വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്

    വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്. റേഷന്‍ കാര്‍ഡ് മാനദണ്ഡപ്രകാരവും കൂട്ടുകുടുംബ മാനദണ്ഡപ്രകാരവും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമൈന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.   ദുരന്തത്തില്‍ ഉള്‍പ്പെട്ട മൂന്ന് വാര്‍ഡുകളിലുള്‍പ്പെടെ മുഴുവന്‍ ആളുകളെയും സഹായിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം അറിയിച്ചത്. പിന്നീട് പുനരധിവാസ പട്ടിക ഉണ്ടാക്കിയപ്പോള്‍ ദൂരപരിധിയടക്കമുള്ള…

    Read More

      പാറത്തോട് പി ഓ, പിൻ 673121. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു

      തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട് ഡിവിഷൻ പോസ്റ്റൽ സീനിയർ സൂപ്രണ്ടിന് കത്തെഴുതി പോസ്റ്റ് ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടക്കത്തിൽ കത്ത് വിതരണം ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. പോസ്റ്റ് ഓഫീസിന്റെ പേര് പാറത്തോട് എന്നും…

      Read More

      ഏകദിന പരിശീലനം നടത്തി

      കൽപ്പറ്റ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് ജീവനക്കാർക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി. കളക്ടറേറ്റിൽ നടത്തിയ പരിശീലനം ഡെപ്യൂട്ടി കലക്ടർ കെ.കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ കളക്ടറേറ്റ് ജീവനക്കാർ പങ്കെടുത്തു. ജെ എസ് ജോയ് തോമസ്, ഡി.ഇ.ഒ.സി ചാർജ് ഓഫീസർ ഷാജി പി. മാത്യു, ഹസാർഡ് അനലിസ്റ്റ് അരുൺ പീറ്റർ, ഡി.എം കണ്‍സള്‍ട്ടന്റ് ഡോ.അഖില്‍ ദേവ് തുടങ്ങിയവർ സംസാരിച്ചു.

      Read More

      പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡോ.അലന്‍ ജോസഫ്

      മാനന്തവാടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ ചരിത്രത്തിൽ ആദ്യമായി ഡോക്ടേഴ്‌സിന് വേണ്ടി സംഘടിപ്പിച്ച കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 450 കിലോ ഭാരം ഉയർത്തി 103 കിലോ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും നാഷണൽ സെലെക്ഷനും കരസ്ഥമാക്കി ഡോ.അലൻ ജോസഫ്. മാനന്തവാടി മെഡിക്കൽ കോളേജിലേ എമർജൻസി ഡിപ്പാർട്ട്മെൻ്റിൽ സേവനം അനുഷ്ടിച്ചു വരികയാണ് ഇദ്ദേഹം. മാനന്തവാടിയിലെ HEXAD ജിമ്മിൽ ആണ് പരിശീലനം ചെയ്യന്നത്. നാഷണൽ അത്ലറ്റുമാരായ ഉബൈദ്, അനസ്, അമൽ, അജ്‌നാസ്, അർജ്ജുൻ എന്നിവരാണ് പരിശീലകർ.

      Read More

      വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

      പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാവേദിയുടെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻ്റ് ടി.എസ്.സുധീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിജു കുമാർ , പ്രധാനാധ്യാപിക കെ. സീമ , മദർ പി.ടി.എ പ്രസിഡൻ്റ് ‘ ഖമറുന്നിസ , എസ്.എം.സി ചെയർമാൻ കെ.ജെ സണ്ണി , വിദ്യാരംഗം കലാവേദി കൺവീനർ പാർവതിമാരാർ , എസ്.ആർ.ജി കൺവീനർ കെ.പി. ഷമീമ ,…

      Read More

      ബ്രാഹ്മണ്യം സ്വീകരിച്ചു.

      കൽപ്പറ്റ:- പൂജാ പഠനം കഴിഞ്ഞ ശാന്തിക്കാർ – ഭഗവത്പൂജാ പഠനകേന്ദ്രം കണ്ണാടിക്കൽ കോഴിക്കോട് വെച്ച് – കേന്ദ്രം ഗുരുനാഥൻ ശ്രീ മനോഹരൻ തന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെ – സൂരജ് തിരുമേനിയുടെ കാർമ്മികത്വത്തിൽ വയനാട് മാനന്തവാടി കമ്മന സദാനന്ദൻ സ്വാമി – കല്പറ്റയിൽ നിന്ന് സൂര്യ ശ്രീ സ്വാമി – ബാബു സ്വാമി – കാർത്തികേയൻ സ്വാമി — ആനന്ദൻ സ്വാമി -വേലായുധൻ സ്വാമി .- വിജേഷ് സ്വാമി എന്നിവരും കൊല്ലം ശ്യാം – ഗോവിന്ദൻ സ്വാമി താമരശ്ശേരി –…

      Read More

        പേരിയ ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു

        പേരിയ :ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം, തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. എൽസി ജോയ് നിർവഹിച്ചു. പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ആനി ബസന്റ് അധ്യക്ഷം വഹിച്ചു.ചടങ്ങിൽ വച്ചു അബാക്കസ് ദേശീയ ചാമ്പ്യൻമാരായ പ്രതിഭ കളെയും,ടീച്ചർ ആരിഫയെയും കവയത്രി, ശ്രീമതി. സൈനു വയനാടിനെയും ആദരിച്ചു.ക്ലബ്ബിനുള്ള ആദ്യ പുസ്തകം സൈനു വയനാടിൽ നിന്നും ക്ലബ്ബിന്റെ പ്രസിഡന്റ്‌, ശ്രീ.K സിദ്ദിഖ്, ഏറ്റുവാങ്ങി. ശ്രീ. M M അലോഷ്യസ്, റെഫീഖ് കൈപ്പാണി, അഭിലാഷ്, സതീഷ്കുമാർ, നിസാം, ബിനോയ്‌, ദേവനന്ദ,രതീഷ്…

        Read More

        എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി

        കൽപ്പറ്റ : എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സ്‌കൂൾ കായിക മേളക്ക് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു പി.ടി. എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് കായിക മേളക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകൻ രാജീവ് പി.കെ. പി.ടി.എ അംഗം രാജേഷ് .കെ . എന്നിവർ നേതൃത്വം നൽകി

        Read More

        തദ്ദേശ സ്ഥാപനം ഒരാശയം ആശയങ്ങള്‍ ക്ഷണിച്ചു

        പ്രാദേശിക തലത്തില്‍ നൂതനാശയധാതാക്കളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയിലേക്ക് ആശയങ്ങള്‍ ക്ഷണിച്ചു. നല്‍കുന്ന ആശയങ്ങള്‍ക്ക് കെ ഡിസ്‌ക് സഹായങ്ങള്‍ നല്‍കും. ആശയം പുതിയതാകണം , പുതിയ ഉത്പന്നമോ നിലവിലെ ഉല്‍പ്പന്നതിന്റെ പരിഷ്‌കരിച്ച രൂപമോ ആവാം. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും പങ്കുവെക്കാം. നിലവിലെ സംവിധാന രീതികളിലെ നവീകരണത്തിനും പുതിയ ആശയങ്ങള്‍ നല്‍കാം. രജിസ്‌ട്രേഷന്‍ https://oloi.kerala.gov.in ഫോണ്‍: 9048441796.

        Read More

        എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍*

        ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയില്‍. മലപ്പുറം, ആനക്കയം, ചോഴിയേങ്കല്‍തോട്ടത്തില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍(30)നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കെ.എല്‍ 44 എഫ്. 7111 കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് കവറുകളിലായി 0.08 ഗ്രാം എം.ഡി.എം.എയും 16.5 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. എസ്.ഐമാരായ സോബിന്‍,…

        Read More