പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

പനമരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. നെല്ലിയമ്പം നെല്‍റോട്ടില്‍ വീട് അനസ് 20 നെയാണ് എസ്എംഎസ് ഡിവൈഎസ്പി എം.എം അബ്ദുള്‍ കരീം അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ് പരാതിക്കാരി. പനമരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തുന്ന ഇടയിലാണ് പ്രതി പിടിയിലായത്. വിദ്യത്ഥിനിയെ പരിചയപ്പെടുകയും തുടര്‍ന്ന് സൗഹൃദം നടിച്ച് ലൈഗിക അതിക്രമം നടത്തുകയായിരുന്നു. അനസിനെ കോടതി റിമാന്റ് ചെയ്തു.

Read More

തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രണ്ടാം വാര്‍ഷികം ആഘോഷിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി രണ്ടാം വാര്‍ഷികം ആഘോഷിച്ചു മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി:ബോച്ചേ ഉദ്ഘാടനം ചെയ്തു ..തൊഴിലാളികള്‍ക്കിടയില്‍ ക്യാന്‍സര്‍ കിഡ്‌നി സംബന്ധമായ മാരകലോകങ്ങള്‍ പിടിവെട്ടവരെയും ജോലിക്കിടെ അപകടം സംഭവിച്ചവരേയും സഹായിക്കുകഭക്ഷ്യ കിറ്റ് വിതരണം രക്തദാനം സാമൂഹിക സേവനം തുടങ്ങിയ സൊസൈറ്റിയുടെപ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഒരു തൊഴിലാളി കൂട്ടായ്മ എന്നത് എടുത്തു പറയേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടുസൊസൈറ്റിയുടെ മെമ്പര്‍മാരായ ആളുകളില്‍ നിന്നുംരക്തം ദാനം ചെയ്യാന്‍…

Read More

തരുവണ-കക്കടവ്-മുണ്ടക്കുറ്റി റോഡ് ഗതാഗതയോഗ്യമാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

തരുവണ: വളരെഎളുപ്പത്തിൽ കൽപ്പറ്റയുമായി ബന്ധപ്പെടാൻ പറ്റുന്ന തരുവണ -കക്കടവ് -മുണ്ടക്കുറ്റി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് തരുവണ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മുണ്ടക്കുറ്റി,വെണ്ണിയോട്,പള്ളിക്കുന്നു നിവാസികൾക്ക് എളുപ്പത്തിൽ തരുവണ,മാനന്തവാടി,കുറ്റിയാടി ഭാഗങ്ങളിലേക്ക് പോകാനും സാധിക്കുന്ന റോഡാണിത്.വർഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ കക്കടവ് പാലം യാഥാർഥ്യമായങ്കിലും അപ്പ്റോച് റോഡിന്റെ ടാറിങ് പണി കുറഞ്ഞ സ്ഥലത്തു കൂടി പൂർത്തിയായാൽ മാത്രമേ ബസ് യാത്ര അടക്കം വാഹനയാത്ര സുഖമമാകുകയുള്ളു വെന്നു യോഗം ചൂണ്ടിക്കാട്ടി.പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി അദ്ധ്യക്ഷം…

Read More

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

മാനന്തവാടി: അടിസ്ഥാന പശ്ചാത്തല മേഖലയിൽ സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി പുഴക്ക് കുറുകെ 12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്‌ബിയിലുൾപ്പെടുത്തിയാണ് പാലം പൂർത്തീകരിച്ചത്. കാളിന്ദി നദിക്കു കുറുകെ 25 മീറ്റർ നീളത്തിൽ രണ്ട് സ്‌പാനുകൾ അടങ്ങിയ ആർ.സി.സി.ടി ഭീം സ്ലാബ് തരത്തിലുള്ള പാലമാണ് നിർമിച്ചത്. 56.7 മീറ്റർ നീളമുള്ള പാലത്തിന്റെ…

Read More

    മെത്താംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ.

    കല്‍പ്പറ്റ: മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാലിനു സമീപം ഹോം സ്റ്റേയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മെത്താംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും സഹിതം രണ്ടുപേര്‍ പിടിയിലായി. ചെന്നൈ കോടമ്പാക്കം ശിവന്‍കോവില്‍ രാജേഷ്(30), താമരശേരി ഈങ്ങാപ്പുഴ വരുവിന്‍കാലായില്‍ വി.എം. ഷമീം(35) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ് ഗോപി, ടി. മുഹമ്മദ് മുസ്തഫ, പി.കെ. മുനീറ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ച്…

    Read More

    മാഹി നിർമ്മിത മദ്യവുമായി ഒരാൾ പിടിയിൽ

    പുൽപ്പള്ളി : ചീയമ്പം 73 കവലയിൽ തിങ്കളാഴ്ച ഉച്ചക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 8 കുപ്പി (4 ലിറ്റർ) പുതുച്ചേരി (മാഹി) നിർമ്മിത മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പുൽപ്പള്ളി അമരക്കുനി നിരവത്ത് വീട്ടിൽ എൻ പി സുരേഷ് (54) ആണ് പിടിയിലായത്. ഇയാൾ ചീയമ്പം 73 കവലയിൽ പലചരക്ക്കട നടത്തി വരികയാണ്. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വിൽപ്പന നടത്തുന്നതായി എക്സൈസ് ഇൻ്റലിജൻസിന് വിവരം ലഭിച്ചതിനെ…

    Read More

    സൺഡേ സ്കൂൾ കലോത്സവം നടത്തി.

    മാനന്തവാടി : മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാടി മേഖല കലോത്സവം മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി. ചുരുൽമല – മുണ്ടക്കൈ ദുരന്തത്തിൽ മൃതിയടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വൈദികരും വിദ്യാർത്ഥികളും അധ്യാപകരും മെഴുകുതിരികൾ തെളിയിച്ചു . പ്രത്യേക പ്രാർത്ഥനയും നടത്തി . സമാപന സമ്മേളനം എം ജെ എസ് എസ് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് കീച്ചേരി ഉദ്ഘാടനം ചെയ്തു….

    Read More

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കി. മൂന്ന് ജില്ലകളില്‍ നല്‍കിയിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ടുകളാണ് പിന്‍വലിച്ചത്. നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതകളളതിനാല്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റെല്ലാ…

    Read More

    ദുരന്തബാധിതർക്ക് പുഴുവരിച്ച അരി: ഡി വൈ എഫ് ഐ പ്രതിഷേധിച്ചു

      മേപ്പാടി: ചൂരൽമല ദുരന്തബാധിതർക്കു വിതരണം ചെയ്തത് ഭക്ഷ്യവസ്തുക്കളിൽ പുഴുവരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യുടെയും ദുരന്തബാധിതരുടെയും പ്രതിഷേധം പഞ്ചായത്ത് ഓഫിസിൽ അരങ്ങേറി. പ്രതിഷേധം പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് കടന്നു സംഘർഷത്തിലെത്തി. റവന്യൂ വകുപ്പ് നൽകിയ കിറ്റുകൾ ഉദ്യോഗസ്ഥരാണ് വിതരണം ചെയ്തതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഗുണനിലവാരമുള്ള ഭക്ഷ്യ കിറ്റുകൾ ഇന്നുതന്നെ വിതരണം ചെയ്യുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു

    Read More

      അടുത്ത 3 മണിക്കൂർ ജാഗ്രത: വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കി.മീ. വേഗത്തിൽ കാറ്റിനും സാധ്യത

      തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പുറപ്പെടുവിച്ച ഏറ്റവും പുതിയ Impact Based Forecast പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.   എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.   ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച…

      Read More