അവസരങ്ങളെ സാധ്യതകളാക്കി മാറ്റി വളരാൻ പുതു തലമുറ ശ്രമിക്കണം: മന്ത്രി കെ.എം ഷാജി

കൽപ്പറ്റ: “മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി.” കൽപ്പറ്റ പുളിയാർമല ലവ് ഗ്രീൻ അസോസിയേഷൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ. എം ഷാജി. വിദേശ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചിലവുവരുന്ന ഹോസ്പിറ്റാലിറ്റി കോഴ്സുകൾ സാധാരണക്കാർക്ക് ലഭ്യമാക്കി, അവർക്ക് സുരക്ഷിതമായ ജീവിതവും ആത്മാഭിമാനവും ഉറപ്പാക്കുന്നതോടൊപ്പം, ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി വളരാൻ പുതുതലമുറ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.   ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം…

Read More

    നായയെ രക്ഷിച്ച നസീറക്ക് ജില്ലാ ആസ്ഥാനത്ത് അനുമോദനം

    കൽപ്പറ്റ:സ്നേഹത്തോടെയും സാഹസികവുമായി നായയെ രക്ഷിച്ച പിണങ്ങോട് സ്വദേശിനി ഒ.നസീറയെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ആദരിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.ബിന്ദു,കെ ശാലിനി തുടങ്ങിയവർ സംബന്ധിച്ചു. ദിവസങ്ങൾക്കു മുൻപ് എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കണ്ട നായയെ ധീരതയോടെ സമീപിച്ച് വായിൽ നിന്നും എല്ല് പുറത്തെടുക്കുകയായിരുന്നു. നസീറയുടെ ഈ സഹജീവി സ്നേഹത്തിനു നന്ദി സൂചകമായി നായ തൊട്ടടുത്ത ദിവസം തന്നെ അവരെ കാണാൻ വരികയും…

    Read More

    ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

    പുൽപള്ളി: കാരുണ്യ പാലിയേറ്റീവ് ക്ലീനിക്കിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായെത്തിയ വൊളണ്ടിയർമാർക്കായി പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.യു. ഇമ്മാനുവൽ, സുനിൽ ജോർജ്ജ്, കെ.ജി. സുകുമാരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. കാരുണ്യ പ്രസിഡൻ്റ് എൻ.ജെ ജോയി, സെക്രട്ടറി തങ്കമ്മ ആൻ്റണി, ദേവസ്യ വേമ്പേനി, ബെന്നി കുറുമ്പാലക്കാട്ട്, അർച്ചന, ജോബിഷ് എന്നിവർ നേതൃത്വം നൽകി.

    Read More

    വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു

    വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ്.ആൻ മരിയ ( 19)ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ 9.30 ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. തുണ്ടത്തിൽ ഷാൻ്റി ആൻ്റണിയുടയും രാജി ഷാൻ്റിയുടെയും മൂത്ത മകളാണ് സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.

    Read More

      വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു

      വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി സർക്കാർ ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഇതിന് പകരമായി സുൽത്താൻ ബത്തേരി, മുത്തങ്ങ എന്നിവിടങ്ങളിൽ നിന്നായി 8.972.34 ഹെക്ടർ ഭൂമി പരിഹാര വനവൽക്കരണത്തിനായി വനംവകുപ്പിന് കൈമാറിക്കഴിഞ്ഞു. വയനാടിന് ഒരു മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചെങ്കിലും അത്…

      Read More

        വൈത്തിരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഫെബ്രുവരി 17-ന്; നാടിന്റെ വികസനരേഖ തയ്യാറാകുന്നു

        വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ഫെബ്രുവരി 17 ചൊവ്വാഴ്ച നടക്കും. വൈത്തിരി സെന്റ് ജോസഫ് പാരിഷ് ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ പദ്ധതിരേഖ പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ…

        Read More

          എം. ജെ അഗസ്റ്റിൻ എ.ഡി.എമ്മായി ചുമതലയേറ്റു

          വയനാട് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി എം.ജെ അഗസ്റ്റിൻ ചുമതലയേറ്റു. മാനന്തവാടി തോണിച്ചാൽ സ്വദേശിയാണ്. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരുന്നു. മാനന്തവാടി തഹസിൽദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

          Read More

          അധികം വൈകിപ്പിക്കേണ്ട; വാഹന ഇൻഷുറൻസ് പുതുക്കാത്തവരറിയാൻ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

          വാഹനങ്ങൾ സ്വന്തമായിട്ടുള്ളവർ എപ്പോഴും കൃത്യമായി ഓർത്തുവയ്ക്കേണ്ടൊരു കാര്യമാണ് വാഹന ഇൻഷുറൻസ് പുതുക്കുന്നത്. പല തിരക്കുകൾക്കിടയിൽ ചിലരെങ്കിലും ഈ കാര്യം മറന്നുപോകാൻ സാധ്യതയുണ്ട്. വാഹന ഇൻഷുറൻസ് കൃത്യമായ സമയങ്ങളിൽ പുതുക്കിയില്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.   1• വാഹന പരിശോധന : ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതിയ പോളിസി നൽകുന്നതിന് മുൻപ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയായി പുതിയ പോളിസി നിലവിൽ വരുന്നത് വരെ വാഹനത്തിന് യാതൊരു സുരക്ഷയുമുണ്ടാകില്ല….

          Read More

            യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

            തരുവണ: വികസന മുരടിപ്പും,സ്വജനപക്ഷ പാതവും മാത്രം കൈമുതലാക്കിയ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിക്കു ശക്തമായ തിരിച്ചടി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ പദ്ധതികൾ ആസൂത്രണം ചെയ്തു.ഇതിനു വേണ്ടിഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ യു.ഡി.എഫ്.നേതൃ യോഗം തീരുമാനിച്ചു.മോയി വാരാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌തു ഹാജി യോഗം ഉൽഘാടനം ചെയ്തു. മിഷൻ 2025 കർമ്മപദ്ധതി ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എം.വേണുഗോപാൽ വിശദീകരിച്ചു. ഇടത് തുർഭരണത്തിനെതിരെ നവംബർ 2, 3 തിയ്യതികളിൽ മുസ്ലിം ലീഗ് നടത്തുന്ന…

            Read More

            വയനാട് തുരങ്കപാത നിര്‍മാണം ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക് 1341 കോടിയുടെ കരാര്‍

            കൽപ്പറ്റ : ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാതയുമായി സംസ്ഥാനസർക്കാർ മുന്നോട്ട്. പദ്ധതിയുടെ നിർമാണക്കരാർ നല്‍കുന്നതിനുള്ള ടെൻഡർ വ്യാഴാഴ്ച തുറന്നു. ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍കോണ്‍ കമ്പനിക്ക്ക്കാണ് നിർമ്മാണക്കരാർ ലഭിച്ചിരിക്കുന്നത്. 1341 കോടി രൂപയ്ക്കാണ് കരാർ. നിർമാണക്കരാറിനായി 13 കമ്പനിക്കളാണ് ടെൻഡർ നല്‍കിയിരുന്നത്. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ പണിയുന്ന പാലത്തിന്റെ കരാർ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയല്‍ ഇൻഫ്ര കണ്‍സ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചു. 80.4 കോടി രൂപയാണ് കരാർ. ടെൻഡർ തുറന്ന സാഹചര്യത്തില്‍ കരാർ ഒപ്പുവെക്കുന്നതോടെ വൈകാതെ പ്രവൃത്തി ആരംഭിക്കാനാകുമെന്ന് ലിന്റോ…

            Read More