സ്നേഹകൂട്ടായ്മ നടത്തി

മാനന്തവാടി:- 220-ാം പഴശ്ശിദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശിഗ്രന്ഥാലയം നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ വിജയകരമാക്കിത്തീർക്കാൻ സഹായിച്ച സ്ഥാപനങ്ങളും, വ്യക്തികളും ചേർന്ന് സ്നേഹകൂട്ടായ്മയൊരുക്കി. മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. എസ് മൂസ്സ ചടങ്ങ് ഉൽഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ്.ജെ അദ്ധ്യക്ഷത വഹിച്ചു. ബാബു ഫിലിപ്പ് മാസ്റ്റർ, ഓസ്കാർ ഷോർട്ട് ഫിലിം ജൂറി അംഗം പി.സി സനത്ത്, നഗരസഭ കൗൺസിലർ ഷംസുദ്ദീൻ, ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, പ്രസാദ് വി.കെ, ഷാജൻ…

Read More

തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട്* 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമതായി വയനാട് ജില്ല. 2024-25 വർഷം 206.37 കോടി രൂപ ചെലവിൽ 43.76 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലയിൽ സൃഷ്ടിച്ചത്. ഇതു വഴി 147.75 കോടി രൂപ കൂലി, 51.47 കോടി രൂപ മെറ്റീരിയൽ എന്നിവ ചിലവഴിച്ച് 61051 കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും സാധിച്ചു. 26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലയിൽ 22442 പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ 21.23 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും…

Read More

    ശ്രീനാരായണ ഗുരുവിശ്വാസികൾ  ജുനൈദ് കൈപ്പാണിയെ ആദരിച്ചു 

    പുൽപ്പള്ളി:പുൽപ്പള്ളി ശാഖ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു വിശ്വാസികൾ ചേർന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. 171-മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുൽപ്പള്ളി എസ്. എൻ ബാല വിഹാറിൽ നടന്ന ചടങ്ങിലായിരുന്നു ആദരം. ശാഖ പ്രസിഡന്റ്‌ പി. എൻ ശിവൻ,ശാഖ സെക്രട്ടറി കെ. ആർ ജയരാജ്, ടി. എസ്. ആർ അസിസ്റ്റന്റ് പ്രൊഫസർ എം. എസ് നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു. വയനാടിന്റെ സാമൂഹിക,…

    Read More

      വേള്‍ഡ്കപ്പ്: സിഗ്നേച്ചര്‍ കാമ്പയിന്‍ ആരംഭിച്ചു.

      ചേനംകൊല്ലി: കെബിസിടി വായനശാല ആന്‍ഡ് ക്ലബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ വേള്‍ഡ്കപ്പ് ഫാന്‍സ് സിഗ്നേച്ചര്‍ കാമ്പയിന്‍ ആരംഭിച്ചു. മുട്ടില്‍ പഞ്ചായത്ത് അംഗം കെ.എം. ജോഷി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഫിനോസ്‌കമാല്‍, കെ.എ. സല്‍മാനുള്‍ ഫാരിസ്, റഷീന നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. വേള്‍ഡ്കപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം, ക്വിസ് മത്സരം, ഷൂട്ട്ഔട്ട് എന്നിവ അടുത്ത ദിവസങ്ങളില്‍ നടത്തും.  

      Read More

      പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് മഹിളകൾ ഓരോ വീട്ടിലുമെത്തും

      മുക്കം: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വനിതകൾ മണ്ഡലത്തിലെ ഓരോ വീട്ടിലുമെത്തും. ആറുപേരടങ്ങുന്ന സ്ക്വാഡുകളായാണ് വനിതകളുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും പ്രിയങ്ക ഗാന്ധിയുടെ സന്ദേശമെത്തിക്കുക. മുക്കത്ത് നടന്ന യു.ഡി.എഫ് ലോക്സഭ വനിത നേതൃസംഗമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി അധ്യക്ഷയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ പി.കെ ബഷീർ എം.എ.ൽഎ മുഖ്യപ്രഭാഷണം…

      Read More

      കൈപ്പണി ഇബ്രാഹിം ചരമവാർഷികം 31ന്.

      മാനന്തവാടി: വയനാട്ടിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യവും സ്പന്ദനം സ്ഥാപക സാരഥിയുമായ കൈപ്പണി ഇബ്രാഹിമിന്റെ രണ്ടാം ചരമവാർഷികം 31ന് നടക്കും. സ്പന്ദനം മാനന്തവാടിയുടെ നേതൃത്വത്തിൽ നെല്ലൂർനാട് അംബേദ്കർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ആശുപത്രിയിലേക്ക് സ്പന്ദനം ഫർണിച്ചറുകളും ടോക്കൺ മെഷീനുകളും കൈമാറും.

      Read More

        പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി ജില്ലാ ആസൂത്രണ സമിതി

        കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമര്‍പ്പിച്ച പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമര്‍പ്പിച്ച പദ്ധതികളിലെ ഒഴിവാക്കലുകളും ഭേദഗതികളും പുതിയ പദ്ധതികളുമാണ് പരിഗണനയ്ക്ക് വന്നത്. ഇവയ്ക്ക് യോഗം അംഗീകാരം നൽകി.   16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 21 ഹെൽത്ത് പാക്കേജുകൾക്കും ആസുത്രണ സമിതി അംഗീകാരം നൽകി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്…

        Read More

        ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു

        കൽപ്പറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം പങ്കെടുത്തിരുന്നു. ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാന്റ് ലഭിച്ച ലൈബ്രറികൾക്ക് പുറമെ വിദ്യാലയങ്ങളും പൊതുജനങ്ങളും പുസ്തകങ്ങൾ വാങ്ങി. 30 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് വിൽപന നടന്നത്. പുസ്തകോത്സവത്തിൽ സാഹിത്യ, സാംസ്‌ക്കാരിക പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. കൽപറ്റ എച്ച്. ഐ. എം. യു. പി സ്കൂൾ ലൈബ്രറിയുടെ…

        Read More

        മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ചാക്ക് ഹാൻസ് പിടികൂടി

        സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പച്ചക്കറി ലോറിയിൽ കടത്തികൊണ്ട് വന്ന ഇരുനൂറോളം ചാക്ക് ഹാൻസ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. മഞ്ചേരിക്ക് പോകുന്ന പച്ചക്കറി ലോറിയിലാണ് ഹാൻസ് കടത്തിയത്. ലോറിയിൽ നിന്നും ലോഡ് ഇറക്കി കേസ് രജിസ്റ്റർ ചെയ്യും.

        Read More

        താമരശേരി ചുരത്തിൽ ട്രാഫിക്ക് യൂണിറ്റ് രൂപീകരിക്കണം: സിപിഐ

          കൽപറ്റ : അടിവാരം മുതൽ ലക്കിടി വരെ ഒറ്റ യൂണിറ്റായി കണ്ട് ട്രാഫിക് സ്പെഷ്യൽ യൂണിറ്റ് രൂപീകരിച്ച് ഇരുപത്തിനാല് മണിക്കൂർ പ്രവർത്തനം ആരംഭിക്കണമെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. എസ് ഐ യുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ ഏകോപിപ്പിക്കണം. ആറ്, ഏഴ് , എട്ട്, വളവുകൾ വീതി കൂട്ടാൻ നാഷണൽ ഹൈവേ ഫണ്ട് ഉപയോഗിച്ച് ഉടൻ പണി പൂർത്തിയാക്കണം. എൻ എച്ച് ഡിവിഷൻ ഓഫീസ് കൽപറ്റയിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ചുരത്തിലെ ഗതാഗത കുരുക്കിന്…

        Read More