പരിസ്ഥിതി സംരക്ഷണത്തിനും ജലസമൃദ്ധിക്കും മാലിന്യ സംസ്കരണം കൃത്യമായി നടപ്പാക്കണം: മന്ത്രി കെ.എം ഷാജി
കൽപ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിനും, ജലസമൃദ്ധി ഉറപ്പാക്കാനും മാലിന്യ സംസ്കരണം ശാസ്‌ത്രീയമായി നടപ്പിലാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇ- മാലിന്യ സംസ്കരണത്തിൽ വയനാട് സംസ്ഥാനത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി ഭംഗി നിറഞ്ഞ വയനാട് പോലുള്ള ജില്ലകളിൽ മാലിന്യങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇതിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി…
