പ്രത്യേക പഠനപരിപോഷണ പരിപാടി : രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ കെ കെ സുരേഷ് നേതൃത്വം നൽകി. ഫലപ്രദമായ രക്ഷാകർതൃത്വം, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത, ഗാർഹിക പഠനപിന്തുണയുടെ പ്രാധാന്യം, വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയവ ചർച്ചാ വിഷയമായി. പി…

Read More

പുൽപള്ളി മേഖലയിലെ കടുവ ; വനം വകുപ്പ് നടപടി ഊർജിതമാക്കണം: തോമസ് എ.ജെ

പുൽപള്ളി മേഖലയിലെ കടുവ ; വനം വകുപ്പ് നടപടി ഊർജിതമാക്കണം- തോമസ് എ.ജെ പുൽപള്ളി: മേഖലയിൽ ജനജീവിതത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് സ്വൈര്യവിഹാരം നടത്തുന്ന കടുവയെ ഉടനടി പിടികൂടണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് തോമസ് എ.ജെ. ഇന്നത്തെ അടക്കം അഞ്ച് വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നിട്ടുള്ളത്.കടുവയുടെ സാന്നിധ്യം കാരണം പുൽപള്ളി പഞ്ചായത്തിലെ 08,09,11 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ജില്ലയിലെ വിവിധ മേഖലകളിൽ വന്യ മൃഗ ശല്യം രൂക്ഷമായി തുടരുകയാണ്. വന്യ ജീവികൾ നാട്ടിലേക്ക് വരുന്നത്…

Read More

ട്രെയിന്‍ തട്ടി മാനന്തവാടി സ്വദേശി മരിച്ചു

മാനന്തവാടി : പാണ്ടിക്കടവ് സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. മാനന്തവാടി മൈത്രി നഗറില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി എസ് ഭവന്‍ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവന്‍ പിള്ളയുടേയും, അനീഷ്യയുടേയും മകനാണ്. മാനന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

Read More

    ഇറാനെതിരായ ആക്രമണം; മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

    മാനന്തവാടി : ഇറാനെതിരായ അമേരിക്കന്‍ – ഇസ്രയേല്‍ ആക്രമണത്തിലും പശ്ചിമേഷ്യ ഒന്നാകെ യുദ്ധം വ്യാപിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുളള,മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.എസ് മൂസ,ജന.സെക്രട്ടറി അര്‍ഷാദ്.കെ.എം,ഭാരവാഹികളായ ഹംസ ഇസ്മാലി,സി.എച്ച്.കുഞ്ഞുമുഹമ്മദ്,ഫസലുറഹ്മാന്‍,ഫൈസല്‍ പഞ്ചാരക്കൊല്ലി,ഷബീര്‍ സൂഫി,യാസിര്‍ ചിറക്കര വിവിധ ശാഖ ഭാരവാഹികളായ റസാഖ് മാസ്റ്റര്‍,ഹംസ പളളിയാല്‍ ഇബ്രാഹിം.സി.എച്ച്,റസാഖ് ചിറക്കര,സി.സൈനുദ്ധീന്‍, ഷമീര്‍ പിലാക്കാവ്, ഖാലിദ് താഴെയങ്ങാടി, ബഷീര്‍.ഇ,സുബൈര്‍.എ.പി എന്നിവര്‍ നേതൃത്വം നല്‍കി

    Read More

    കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ ദുരൂഹത: യൂത്ത്‌ലീഗ്

    കൽപ്പറ്റ: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ പതിനേഴ് വയസ്സുകാരന്‍ ഗോകുല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന്റെ ഗുരുതര വീഴ്ചയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. മാര്‍ച്ച് 26ന് മുട്ടില്‍ സ്വദേശിനിയായ ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് പൊലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കഴിഞ്ഞതിന് ശേഷം കല്‍പ്പറ്റ പൊലീസിന് 31ന് രാത്രി പത്തരക്ക് കൈമാറിയത്. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും എഫ്.ഐ.ആറില്‍ പേരില്ലാത്ത ഗോകുലിനെ…

    Read More

    ഭാര്യയെ പീഡിപ്പിച്ചും പശുവിനെ വെട്ടി പരിക്കേൽപ്പിച്ചും ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

    പനമരം: ഭാര്യയെ പീഡിപ്പിച്ച കേസ് ഉൾപ്പെടെ കറവപ്പശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. നീർവാരം നെടുങ്കുന്ന് ഉന്നതിയിൽ താമസിക്കുന്ന ബാലൻ (48) ആണ് പിടിയിലായത്. പനമരം ഉന്നതിയിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കറവപ്പശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ബാലൻ ഒളിവിൽ പോയത്. ഇതിനുപുറമെ ഭാര്യയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഒരു വർഷമായി പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ബാലനെ പനമരം സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ…

    Read More

    ആനക്കൊമ്പുമായി അഞ്ചംഗസംഘം വനം വകുപ്പിന്റെ പിടിയില്‍

    മാനന്തവാടി : ആനക്കൊമ്പുമായി അഞ്ചംഗസംഘം വനം വകുപ്പിന്റെ പിടിയില്‍. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് കര്‍ണ്ണാടകയില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ച 10 വര്‍ഷം പഴക്കമുള്ള ആനക്കൊമ്പും, വയനാട്ടുകാരായ രണ്ട് പേരേയും കര്‍ണ്ണാടക സ്വദേശികളായ 3 പേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ മാനന്തവാടി ഡിഎഫ്ഒ ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്, കൂടുതല്‍ അന്വേഷണത്തിനായി ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ണ്ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്, കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന

    Read More

    ദുരിതശ്വാസത്തിൽ വകുപ്പുകളുടെ ഏകോപനം ശക്തമാക്കണം വയനാട് ടൂറിസം സജീവമെന്നത് ലോകത്തെ അറിയിക്കണം: രാഹുൽ ഗാന്ധി.

    കൽപ്പറ്റ : വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ മുതിർന്ന യു. ഡി.എഫ്. നേതാക്കന്മാരുമായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം പങ്ക് വച്ചു. വയനാട് ടൂറിസം സജീവമാവേണ്ടത് ദുരന്തത്തെ മറികടക്കാൻ കൂടി ആവശ്യമാണ്. സർക്കാർ…

    Read More

    ഗോൾഡൻ ബെൽസ് ബഡ്‌സ് സ്കൂൾഉദ്ഘാടനം ചെയ്തു.

    മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിനു സമീപം യു.എഫ്.പി.എ പണികഴിച്ച ഗോൾഡൻ ബെൽസ് ബഡ്സ് സ്കൂൾ കൃഷി മന്ത്രി ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ചുരൽമല ദുരിത ബാധിതർക്കു വേണ്ടിയുള്ള സഹായമായിട്ടാണ് 40 ലക്ഷത്തോളം രൂപ മുടക്കിൽ മറുനാടൻ കർഷക സംഘടന ഈ സ്കൂൾ കെട്ടിടം നിർമിച്ചത്. വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് എല്ലാ സൗകര്യങ്ങളും ഉള്ള കെട്ടിടമാണ് നിർമിച്ചു നൽകി യിരിക്കുന്നത്.’ഹൃദയപൂർവം യുഎഫ് പി എ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ മന്ദിരം യാഥാർഥ്യമാക്കിയത്. 2024-ൽ ഉണ്ടായ…

    Read More

      ഐഎൻടിയുസി തൊഴിലാളി സംഗമം നടത്തി

         കാവുമന്ദം:ഐഎൻടിയുസി തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.ഐ എൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ് വൈത്തിരി മുഖ്യപ്രഭാഷണം നടത്തി.കർളാട് ചിറയിൽ മാനേജരെയും തൊഴിലാളികളെയും കയ്യേറ്റം ചെയ്ത നടപടിയിൽ പോലീസിന്റെ ഭാഗത്ത് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി വേണമെന്നു യോഗം ആവശ്യപ്പെട്ടു….. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി വട്ടത്തറ,…

      Read More