‘ജീവിത നൈപുണ്യ വികസനം’ സെമിനാർ സംഘടിപ്പിച്ചു.

    കാര്യമ്പാടി : വെല്ലുവിളികളെ അതിജീവിക്കാനും ആത്മവിശ്വാസത്തോടെ വളരാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കാര്യമ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഒ.വി.ബി.എസ്.വേദിയിൽ എക്സൈസ് വിമുക്തി മിഷൻ്റെ ‘ജീവിത നൈപുണ്യ വികസനം’ സെമിനാർ സംഘടിപ്പിച്ചു. ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ, വ്യക്തിത്വം എങ്ങനെ കെട്ടിപ്പടുക്കാം എന്നതിലൂന്നിയായിരുന്നു ക്ലാസ്സുകൾ. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്തുക, കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വളർത്തുക, സമ്മർദങ്ങളെ അതിജീവിക്കുക തുടങ്ങിയ ജീവിത നൈപുണ്യങ്ങൾ കുഞ്ഞുവിദ്യാർഥികൾക്ക് ലളിതമായ രീതിയിൽ ഈ സെമിനാറിൽ പരിചയപ്പെടുത്തി. ‘ലഹരി വിമുക്തമായ സുന്ദര ബാല്യം’ എന്ന…

    Read More

    വാഹനം പൊളിക്കുന്നതിന് മുമ്പ് അനുമതി തേടണം; മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം

    തിരുവനന്തപുരം: വാഹനം പൊളിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശം. അനുമതിക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നൽകണമെന്നും പൊളിച്ചശേഷം എ.എം.വി.ഐ. പരിശോധിച്ച് മുൻ പിഴയടക്കമുള്ളവ അടച്ചുതീർത്ത് ആർ.സി. റദ്ദാക്കി എന്ന് ഉറപ്പാക്കണമെന്നുമാണ് നിർദേശം. പൊളിക്കാനായി കൈമാറുകയും എന്നാൽ, ആർ.സി. റദ്ദാക്കാത്തതുമായ സാഹചര്യം കൂടുന്നതിനാലാണ് വകുപ്പ് സാമൂഹിക മാധ്യമത്തിലൂടെയുൾപ്പെടെ ബോധവത്കരണം നടത്തുന്നത്. പൊളിക്കാൻ നൽകുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണിത്. വാഹനം പഴക്കം മൂലവും അപകടത്തിൽപ്പെട്ടും ഉപയോഗ ശൂന്യമാകുമ്പോൾ പൊളിക്കാറുണ്ട്….

    Read More

      വയോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം

      വയോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം സാമൂഹ്യനീതി വകുപ്പ് മുതിര്‍ന്ന പൗരന്മാരില്‍ നിന്നും വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്രരേഖയ്ക്ക് താഴെയുള്ള 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗര്‍ന്മാര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി ലഭ്യമാക്കുകയാണ് വയോമധുരം പദ്ധതിയിലൂടെ. അര്‍ഹതയുള്ളവര്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. അപേക്ഷകന്‍ പ്രമേഹരോഗിയാണെന്ന് തെളിയിക്കാന്‍ ഗവ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ നിശ്ചിത ഫോറത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. പ്രായം, വരുമാനം തെളിയിക്കുന്ന രേഖ ലഭ്യമാക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും…

      Read More

        നമ്പ്യാർകുന്നിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ.

        നമ്പ്യാർകുന്നിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ. മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും, വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.   എരുമാട് സ്വദേശി ഷമീറിനെയാണ് ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് രാവിലെയോടെ നൂൽപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി, സംഭവശേഷം വയലിലൂടെ തമിഴ്നാട്ടിലേക്ക് കടന്നപ്രതി പോകുംവഴി നെല്ലിമാട് വയലിലാണ് ആയുധം ഉപേക്ഷിച്ചത്.   കഴിഞ്ഞ വെള്ളിയാഴ്ച നമ്പ്യാർകുന്ന്…

        Read More

        ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു

        കൽപ്പറ്റ: വിത്തുകള്‍, വളങ്ങള്‍, മണ്ണുപരിശോധന, കൃഷി ഉപദേശങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിഭാവനം ചെയ്ത സ്മാര്‍ട്ട് കൃഷിഭവന്‍ മന്ത്രി അഡ്വ ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട് ഓഫിസ് സംവിധാനം ശക്തിപ്പെടുത്തി ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സ്മാര്‍ട്ട് കൃഷിഭവനില്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍ത്ത് ക്ലിനിക്ക്, ഡിജിറ്റല്‍ ലൈബ്രറി, എക്കോ ഷോപ്പ്, ബയോ ഫാര്‍മസി, സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. കൃഷി ഭവനില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക…

        Read More

        ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

        പനമരം : നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പനമരം ഗവ. അധ്യാപക പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ക്വിസ് മത്സരവും സെമിനാറും നടത്തി. പ്രിൻസിപ്പാൾ എം. കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത് ലഹരിവിരുദ്ധ ക്വിസിന് നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകൻ കെ. ആർ. സാരംഗ് വിഷയാവതരണം നടത്തി. യോദ്ധാവ് കോ-ഓർഡിനേറ്റർ ആർ. എസ്. സൗമ്യ, അധ്യാപകൻ വിനോദ് മാത്യു, വൈസ് ചെയർപേഴ്സൺ എം. ബി….

        Read More

        ശ്രുതി, നീ ഒറ്റയ്ക്കല്ല; ജെൻസന്റെ വിയോഗത്തിൽ ദുഃഖം പങ്കു വച്ച് രാഹുൽ ഗാന്ധി.

        കല്പറ്റ: കല്പറ്റ വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന്റെ വിയോഗത്തിൽ ശ്രുതിയെ ചേർത്ത് പിടിച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, ഈ ദുഃഖത്തിൽ ഒറ്റയ്ക്കല്ല എന്ന് ശ്രുതി അറിയണം എന്നും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. താനും പ്രിയങ്കയും ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പ് സന്ദർശിച്ചപ്പോൾ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടപ്പോൾ ശ്രുതിയുടെ സഹനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതാണ്. ആ നഷ്ടത്തിലും അവൾ ഉയർത്തിയ പ്രതിരോധവും ധീരതയും മറ്റുള്ളവർ പറഞ്ഞു…

        Read More

        കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

        അമ്പലവയൽ : അമ്പലവയൽ ഗ്രാമപഞ്ചായത്ത് 5-ാം വാർഡിൽ ആയിരംകൊല്ലി പ്രദേശത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത അയ്യപ്പനാശാരി മെമ്മോറിയൽ റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ ഷമീർ ഉൽഘാടനംചെയ്തു.വാർഡ് വികസന സമിതി കൺവീനർ മോളി അശോക് അദ്ധ്യക്ഷത വഹിച്ചു. വി ശശിധരൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. സുലൈഖ ഇബ്രാഹീം സ്വാഗതം പറഞ്ഞു

        Read More

          പ്രിയങ്ക ഇരകൾക്കൊപ്പമോ, വേട്ടക്കാർക്കൊപ്പമോ: എൽഡിഎഫ്

          കൽപ്പറ്റ:കോൺഗ്രസിലെ മനുഷ്യത്വമില്ലാത്ത വേട്ടക്കാർക്കൊപ്പമാണോ ഇരകൾക്കൊപ്പമാണോ നിൽക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി വ്യക്തമാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ് ചതിയിൽ ജീവനൊടുക്കേണ്ടിവന്ന മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടത്തിന് അന്തിമോപചാരം അർപ്പിക്കാൻ ജില്ലയിലുണ്ടായിട്ടും പ്രിയങ്ക തയ്യാറായില്ല. പാർടി പ്രവർത്തകരെ നേതാക്കൾ ശത്രുക്കളെപോലെ കാണുകയാണ്. ജീർണിച്ച മുഖമായ കോൺഗ്രസിനൊപ്പം സാധാരണക്കാർക്ക് നിൽക്കാനാകില്ല. എംപിയും എംഎൽഎമാരും കോൺഗ്രസ് നേതാക്കൾ എന്നതിനപ്പുറം ജില്ലയിലെ ജനപ്രതിനിധികളാണെന്നത് മറക്കരുതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന്റെ നിയമനക്കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ മുതിർന്ന…

          Read More

          കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ ദുരൂഹത: യൂത്ത്‌ലീഗ്

          കൽപ്പറ്റ: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ പതിനേഴ് വയസ്സുകാരന്‍ ഗോകുല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന്റെ ഗുരുതര വീഴ്ചയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. മാര്‍ച്ച് 26ന് മുട്ടില്‍ സ്വദേശിനിയായ ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് പൊലീസാണ് ഇരുവരേയും കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കഴിഞ്ഞതിന് ശേഷം കല്‍പ്പറ്റ പൊലീസിന് 31ന് രാത്രി പത്തരക്ക് കൈമാറിയത്. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും എഫ്.ഐ.ആറില്‍ പേരില്ലാത്ത ഗോകുലിനെ…

          Read More