‘യുവത’ പുസ്തകവണ്ടി യാത്ര തിരിച്ചു.

പെരുമ്പാവൂർ: വയനാട് പ്രകൃതിക്ഷോഭത്തില്‍ തകർന്ന സ്കൂള്‍ ലൈബ്രറി പുനരുദ്ധരിക്കാൻ കഥാപുസ്തകങ്ങളുമായി വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനാശാല ‘യുവത’ പുസ്തകവണ്ടി യാത്ര തിരിച്ചു. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായും പുസ്തക ചലഞ്ചിലൂടെയും സ്വരൂപിച്ച പണം ഉപയോഗിച്ച്‌ വാങ്ങിയ പുസ്തകങ്ങളും യുവതയുടെ പ്രത്യേക ബുക് സ്റ്റാള്‍ വഴി സമാഹരിച്ച പുസ്തകങ്ങളുമായാണ് പുസ്തകവണ്ടി വയനാട്ടിലേക്ക് എത്തുന്നത്. ഏകദേശം 55,000 രൂപയുടെ പുതിയ പുസ്തകങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. പുസ്തക വണ്ടി മന്ത്രി പി./രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് മേപ്പാടിയില്‍ നടക്കുന്ന സ്കൂള്‍ പ്രവേശനോത്സവത്തില്‍…

Read More

    തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം 30ന്

    തിരുനെല്ലി :തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം 30 ന് ആഘോഷിക്കും. ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തു നിന്ന് അവകാശികൾ ശേഖരിച്ച് നെൽക്കതിർ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷങ്ങളോടെ ക്ഷേത്ര ജീവനക്കാർ ഏറ്റുവാങ്ങുകയും ദൈവത്താർ മണ്ഡപത്തിൽ എത്തിക്കുകയും ചെയ്യും. പുത്തരി ദിവസം വാദ്യഘോഷത്തോടെ നെൽക്കതിർ ക്ഷേത്രത്തിലെത്തിച്ച് മേൽശാന്തി കതിർ പൂജ നടത്തി ഭക്തജനങ്ങൾക്ക് കതിർ വിതരണം ചെയ്യും. അന്നു പുത്തരി സദ്യയും…

    Read More

    ബൈക്കപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

      കൽപറ്റ: ബൈക്കപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. ബത്തേരി  -പുൽപ്പള്ളി റൂട്ടിൽ കുറച്ച്   സമയങ്ങൾക്ക് മുമ്പാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ  ബൈക്ക് യാത്രികൻ കണ്ണൂർ സ്വദേശി സുബിൻ (23)നെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. KL 78 C 286l നമ്പർ ബൈക്കാണ് അപകടത്തിൽ പെട്ടത്.  

    Read More

    കൈക്കൂലി കണ്ടെത്താനും രസതന്ത്രം; വിജ്ഞാന കൗതുകവുമായി ലാബ് ക്യൂരിയോസിറ്റീസ്

    മുട്ടിൽ: കൈക്കൂലി കണ്ടെത്താൻ രസതന്ത്രം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നേരിട്ടറിഞ്ഞ് വിദ്യാർഥികൾ. സയൻസ് ടെക്നോളജി എജുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (സ്റ്റെർക്ക്) വയനാട് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘വിജ്ഞാന കൗതുകം – ലാബ് ക്യൂരിയോസിറ്റീസ്’ രണ്ടാം എപ്പിസോഡിലാണ് കുട്ടികൾ ശാസ്ത്രീയ പരീക്ഷണം നേരിട്ടറിഞ്ഞത്. ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ കെമിസ്ട്രി ലാബിൽ കെമിസ്ട്രി ബിരുദ വിദ്യാർഥികൾ ഫെസിലിറ്റേറ്റർമാരായി പരീക്ഷണത്തിന്റെ രസതന്ത്രം കുട്ടികൾക്ക് വിശദീകരിച്ചു നൽകി.   കൈക്കൂലി വാങ്ങുന്നവർക്ക് നൽകുന്ന നോട്ടുകൾ വിദ്യാർത്ഥികൾക്ക് നൽകി. അവരുടെ കൈകൾ…

    Read More

      ബസുകൾ അടുത്തമാസം മുതൽ സർവീസ് നിർത്തിവച്ചേക്കും

      കെഎസ്ആർടിസിയുടെ ‘പ്രിയദർശനി യാത്രാ പദ്ധതി’യെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് അപര്യാപ്തമാണെന്നും, ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത മാസം മുതൽ സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ബസുകളിൽ പ്രിയദർശനി യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇത് ദിനംപ്രതിയുള്ള…

      Read More

      അധ്യാപനം എന്നത് ദൈവനിയോഗം: സംഷാദ് മരയ്ക്കാർ

      എടവക : അധ്യാപനം ഒരു തൊഴിൽ ആയി കാണരുതെന്നും അതൊരു ദൈവനിയോഗമാണെന്ന ബോധ്യം അദ്ധ്യാപകരിൽ വേരുറയ്ക്കണമെന്നും അതു വഴി വിദ്യാർഥികളുടെ സമഗ്ര വളർച്ച ഉറപ്പാക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ പ്രസ്താവിച്ചു. എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂളിൻ്റെ 72 – ) o വാർഷികാഘോഷ ഉദ്ഘാടനവും 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസ്സിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ. ശാന്തിക്കുള്ള ആദരിക്കൽ ചടങ്ങും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അമ്മദ്…

      Read More

      ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം: ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു

      കല്‍പ്പറ്റ: തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഡിസംബര്‍ ആറിനു നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം വിജയിപ്പിക്കുന്നതിനു ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗത്തില്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘാടക സമിതി അംഗം വേണുഗോപാല്‍ കുനിയില്‍, കെ.വി. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ജി. മോഹന്‍ദാസ്(ചെയര്‍മാന്‍), പി.സി. ജോണ്‍, ബിജി ലാലിച്ചന്‍(വൈസ് ചെയര്‍മാന്‍മാര്‍), എം.കെ. ഷിബു(കണ്‍വീനര്‍), രാജന്‍ പൂമല, എം.കെ. കൃഷ്ണന്‍ കുട്ടി(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

      Read More

      ഊരുകൂട്ട വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

      ബത്തേരി : ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഊരുകൂട്ട വളണ്ടിയർമാർക്ക് ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ റസീന അബ്ദുൽ ഖാദർ പരിശീലനം ഉദ്ഘാടനം ചെയ്തു. ‘ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഊരുകൂട്ട വളണ്ടിയർമാർ നഗരസഭയുടെ അഭിമാനമാണെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. വളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷെറീന അബ്ദുള്ള അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എസ് പ്രമോദ്, വി.കെ ഷിഫാനത്ത്, നഗരസഭാ സെക്രട്ടറി വി.ഡി തോമസ്,…

      Read More

      ഭാര്യയെ പീഡിപ്പിച്ചും പശുവിനെ വെട്ടി പരിക്കേൽപ്പിച്ചും ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

      പനമരം: ഭാര്യയെ പീഡിപ്പിച്ച കേസ് ഉൾപ്പെടെ കറവപ്പശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. നീർവാരം നെടുങ്കുന്ന് ഉന്നതിയിൽ താമസിക്കുന്ന ബാലൻ (48) ആണ് പിടിയിലായത്. പനമരം ഉന്നതിയിലെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കറവപ്പശുവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ബാലൻ ഒളിവിൽ പോയത്. ഇതിനുപുറമെ ഭാര്യയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഒരു വർഷമായി പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ബാലനെ പനമരം സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐ…

      Read More

      എസ്‌എസ്‌എൽസി, പ്ലസ് ടു വിജയികളെയും സമര നേതാക്കളെയും അനുമോദിച്ചു.

      പഞ്ചാരക്കൊല്ലി: എസ്‌ഡിപിഐ പഞ്ചാരക്കൊല്ലി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024-25 വർഷത്തെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരെയും കടുവ ആക്രമണത്തിൽ സഹോദരി രാധ കൊല്ലപ്പെട്ടതനതിരെ നടന്ന പ്രതിഷേധ ത്തിന് നേതൃത്വം നൽകിയവരേയും അനുമോദിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ജബ്ബാർ കെയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ ഉദ്ഘാടനം ചെയ്തു.എസ്‌ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്, സെക്രട്ടറി ബബിത ശ്രീനു, ജില്ലാ കമ്മിറ്റിയംഗം ഉസ്മാൻ ഇ, മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ,…

      Read More