കോളറ: നിരീക്ഷണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.

കൽപ്പറ്റ : കോളറ റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ രോഗനിരീക്ഷണ- പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ എല്ലാ വീടുകളിലെയും കിണര്‍, കുടിവെള്ള സ്രോതസ്സുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലോറിനേറ്റ് ചെയുന്നുണ്ട്. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ കോളനികള്‍ കേന്ദ്രീകരിച്ച് പൊതു കിണറുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പ്രദേശവാസികള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ നേരിട്ട് ഉറപ്പാക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസര…

Read More

    കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

    കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ റേഷൻ ലഭിക്കാനായി നിന്നവരെ കണ്ട് അവരോട് സംസാരിച്ചാണ് യാത്ര തുടർന്നത്. ചോലനായ്ക്കർ വിഭാഗത്തിൽ നിന്ന് ട്രൈബൽ ഇക്കണോമിയിൽ പി.എച്ച്.ഡി. ചെയ്യുന്ന സി. വിനോദ് കാടിനെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും യാത്രയിൽ വിശദീകരിച്ചു. പ്രിയങ്ക ഗാന്ധി എം. പി. യുടെ തിരഞ്ഞെടുപ്പ്…

    Read More

      അപകടത്തിൽപ്പെട്ട കാറിൽ എം.ഡി.എം.എ യും കഞ്ചാവും; യുവാക്കൾ പിടിയിൽ

      വൈത്തിരി : പിണങ്ങോട് സ്വദേശികളായ പനംതറ വീട്ടിൽ പി.അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വീട്ടിൽ വി.വി സൈനുദ്ധീൻ (29) എന്നിവരെയാണ് വൈത്തിരി പോലീസ് പിടി കൂടിയത്. 02.08.2026 രാത്രിയോടെ പൊഴുതന ചാത്തോത്ത് എന്ന സ്ഥലത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവർ സഞ്ചരിച്ച കെ.എൽ 17 എഫ് 8315 നമ്പർ കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ…

      Read More

      പ്രജീഷിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ഗാന്ധി എം പി

      കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനായ പ്രജീഷിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് ആശ്വാസിപ്പിച്ച് രാഹുല്‍ഗാന്ധി എം പി. തിങ്കളാഴ്ച വൈകിട്ടോടെയാണ് രാഹുല്‍ഗാന്ധി പ്രജീഷിന്റെ സഹോദരന്‍ മജീഷിനെ ഫോണില്‍ വിളിച്ച് ആശ്വാസിപ്പിച്ചത്. എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു.

      Read More

        വികസന പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നു: മന്ത്രി ഒ.ആർ കേളു

        വികസന പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നു: മന്ത്രി ഒ.ആർ കേളു തനത് വരുമാനം വർദ്ധിപ്പിക്കാൻ വികസന പദ്ധതികൾ നടപ്പാക്കിയതിലൂടെ സംസ്ഥാന സർക്കാര്‍ പഞ്ചായത്തുകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേൽ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 98 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്കാരിക നിലയത്തിന്റെ…

        Read More

        നഴ്‌സസ്‌ ദിനം ആചരിച്ചു

          മാനന്തവാടി: ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന്‌, കരുത്തിന്റെയും കരുതലിന്റെയും അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്‌സുമാര്‍ക്ക്‌ ആദരമര്‍പ്പിച്ച്‌ കൊണ്ട്‌ മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര നഴ്‌സസ്‌ ദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാദർ മനോജ്‌ കവലക്കാടൻ അധ്യക്ഷത വഹിച്ചു. ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ,ലിജോ ചെറിയാൻ, ഡോ സ്വാമി ദാസൻ, സിസ്റ്റർ സോണിയ തുടങ്ങിയവർ പ്രസംഗിച്ചു. കേക്ക് മുറിച്ചും പ്രാർത്ഥന…

        Read More

        ഉറപ്പായും വോട്ടുചെയ്യും; സിഗ്‌നേച്ചര്‍ ക്യാമ്പയിന് തുടക്കമായി

        കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തെരഞ്ഞെടുപ്പ് പ്രാചരണങ്ങള്‍ക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി ഉറപ്പായും വോട്ടുചെയ്യാമെന്ന സന്ദേശവുമായാണ് തെരഞ്ഞെടുപ്പ് വിഭാഗം ജില്ലയില്‍ വോട്ടര്‍ ക്യാമ്പെയിനിന് തുടക്കമിട്ടത്. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പരിസരത്തൊരുക്കിയ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ദുരന്തത്തിന് സാക്ഷികളായതിന് ശേഷമുള്ള തെരഞ്ഞെടെുപ്പിനാണ് ജില്ല തയ്യാറാകുന്നത്. വോട്ടെടുപ്പില്‍ എല്ലാവരുടെയും സമ്മതിദാനം ഉറപ്പാക്കി സമാധാനപരമായ തെരഞ്ഞെടുപ്പാണ്…

        Read More

          നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

          മാനന്തവാടി : അന്തരാഷ്ട്ര കാഴ്ച്ചാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റും ദ്വാരക ഗവ. ആയുർവേദ ആശുപത്രിയിലെ നേത്ര രോഗവിഭാഗവും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നേത്രവിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കെ.വി രേഖയുടെ നേതൃത്വത്തിൽ ക്യാമ്പും നേത്ര പരിപാലന ബോധവത്ക്കരണ ക്ലാസും നടത്തി.   ആയുർവേദ ആശുപത്രിയെ എൻ.എസ്.എസ് യൂണിറ്റ് ദത്ത് സ്ഥാപനമായി പ്രഖ്യാപിക്കുകയും ധാരണാപത്രം കൈമാറുകയും ചെയ്തു….

          Read More

          ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക: വിനേഷ് ഫോഗട്ട്.

          കൽപ്പറ്റ: വനിതാ ഗുസ്തി താരങ്ങൾക്കെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബി.ജെ.പി സംരക്ഷിച്ചപ്പോൾ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങൾക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങൾക്ക് വേണ്ടി…

          Read More

            കേരളത്തിൽ ചൂട് കടുക്കുന്നു: ഉയർന്ന UV സൂചിക രേഖപ്പെടുത്തി, ജാഗ്രത വേണം

            തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(Heatwave alert in Kerala, High UV index recorded) പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം…

            Read More