നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ബത്തേരി: നവംബർ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻ്റെ ബത്തേരി മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് എ.ഡി.എം എൻ.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ബത്തേരി കാഞ്ഞിരാണ്ടി ടെക്സ്റ്റൈൽസിന് എതിർവശമാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നവംബർ 23 ന് ഉച്ചക്ക് 2 ന് ബത്തേരി സെൻ്റ് മേരീസ് ഗ്രൗണ്ടിലായിരിക്കും നവകേരള സദസ്സ് നടക്കുക. 5000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സിൻ്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൽ പുരോഗമിച്ച് വരികയാണ്. ഒക്ടോബർ 17നാണ് നവകേരള സദസ്സിൻ്റെ ബത്തേരി മണ്ഡലം സംഘാടക…

Read More

വെങ്ങപ്പള്ളി ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് നിർവഹിച്ചു. ചടങ്ങിൽ എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയുമായ എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി അംഗം പി.പി. ആലി, ഡി.സി.സി സെക്രട്ടറി വിജയമ്മ ടീച്ചർ, വി.എ. മജീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ എം.പി. അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു. വെങ്ങപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Read More

മോഷ്ടിച്ച ബൈക്കുകളുമായി വയനാട് സ്വദേശികൾ പോലീസ് പിടിയിലായി

താമരശ്ശേരി:വയനാട് ചുരത്തിൽ ഇന്ന് പുലർച്ചെ താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾ സഹിതം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറ്റ പിണങ്ങോട് അമൃത നിവാസിൽ അഭിഷേക് (18)പിണങ്ങോട് പറമ്പാടൻ അജ്നാസ് (18) ചുണ്ടയിൽ മോതിരോട്ട് ഫസൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫസൽ ഓടിച്ചിരുന്ന KL 60 D 5143 ബൈക്കും, മറ്റു രണ്ടു പേർ സഞ്ചരിച്ചിരുന്ന KL 11 L 6569 നമ്പർ ബൈക്കുമാണ് പോലീസ് പിടികൂടിയത്. മോഷണത്തിൽ രണ്ടു…

Read More

വയനാട് ഫെസ്റ്റ് 2025 മൂന്നാം മാസത്തിലെ കൂപ്പൺ വിജയികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലിൽ നൽകിയ സമ്മാനക്കൂപ്പണുകളിൽ നിന്നും മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളിന് അർഹനായിട്ടുള്ളത് കൽപ്പറ്റ ഫെയർ ഫൂട് ഫൂട് വേറിൽ നിന്ന് നൽകിയ 158806 എന്ന സമ്മാനകൂപ്പണിനും സ്കൂട്ടറുകൾക്ക് കേണിച്ചിറ ചന്ദ്രകാന്തി ടെക്സ്റ്റൈൽസിൽ നിന്ന് നൽകിയ 378811എന്ന കൂപ്പൺ നമ്പറിനും കൽപ്പറ്റ എക്സ്പോ നഗരിയിൽ നിന്നും നൽകിയ 857399 സമ്മാനകൂപ്പൺ നമ്പറിനുമാണ്. കൽപ്പറ്റ എക്സ്പോ നഗരിയിൽ നടന്ന ചടങ്ങിൽ…

Read More

    എസ്‌കെഎസ്ബിവി ലഹരിവിരുദ്ധ കാമ്പയിന്‍ തുടങ്ങി

    കല്‍പ്പറ്റ: തിരിച്ചറിവിലൂടെ ലഹരിമുക്ത ഭാവി എന്ന പ്രമേയവുമായി എസ്‌കെഎസ്ബിവി(സമസ്ത കേരള സുന്നി ബാല വേദി)സംഘടിപ്പിച്ച െ്രെതമാസ ലഹരിവിരുദ്ധ കാമ്പയിന്‍ എംജിടി ഹാളില്‍ കൊച്ചി മെട്രോ ചീഫ് വിജിലന്‍സ് ഓഫീസര്‍ കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെയും എക്‌സൈസിന്റെയും മാത്രമല്ല, സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. രാസലഹരി ഇടപാടുകാര്‍ യുവതലമുറയെ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ബോധവത്കരണവും മൂല്യവത്തായ വിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നു അഷ്‌റഫ് പറഞ്ഞു. ബാലവേദി ജില്ലാ ചെയര്‍മാന്‍ ഷെഫീഖ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന…

    Read More

      കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലം

      കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റായി സജി മണ്ഡലത്തിനെ നിയമിച്ചു. മുൻ ഒഐസിസി കുവൈറ്റ്‌ വെൽഫെയർ വിംഗ് ചെയർമാൻ, ഒ.ഐ.സി.സി നാഷണൽ കമിറ്റി അംഗമായും,കുവൈറ്റ്‌ മലയാളി സമാജം വൈസ് പ്രസിഡന്റായും, താമരശ്ശേരി അസോസിയേഷൻ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല ജന :സെക്രട്ടറി, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF)ജില്ല ജന :സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.

      Read More

        ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി – ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള അദാലത്ത്

        കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഡിഗ്രി കോഴ്സിലെ പഠിതാക്കൾക്ക് വേണ്ടിയുള്ള അദാലത്ത് ജില്ലാ പഞ്ചായത്ത് ക്ഷമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പഠിതാക്കളുടെ നിരവധി പ്രശ്നങ്ങൾ അദാലത്തിൽ ചർച്ചചെയ്തു.ഈ വർഷം 138 തുല്യതാ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ജില്ലാപഞ്ചായത്ത് നൂതനപദ്ധതിയിൽ ഉൾപ്പെടുത്തി അഡ്മിഷൻ നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്.പഠിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിച്ച് കോഴ്സ് സുഗമമായി പൂർത്തീകരിക്കാൻ അവസരമൊരുക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പ് നൽകി. ചടങ്ങിൽ യൂണിവേഴ്സിറ്റി…

        Read More

        വനിതാ ലീഗ് മടിത്തട്ട് കാമ്പയിൻ പൂർത്തീകരിച്ചു.

        പടിഞ്ഞാറത്തറ: വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു കാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർ ത്തിയാക്കി. കാമ്പയിന്റെ പഞ്ചായത്ത്‌ തല സമാപനം നടത്തി. ബാഫാഖി സൗദത്തിൽ നടന്ന സമാപന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രെട്ടറി കെ ഹാരിസ് ഉദ്ഘടനം ചെയ്തു. പ്രൊവിന്റോ എക്സയ്‌സ് ഓഫീസർ പ്രൊമോദ് ബോധവത്കരണം നടത്തി. പടിഞ്ഞാറ പഞ്ചായത്തിലെ മുതിർന്ന വനിതാ ലീഗ് പ്രവർത്തകരായ. ആമിന അന്തത്തോടൻ. ആയിഷ പി സി. ആമിന വാണിയംകണ്ടി….

        Read More

        ഹുബ്ബുറസൂൽ കോൺഫറൻസ്; പന്തലിനു കാൽ നാട്ടി 

        പനമരം: സപ്തംബർ 12 ന് പനമരം ബദ്റുൽ ഹുദയിൽ നടക്കുന്ന വയനാട്ടിലെ ഏറ്റവും വലിയ ഹുബ്ബുറസൂൽ കോൺഫറൻസ് വേദിക്കുള്ള പന്തൽ കാൽ നാട്ടൽ കർമ്മം ബദ്റുൽ ഹുദാ വൈസ് പ്രസിഡന്റ് വരിയിൽ മുഹമ്മദ് പനമരം നിർവഹിച്ചു ജനറൽ സെക്രട്ടറി ഉസ്മാൻ മൗലവി പ്രാർത്ഥന നടത്തി പനമരത്തെ പൗരപ്രമുഖരായ തൈക്കണ്ടി പോക്കർ ഹാജി, പൂതൻകോടൻ ബാപ്പു ഹാജി, അബ്ദുൽ അസീസ് ഹാജി ചങ്ങാടക്കടവ് നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു

        Read More

          വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി.

          വൈത്തിരി: വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.   മർദ്ദനത്തിനിരയായ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ തലയിലും മുഖത്തും പരിക്കേൽപ്പിച്ചെന്നും നിലത്തിട്ട് ക്രൂരമായി ചവിട്ടിയെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

          Read More