ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്
പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ സർവ്വീസുകൾ നാടിന് സമർപ്പിച്ചു. ഫിസിയോതെറാപ്പി ഒപി ഫിസിയോ-ന്യൂറോ റിഹാബിലിറ്റേഷൻ ഐ പി, പാലിയേറ്റീവ് ഐ പി, ഡൊണേഷൻ ഡെസ്ക് പദ്ധതികളുടെ ഉദ്ഘാടനം യഥാക്രമം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രേണുക , മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി…
