പനമരം കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ഉപജില്ല അനുവദിക്കണം: കെ.എസ്.ടി.എ

കണിയാമ്പറ്റ : പനമരം കേന്ദ്രീകരിച്ച് നാലാമത് ഒരു വിദ്യാഭ്യാസ ഉപജില്ല കൂടി അനുവദിക്കണമെന്ന് കെ.എസ്. ടി എ പനമരം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുപ്പത്തിനാലാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി കെ. എസ്. ടി. എ. പനമരം ഏരിയ സമ്മേളനം കണിയാമ്പറ്റ ഗവ ഹയർസെക്കൻ്ററി സ്കൂളിൽ കെ. എസ്. ടി. എ. വയനാട് ജില്ലാ പ്രസിഡൻ്റ് എ. ഇ. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി ബിജു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബിന്ദു ചാക്കോ,…

Read More

കരകൗശല പ്രദർശന മേളക്ക് വർണ്ണാഭമായ തുടക്കം

കൽപ്പറ്റ: കരകൗശല പ്രദർശന മേളക്ക് വർണ്ണാഭമായ തുടക്കം.കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിൻ്റെ കരകൗശല നിർമ്മാണ പ്രദർശന മേളക്ക് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി.കേന്ദ്ര സർക്കാറിൻ്റെ ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെൻ്റ് കമ്മീഷണർ (ഹാൻഡി ക്രാഫ്റ്റ് ) ഓഫീസ് നടത്തുന്ന കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും തൽസമയ നിർമ്മാണ പരിപാടിയും ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. രമ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. തൃശൂർ…

Read More

    ജില്ലയില്‍ വായനാ മാസാചരണത്തിന് തുടക്കമായി

    🔷ജില്ലയില്‍ വായനാ മാസാചരണത്തിന് തുടക്കമായി 🔷വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കളക്ടര്‍ വിദ്യാർത്ഥികൾ പഠനത്തിനും വിനോദങ്ങള്‍ക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വായന വിശാലമായ ലോകത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്നും വായനാറിവ് ജീവിതത്തില്‍ മുതല്‍ക്കൂട്ടാണെന്ന ബോധ്യവുംവിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.   ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ…

    Read More

    കരൾരോഗ ബാധിതനായി ചികിത്സയിലായിരുന്ന വിവേക് യാത്രയായി

    ചൂരൽമല : കരൾരോഗ ബാധിതനായി എറണാകുളത്ത് ചികിത്സ യിലായിരുന്ന ചൂരൽമല സ്വദേശി വിവേക് (23) യുടെ ജീവൻ രക്ഷിക്കാനായില്ല. ചൂരൽമല ദുരന്തത്തെ അതിജീവിച്ച വിവേകിന്റെ കരൾ മാറ്റിവെക്കാൻ ചികിത്സാ സഹായനിധിയടക്കം രൂപീകരിച്ച് ശസ്ത്ര ക്രിയയ്ക്കുള്ള പണം കണ്ടെത്താൻ ശ്രമം നടക്കുന്ന തിനിടെയാണ് മരണം സംഭവിച്ചത്.

    Read More

      വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു

      വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു വാളാട് :ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേജ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സൽമാ മോയിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തിൻ്റെ 2024 .25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവ് വഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത് ചടങ്ങിൽ പി.റ്റി. എ പ്രസിഡണ്ട് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്ത് മെമ്പർ മിനാക്ഷി രാമൻ,…

      Read More

        വനിത ഇൻഫ്ളുവൻസർമാരുടെ ചുരം നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്

        കൽപ്പറ്റ: ലോകസമാധാന സന്ദേശവുമായി വനിതാ ഇൻഫ്ളുവൻൻസർമാർ വയനാട് ചുരത്തിൽ നടത്തിയ രാത്രി നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സ് വർഷം തോറും നടത്തുന്ന മിസ്റ്റി ലൈറ്റ്സ് പരിപാടിയുടെ ആറാം എഡിഷനാണ് ഈ നേട്ടം സ്വന്തമാക്കിയത്. വയനാട് ജില്ലയുടെ ടൂറിസം പ്രോത്‌സാഹനത്തിൻ്റെ ഭാഗമായി 2020 മുതലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്‌സ് മീറ്റ് നടത്തുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയോട് ഇതിനോടകം ജില്ലാ ഭരണകൂടവും ഡി. ടി….

        Read More

          വയനാട് ചീരാലിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാn 40 അംഗ പ്രത്യേക സംഘം രംഗത്ത്

          ചീരാൽ പ്രദേശത്ത് ഇറങ്ങിയ കടുവ വളർത്തുമൃഗങ്ങളെ പിടികൂടുകയും ദിവസങ്ങളായി പ്രദേശവാസികളിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചു. വയനാട്ടിലെ വിവിധ ആർ.ആർ.ടി. (Rapid Response Team) സംഘങ്ങളെ ഏകോപിപ്പിച്ച് ഏകദേശം 40 അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.   കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഞ്ചാരപാതകൾ നിരീക്ഷിക്കുന്നതിനുമായി വിപുലമായ കോമ്പിംഗ് പരിശോധനയും പ്രദേശത്ത് നടത്തിവരികയാണ്. ഇതോടൊപ്പം തെർമൽ ക്യാമറ സംവിധാനമുള്ള ഡ്രോണുകൾ ഉപയോഗിച്ചുള്ള രാത്രികാല നിരീക്ഷണവും വിവിധ മേഖലകളിൽ ശക്തമാക്കിയിട്ടുണ്ട്….

          Read More

            വിജയഭേരി മുഴക്കി, ആവേശ്വോജ്വല വനിതാ സംഗമം

            കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് വനിതാ സംഗമം ആവേശമായി. മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ ടി. സിദ്ധീഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന സംഗമത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും നൂറുകണക്കിന് വനിതകളാണ് പങ്കാളികളാകാനെത്തിയത്. മഹിളാ കോണ്‍ഗ്രസിന്റെയും, വനിതാ ലീഗിന്റെയും ആതിഥേയത്തില്‍ കല്‍പ്പറ്റ തിരുഹൃദയ ദേവാലയ ഹാളിലായിരുന്നു സംഗമം. കല്‍പ്പറ്റ മണ്ഡലത്തിലെ മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, തരിയോട്, മുട്ടില്‍ തുടങ്ങിയ പഞ്ചായത്തുകൡ നിന്നെല്ലാം നൂറുകണക്കിന് വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു. യു.ഡി.എഫിന്റെ കേന്ദ്ര-സംസ്ഥാന…

            Read More

              കുരുന്നുകളെ വരവേറ്റ് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

              പനമരം: വയനാട് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറി വിദ്യാലയമായ പനമരം ജി.എച്ച്.എസ്.എസിൽ പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഫൗസിയ റിയാസ്, പ്രിൻസിപ്പാൾ രമേഷ് കുമാർ എം., എച്ച്.എം ഷീജ ജെയിംസ്,ഷിബു എം.സി,നവാസ് T തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മധുരവും സമ്മാനങ്ങളും നൽകിയാണ് പുതിയ അധ്യയനവർഷത്തിലേക്ക് കുരുന്നുകളെ…

              Read More

              അലൈനയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

              കൽപ്പറ്റ: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ 2792 റാങ്ക് നേടിയ കൽപ്പറ്റ എമിലി സ്വദേശിനി അലൈനയെ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ ഉപഹാരം കൈമാറി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സുനീർ ഇത്തിക്കൽ മണ്ഡലം ഭാരവാഹികളായ അർജുൻ ദാസ്, ഷബീർ പുത്തൂർവയൽ, ജംഷീർ ബൈപ്പാസ്, എം വി ഷനൂബ്, അബു ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.

              Read More