ആദിവാസി കുടിലുകൾ പൊളിച്ചു നീക്കിയ സംഭവം; എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.

തിരുനെല്ലി ബേഗൂർ കൊല്ലിമൂലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയ ആദിവാസി കുടിലുകൾ ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുടിലുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചു മാറ്റിയ വനം വകുപ്പിന്റെ നടപടി കിരാതവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിനു പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇരകൾക്ക് ശാശ്വത പുനരധിവാസം സാധ്യമാവുന്നത് വരെ പാർട്ടി ഇരകൾക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി കെ.കെ ഷമീർ,…

Read More

    വയനാട് ജില്ലാതല സ്കൂൾ പ്രവേശനോത്സവം; ശുചീകരണ പ്രവർത്തികൾ പെരിക്കല്ലൂർ പൗരസമിതി നിർവഹിച്ചു.

    പുൽപ്പള്ളി : വയനാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഈ വർഷം ജൂൺ ഒന്നിന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടക്കുന്നത്. പ്രസ്തുത പരിപാടിയുടെ മുന്നോടിയായി സ്കൂൾതല ക്ലീനിങും കാടുകൾ വെട്ടി തെളിയ്ക്കുന്ന പ്രവർത്തിയും, അപകടമായി നിന്നിരുന്ന മരത്തിൻറെ കമ്പുകൾ മുറിച്ചുമാറ്റിയും മറ്റുമുള്ള ശുചീകരണ പ്രവർത്തികൾ *പെരിക്കല്ലൂർ പൗരസമിതിയുടെയും* പിടിഎയുടെയും നേതൃത്വത്തിൽ നടത്തി. ഗിരീഷ്കുമാർ ജി ജി (പൗരസമിതി പ്രസിഡണ്ട്), ജോഷി ജോൺ (പൗരസമിതി സെക്രട്ടറി), ഡാമിൻ ജോസഫ് (പൗരസമിതി ട്രഷറർ),…

    Read More

    ചൂരല്‍മല-മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് നിത്യസ്മാരകം വേണം: ടി.സിദ്ധിഖ് എം.എല്‍.എ

    കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് നിത്യസ്മാരകവും പുത്തുമലയിലുള്ള ശ്മശാനത്തിന് ഗേറ്റും, ചുറ്റുമതിലും, റോഡും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍, വയനാട് ജില്ലാ കളക്ടര്‍ ശ്രീമതി. മേഘശ്രീ ഡി.ആര്‍, ഐ.എ.എസ് എന്നിവര്‍ക്ക് കത്ത് നല്‍കി. ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമട്ടവും, ചൂരല്‍മലയും, മുണ്ടകൈയും നാമാവശേഷമായിരിക്കുകയാണ്. പിഞ്ചുപൈതങ്ങളെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും, ജീവിത പങ്കാളികളെയും നഷ്ടമായവര്‍ നിരവധിയാണ്. ദുരന്തത്തില്‍ മരണപ്പെട്ടയാളുകളുടെ മൃതദേഹം പുത്തുമലയിലെ ശ്മശാനത്തിലാണ് സംസ്‌കരിച്ചിട്ടുള്ളത്. ദുരന്തബാധിതരില്‍ പലരും…

    Read More

      കഴുതവളര്‍ത്തലുമായി 22കാരൻ, പാല്‍ ലിറ്ററിന് 6000 രൂപ;പഠിച്ചത് വയനാട്ടിൽ.

      കണ്ണൂർ: പ്രൊഫഷണല്‍ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ വർദ്ധിക്കുകയാണ്. ഇവരില്‍തന്നെ വ്യത്യസ്തമായി ചിന്തിച്ച്‌ വേറിട്ട കൃഷിയിലൂടെ പണം സമ്പാദിക്കുകയാണ് കണ്ണൂരുകാരനായ ഒരു 22കാരൻ. കേരളത്തില്‍ വലിയ പ്രചാരത്തിലില്ലാത്ത കഴുത വളർത്തലാണ് യദുകൃഷ്ണൻ തിരഞ്ഞെടുത്തിരിക്കുന്നത്. കഴുതപ്പാലില്‍ നിന്ന് ഗുണമേന്മയേറിയ സൗന്ദര്യവർദ്ധക സോപ്പുകള്‍ നിർമിക്കുന്ന കമ്പനി ഉടമയാണ് കണ്ണൂർ ചൊക്ളി ഒളവില സ്വദേശി യദു. കല്‍പ്പറ്റ മുണ്ടേരി വിഎച്ച്‌എസ്‌എസില്‍ നിന്ന് ലൈവ് സ്റ്റോക്ക് ആന്റ് ഡയറി ഫാം പഠിച്ചിറങ്ങിയതിനുശേഷമാണ് കഴുതവളർത്തല്‍ എന്ന ആശയം യദുവിന്റെ മനസിലുദിച്ചത്….

      Read More

        കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

        കണ്ണൂര്‍| കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. കുട്ടി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയില്‍ കഴിയവെയാണ് ഇന്ന് മരണം സംഭവിച്ചത്. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്.   കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബപരമായ പ്രശ്‌നങ്ങള്‍ അയോനയെ അലട്ടിയിരുന്നതായാണ് വിവരം….

        Read More

        പി.ടി. ഗോപാലകുറുപ്പ് യു.ഡി.എഫ്. ജില്ലാ കൺവീനർ

        കൽപറ്റ: വയനാട് ജില്ലാ യു.ഡി.എഫ്. കൺവീനറായി പി.ടി. ഗോപാലക്കുറുപ്പിനെ സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ നിയമിച്ചു. പാർട്ടിയുടെ മണ്ഡലം പ്രസിഡൻ്റ്, പഞ്ചായത്ത് പ്രസിഡൻ്റ്, കെ.പി.സി.സി. മെമ്പർ, ഏറെ വർഷങ്ങളോളം മിൽമ ചെയർമാനുമായി പ്രവർത്തിച്ചിരുന്നു. തന്‍റെ ഭരണകാലത്ത് ക്ഷീര കർഷകരെ മുഴുവൻ ഏകോപിപ്പിച്ച് കേരളത്തിൽ മിൽമയെ വളർത്തിയെടുക്കുന്നതിന് ഏറെ പങ്കു വഹിച്ച ഭരണാധികാരിയായിരുന്നു.

        Read More

        കരിമ്പിൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്റ്റാർസ് പ്രിപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ചെയ്തു.

        തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് A K ശങ്കരൻ മാസ്റ്റർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന സത്താർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ,വാർഡ് മെമ്പർ A S രവികുമാർ,വിദ്യാകിരണം മിഷൻ കോർഡിനേറ്റർ വിൽസൺ തോമസ്,മാനന്തവാടി A E O മുരളീധരൻ, BPC കെ.കെ സുരേഷ് SMC ചെയർമാൻ മത്തായി ഐസക്, PEC കൺവീനവർ പി.കെ…

        Read More

          സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത് 

          സംസ്ഥാനത്ത് ഒന്നാമതായി വടുവൻചാൽ ജിഎച്ച്എസ്എസിന്റെ പച്ചത്തുരുത്ത്   *-മികച്ച മുളന്തുരുത്തുകളിൽ ഒന്നാമത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം*   *-ജില്ലയ്ക്ക് അഞ്ചു സംസ്ഥാന തല പുരസ്കാരങ്ങൾ*   കാലാവസ്ഥ സന്തുലിതമാക്കി ജൈവവൈവിധ്യങ്ങളുടെ അതിജീവനത്തിനായി നിർമിച്ച വടുവൻചാൽ ജിഎച്ച്എസ്എസിന്റെ ‘ഹരിതാരണ്യം’ പച്ചത്തുരുത്തിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മികച്ച പച്ചത്തുരുത്തിനുള്ള ഒന്നാംസ്ഥാനം. സംസ്ഥാനത്തെ മികച്ച മുളന്തുരുത്തുകളിൽ ഒന്നാമതെത്തിയത് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചോലപ്പുറം മുളന്തുരുത്തും.   ഇവയുൾപ്പടെ സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരളം മിഷൻ നൽകുന്ന അംഗീകാരങ്ങളിൽ സംസ്ഥാന തലത്തിൽ അഞ്ചു അംഗീകാരങ്ങൾ വയനാട്…

          Read More

            ഏകദിന പരിശീലനം സഘടിപ്പിച്ചു 

            കല്‍പ്പറ്റ: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി. ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്.വി. ശ്രീകാന്ത്, റിട്ട. എസ്.പി. പ്രിന്‍സ് എബ്രഹാം, എ.ഡി.എന്‍.ഒ കെ. മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു. പ്രൊജക്ട് അസി. ടി.കെ. ദീപ, സി.പി.ഒ ലല്ലു എന്നിവര്‍ സംസാരിച്ചു.

            Read More

            സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

            തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്ക് പടിഞ്ഞാറൻ ബിഹാറിനും വടക്ക് കിഴക്കൻ രാജസ്ഥാനിനും മുകളിലെ ന്യൂനമർദ്ദങ്ങളും ചക്രവാതച്ചുഴിയും മൂലമാണ് മഴ ശക്തമാകുന്നത്. ജൂൺ 22 മുതൽ 27 വരെ കേരളത്തിൽ ഇടവിട്ട് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് – ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. ഇതിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…

            Read More