നവരാത്രി ആഘോഷം സമാപിച്ചു

പയിങ്ങാട്ടിരി : പയിങ്ങാട്ടിരി രാജരാജേശ്വരീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ബൊമ്മക്കൊലുവിൽ പാനക സമർപ്പണത്തേടെ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാള० ഭക്തജനങ്ങൾ ബൊമ്മക്കൊലു ദർശിക്കാൻ എത്തുകയുണ്ടായി. എല്ലാദിവസവു० മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമപാരായണ०,ലഘുസ്തോത്രപാരായണം എന്നിവയു० മഹാനവമി നാളിൽ സഹസ്രദീപ സമർപ്പണ०, സ०ഗീതാധ്യാപകനായ പി മോഹനൻ, വേദപ്രകാശ് ഇവരുടെ നേതൃത്വത്തിൽ സ०ഗീതാർച്ചനയു० നടന്നു. വിജയദശമി ദിവസ० എ. എൻ പരമേശ്വരയ്യർ കുട്ടികളെ എഴുത്തിനിരുത്തി. നിരവധി കുരുന്നുകൾ ഹരിശ്രീ കുറിച്ചു. മേൽശാന്തി പി. എസ്.ശ്രീനിവാസൻ സ്വാമി കാർമികത്വ० വഹിച്ചു

Read More

    ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.

    ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.  മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആർ പാർട്ടിയും ബാവലി ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി മാനന്തവാടി താലൂക്കിൽ തൃശ്ശിലേരി വില്ലേജിൽ ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് 200 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ജോസ് ജോർജ് Slo ജോർജ് പുതിയകുന്നേൽ ഹൗസ്, കാഞ്ഞിരങ്ങാട് എന്നയാളെ അറസ്റ്റ് ചെയ്തു

    Read More

    മാലിന്യമുക്തം നവകേരളം – അമ്പലവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ്തല പ്രഖ്യാപനം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ വിശദീകരണം നടത്തി. മോഹനകൃഷ്ണൻ, ഓ വി വർഗ്ഗീസ്, എ മുഹമ്മദാലി, ശിവദാസൻ, ജിഷ്ണു ജനാർദ്ദനൻ, സിനി പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ മാലിന്യ മുകതം നവകേരളം പ്രതിജ്ഞയെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എ ജി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു നന്ദിയും പറഞ്ഞു. #ambalavayal #happyambalavayal #wayanad

    അമ്പലവയൽ :മാലിന്യമുക്തം നവകേരളം – അമ്പലവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ്തല പ്രഖ്യാപനം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ വിശദീകരണം നടത്തി. മോഹനകൃഷ്ണൻ, ഓ വി വർഗ്ഗീസ്, എ മുഹമ്മദാലി, ശിവദാസൻ, ജിഷ്ണു ജനാർദ്ദനൻ, സിനി പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ മാലിന്യ മുകതം നവകേരളം പ്രതിജ്ഞയെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എ ജി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു…

    Read More

      വിളംബരജാഥ നടത്തി; ‘എം ഫിയസ്റ്റ-2026’ന്‌ ഇന്ന്‌ തുടക്കം

      മേപ്പാടി: മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘എം ഫിയസ്റ്റ-–2026’ എന്ന പേരില്‍ ശാസ്ത്ര–കല–സാഹിത്യ ഉത്സവം വെള്ളി രാവിലെ തുടങ്ങും. മൂന്ന്‌ ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ പ്രചാരണാർഥം മേപ്പാടിയിൽ വിദ്യാർഥികൾ വിളംബരജാഥ, ഫ്‌ളാഷ്‌മോബ്‌, മൈം എന്നിവ നടത്തി. രാജീവ്‌ഗാന്ധി സെന്റർഫോർ ബയോടെക്‌നോളജി, ജില്ലാ ശിശുക്ഷേമസമിതി, ലൈബ്രറി ക‍ൗൺസിൽ തുടങ്ങിയവരുടെ സഹകരണത്തോടെയാണ്‌ പരിപാടി. വെള്ളി രാവിലെ സയൻസ്‌ ഫെസ്‌റ്റോടെയാണ്‌ പരിപാടികൾ ആരംഭിക്കുക. ആർജിസിബി ഡയറക്ടർ ഡോ. ടി ആർ സന്തോഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും….

      Read More

      നരഭോജി കടുവയെ തിരിച്ചറിഞ്ഞു: വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

      സുൽത്താൻ ബത്തേരി : ആക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. കടുവ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ചു പട്രോളിങ്…

      Read More

        പുല്‍പ്പള്ളിയില്‍ കെ.കെ. ഏബ്രഹാമിന്റെ വീടിനു മുമ്പില്‍ നടന്ന സത്യഗ്രഹത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളെന്ന് പൊതുപ്രവര്‍ ത്തകൻ

        പുൽപ്പള്ളി : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടത്തിയ ക്രമക്കേടുകള്‍മൂലം കടക്കെണിയിലായെന്ന് അവകാശപ്പെട്ട് കേളക്കവല പറമ്പേക്കാട്ടില്‍ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളും 2023ല്‍ ആത്മഹത്യ ചെയ്ത ചെമ്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ ചുണ്ടക്കൊല്ലിയിലെ വസതിക്കുമുമ്പില്‍ നടത്തിയ സത്യഗ്രഹത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളെന്ന്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ പുല്‍പ്പള്ളി കാപ്പിക്കുന്ന് കെ.എം. മനോജ് വാര്‍ത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. കെപിസിസി പുനഃസംഘടനയുടെയും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലായിരുന്നു ഏബ്രഹാമിന്റെ വീടിനു…

        Read More

          ഹിന്ദി വാരാചരണം ക്വിസ് മത്സരം സംഘടിപ്പിച്ചു

          വൈത്തിരി:* ഭാരത് സർക്കാർ യുവജന കായിക മന്ത്രാലയം മൈഭാരത്‌, നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വൈത്തിരിയിൽ വിദ്യാർഥികൾക്ക് വേണ്ടി ഹിന്ദി വാരാചരണവും ഏകദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. വാർഡൻ ശരത് ബാബു സ്വാഗതം ആശംസിച്ചു. സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും,വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും, “അറിവിലേക്കും തൊഴിലിലേക്കും ഏവർക്കും കുതിച്ചുയരാൻ സാധിക്കട്ടെ ” എന്ന…

          Read More

            പ്രിയങ്ക ഗാന്ധി എം. പി. നാളെ കള്ളാടിയിൽ

            ‏കല്പറ്റ: പ്രിയങ്ക ഗാന്ധി എം. പി. നാളെ മേപ്പാടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ കള്ളാടിയിൽ എത്തും. നാളെ രാവിലെ കോഴിക്കോട് എത്തുന്ന പ്രിയങ്ക ഗാന്ധി എം.പി. റോഡ് മാർഗം കള്ളാടിയിലെ ദുരന്ത സ്ഥലം സന്ദർശിക്കും. തുടർന്ന് പരിക്കേറ്റവരെ കാണും. രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവരെ ആദരിക്കുന്നതിനായി പുളിയാർമലയിൽ നടക്കുന്ന ചടങ്ങിലും പ്രിയങ്ക ഗാന്ധി എം. പി. പങ്കെടുക്കും.

            Read More

            രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാകും

            കമ്പളക്കാട്: രക്ഷിതാക്കൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങിയാൽ ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തവും കൃത്യവുമാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് നാദാപുരം എ.എസ്.ഐ. രംഗീഷ് കടവത്ത് പറഞ്ഞു. ഇസ്സത്തുൽ ഇസ്ലാം സംഘം സൗത്ത് സോണൽ കമ്മിറ്റിയുടെ കീഴിൽ അൻസാരിയ മദ്രസയിൽ സംഘടിപ്പിക്കുന്ന ലദൽ മദീന അൻസാരിയ്യ മീലാദ് ഫെസ്റ്റ് 2K26ന്റെ ഭാഗമായി നടന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കളുടെ ജാഗ്രതയും ഇടപെടലും നിർണായകമാണെന്നും കുടുംബവും സമൂഹവും ഒരുമിച്ച് പ്രവർത്തിച്ചാൽ ലഹരിക്കെതിരെയുള്ള…

            Read More

            ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണം; ഡോ.വര്‍ഗീസ് ചക്കാലക്കല്‍

            കല്‍പ്പറ്റ: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും കോഴിക്കോട് രൂപത അധ്യക്ഷനുമായ ഡോ.വര്‍ഗീസ് ചക്കാലക്കല്‍. പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഹാളില്‍ കെആര്‍എല്‍സിസി ഇടവകതല ജനജാഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ പങ്കാളിത്തവും വികസനത്തില്‍ സമനീതിയും നിഷേധിക്കപ്പെടുന്ന ജനസമൂഹമാണ് ലത്തീന്‍ കത്തോലിക്കരെന്ന് പിതാവ് പറഞ്ഞു. എറണാകുളം ജില്ലയിലെ മുനമ്പത്ത് 610 കുടുംബങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമിയിലെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു ബിഷപ് ആവശ്യപ്പെട്ടു. റവ.ഡോ.അലോഷ്യസ്…

            Read More