യാപ്റ്റനും രുഗ്മിണി സുബ്രഹ്മണ്യൻ വൈസ് ക്യാപ്റ്റനും എം എസ്…

Read More

പെരിയ നെടുമ്പയിൽ ചുരം റോഡ് ആക്ഷൻ കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

പേരിയ: പേരിയ നെടുമ്പൊയിൽ ചുരത്തിൽ ഗതാഗതം പൂർണമായി നിലച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സൈഡിലൂടെ ബദൽ റോഡ് നിർമിക്കാനും നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ ആക്കാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എൽസി ജോയി,വൈസ് പ്രസിഡണ്ട് പാറക്കൽ ജോസ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൺ സ്വപ്ന പ്രിൻസ് ,ബാബു ഷജിൽ കുമാർ, കൺവീനർ സി ടി പ്രേംജിത്ത് ,കെ സി നാസർ ജയ്സൺ അടപ്പൂർ,അഷറഫ് അമ്പിലാതി…

Read More

    സ്നേഹ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു 

    മുട്ടിൽ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂണിറ്റ് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന് നിർമിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി. ജോയ് നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ പറളിക്കുന്ന് സംഭാവനയായി ലഭിച്ച 7 സെൻ്റ് സ്ഥലത്ത് 13 ലക്ഷം രൂപ ചെലവിൽ രണ്ട് ബഡ് റൂം , കിച്ചൻ, ഡൈനിങ് ഹാൾ, സിറ്റൗട്ട് , ബാത്ത് റൂം , കുഴൽ കിണർ അടക്കമുള്ള…

    Read More

      വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം കൂട്ടി

      തിരുവനന്തപുരം: വന്യമൃഗ ആക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം 14 രൂപ ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ 10 ലക്ഷം രൂപയായിരുന്നു ധനസഹായം. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മന്ത്രിസഭ യോഗം ഇന്ന് രാവിലെ ഏഴ് മണിക്ക് വീണ്ടും പേരും.   അതേസമയം, സിനിമാ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമാണ നിരോധനം നീക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

      Read More

        ലോക മണ്ണ് ദിനാചരണം; കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

        മീനങ്ങാടി: ജില്ലാ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരമായ നഗരങ്ങള്‍ക്ക് ആരോഗ്യകരമായ മണ്ണ് എന്ന സന്ദേശത്തോടെയാണ് ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്.   മണ്ണിന്റെ പ്രാധാന്യം-സുസ്ഥിര മണ്ണ് വിഭവ പരിപാലനത്തിന്റെ ആവശ്യകത പൊതുജനങ്ങളില്‍ ബോധവത്കരിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. സെമിനാറില്‍ സസ്യ പോഷക മൂലകങ്ങളും ശാസ്ത്രീയ മണ്ണ് പരിശോധനയും എന്ന വിഷയത്തില്‍…

        Read More

        ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു

        മാനന്തവാടി: ജി വി എച്ച് എസ് എസ്   മാനന്തവാടിയിലെ എൻ സി സി, എൻ എസ് എസ്, സ്കൗട്ട് ആൻ്റ് ഗൈഡ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് എൻ. ജെ.ഷജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ. എം.ഷിനോജ് രക്തദാന സന്ദേശം നൽകി.പ്രിൻസിപ്പൽ സലീം അൽത്താഫ്, എൻ എസ്…

        Read More