Headlines

    ബ്രഹ്മഗിരിയിലെ കള്ളപ്പണം വെളുപ്പിക്കൽ: പ്രതിഷേധത്തിനിടയിൽ പോലീസ് മർദ്ദനം : യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

    സുൽത്താൻബത്തേരി : യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ബ്രഹ്മഗിരിയിലെ കള്ളപ്പണം കൊള്ളയിൽ ആരോപണ വിധേയരായ യൂണിയൻ ബാങ്കിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ആക്രമിച്ച നടപടിയിൽ പ്രതിഷേധിച്ചും, ബ്രഹ്മഗിരി തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കേസെടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അസംപ്‌ഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ പോലീസിനെതിരെ ശക്തമായ മുദ്രാവാക്യമാണ് പ്രവർത്തകർ ഉയർത്തിയത്. സ്റ്റേഷനു മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച്…

    Read More

      സംസ്ഥാനത്ത് അതി ശക്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

      സംസ്ഥാനത്ത് അതി ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 7 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 7 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട,കോട്ടയം ,ഇടുക്കി,എറണാകുളം,ആലപ്പുഴ,കാസർഗോഡ്,കണ്ണൂർ ,ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്.   നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശിച്ചു. ഡാമുകൾക്ക് അരികിലും നദീതീരങ്ങളിലും താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും…

      Read More

      കരാറുകാരൻ തറകെട്ടി മുങ്ങി; എട്ട് വർഷമായിട്ടും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ ഗോത്ര കുടുംബം

      സുൽത്താൻ ബത്തേരി: ഗോത്ര ഊരുകളിൽ വിവിധ പദ്ധതികളിലായി അനുവദിക്കുന്ന വീടുകളുടെ നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുന്നത് ഗോത്ര കുടുംബങ്ങൾക്ക് വലിയ ദുരിതമാകുന്നു. നൂൽപ്പഴ ഓടപ്പള്ളം കാട്ടുനായ്ക്ക ഊരിലെ വിധവയായ മാതിയും മക്കളും അടച്ചുറപ്പുള്ള ഒരു വീടിനായി അധികൃതരുടെ മുന്നിൽ അപേക്ഷയുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷത്തിലേറെയായി. വീട് നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ തറകെട്ടി മുങ്ങിയതോടെ ഈ കുടുംബം പ്ലാസ്റ്റിക് ഷീറ്റുകെട്ടിയ ഒറ്റമുറി കൂരയിലാണ് ദുരിതജീവിതം നയിക്കുന്നത്.   കാലപ്പഴക്കം കാരണം താമസിക്കാൻ കഴിയാതായ പഴയ വീടിന് പകരമായി പഞ്ചായത്തിൽ…

      Read More

      വാഹനാപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

      ബത്തേരി : മൂലങ്കാവ് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കരണി പൈക്കാട് വീട്ടിൽ ജംഷീർ (38) ആണ് മരിച്ചത് ഈ മാസം 2-ാം തിയ്യതി ജംഷീർ സഞ്ചരിച്ച സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഒരു മാസത്തോ ളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു മരണം

      Read More

        സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനം ചെയ്തു.

        മുള്ളൻകൊല്ലി പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന സാന്ത്വനം പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഉത്ഘാടനം പാടിച്ചിറയിൽ സുൽത്താൻ ബത്തേരി M L A ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. മാരക രോഗങ്ങളാലും വിവിധങ്ങളായ അപകടങ്ങൾ സംഭവിച്ചും കിടപ്പിലാകുന്ന രോഗികൾക്ക് പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ വലിയ സഹായമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മരണാസന്നരായി കിടക്കുന്നവർക്കും അവരുടെ കുടുംബാങ്ങൾക്കും പാലിയേറ്റീവ് പ്രവർത്തകർ വലിയ ആശ്വാസം പകരുന്നുണ്ടെന്നും എം എൽ എ പറഞ്ഞു. യോഗത്തിൽ സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ്‌ ജോയി…

        Read More

        ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

        കൽപ്പറ്റ: ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ യുവാവിനെ കൽപ്പറ്റ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയിൽ നിന്ന് രക്ഷപ്പെട്ടത്. ആത്മഹത്യ ശ്രമം അറിഞ്ഞ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാരായ സൂസന്ന, മുജീബ് റഹ്‌മാൻ, സി.പി.ഒ അരുണ്‍ജിത് എന്നിവരടങ്ങുന്ന പോലീസ് സംഘം ഗൗരവം മനസ്സിലാക്കി ഉടൻ യുവാവിന്റെ വീട്ടിലെത്തി. ഇതിനിടെ പോലീസുകാർ ഫോണിലൂടെ യുവാവുമായി സംസാരിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു. വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നതിനാൽ പിൻവാതിൽ…

        Read More

          വയനാട് ഉത്സവം 2025; കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു

          കൽപ്പറ്റ: വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ട‌ർ മേഘശ്രീ നിർവഹിച്ചു.   വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിലാണ് വയനാട് ഉത്സവം 2025 നടത്തുന്നത്.   കാരാപ്പുഴ ഡാം ഗാർഡനിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. 32 അവധിയിൽ ജില്ലയിലേക്ക് ആകർഷിക്കുന്ന രാത്രി വിനോദസഞ്ചാരികളെ പരിഅപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിധത്തിലാണ്  …

          Read More

          ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

          ഇരുളം: ശ്രേയസ്സ് ഇരുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ളസ്സ് ടു വിദ്യാർത്ഥികളെ ആദരിക്കുകയും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. പൂതാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരൻ ഉത്ഘാടനം ചെയ്ത യോഗം നിലവിലെ വിദ്യാർത്ഥികളിലുള്ള പഠനപ്രക്രിയകളെപ്പറ്റിയും, സമൂഹത്തിൽ ഏറിവരുന്ന ലഹരി ഉപയോഗത്തപ്പറ്റിയും പരാമർശിച്ചു. ശ്രേയസ്സ് ഇരുളം ഏരിയ കോ-ഓഡിനേറ്റർ ജാൻസൺ അദ്ധ്യക്ഷത വഹിച്ച യോഗം, ഇരുളം യൂണിറ്റ് പ്രസിഡന്റ് ജോസ് സ്വാഗതം പറഞ്ഞു. കരിയൻ ഗൈഡ് നസ് ക്ളാസ് ട്രാൻസ്പരന്റ് എഡ്യൂക്കേഷൻ ഫൗണ്ടേഷനു…

          Read More

            ഫുട്ബാൾ കിരീടം ചൂടി ജിഎൽപിഎസ് ഉദയഗിരി

            ഉദയഗിരി: ഗവൺമെൻറ് എൽപിഎസ് ഉദയഗിരിയുടെ ഇരുപത്തിയെട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള എൽപി വിഭാഗം ഫുട്ബോൾ മത്സരത്തിൽ ജി എൽ പി എസ് ഉദയഗിരി സ്കൂളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ജി എൽ പി എസ് കരിമ്പിൽ രണ്ടും സെൻറ് തോമസ് യുപിഎസ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. എക്സൈസ് ഓഫീസർ മൻസൂർ അലി കെ, ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബാബുസാർ മുഖ്യ സന്ദേശം നൽകി.   ഹെഡ്മാസ്റ്റർ ഷിജു. എൻ.വി ആശംസയും, എബിൻ പി ഏലിയാസ് വിശദീകരണവും നൽകി….

            Read More

            കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ പിടികൂടി.

            സുല്‍ത്താന്‍ ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തികൊണ്ടുവന്ന കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ ബത്തേരി പോലീസ് പിടികൂടി. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 177 ഗ്രാം കഞ്ചാവും .03 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. തിരുവള്ളൂര്‍, പല്ലവന്‍ സ്ട്രീറ്റില്‍ ഇ. മണികണ്ഠന്‍(30), തിരുവള്ളൂര്‍, വെങ്കിട്ടപുരം, എം. സൂര്യ(30), തിരുവള്ളൂര്‍, എ.വി.എസ്…

            Read More