പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി

മേപ്പാടി: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഛത്തിസ്ഗഡിൽ രണ്ട് സന്യാസിനികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിക്കെതിരെ റിപ്പൺ സെന്റ് ജോസഫ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ വിവിധ ഭക്തസംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഛത്തിസ്ഗഡ് സർക്കാരും, റെയിൽവേ ഉദ്യോഗസ്ഥരും, അടങ്ങുന്ന അധികാര വർഗം നടത്തുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ്…

Read More

    എം.പി പ്രിയങ്കഗാന്ധി കള്ളാടി മണ്ണിടിച്ചില്‍ മേഖല സന്ദര്‍ശിച്ചു

    ∴കൽപ്പറ്റ :കള്ളാടിയിലെ മണ്ണിടിച്ചില്‍ ബാധിത പ്രദേശം എം.പി പ്രിയങ്കഗാന്ധി വാദ്ര സന്ദര്‍ശിച്ചു. കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ വീക്ഷിച്ച എം.പി പ്രദേശവാസികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാറുകാരായ ദിലീപ് ബില്‍ഡ്‌കോണ്‍ അധികൃതര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. മണ്ണിടിച്ചിലില്‍ വീട് നഷ്ടമായ കള്ളാടി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്‌റഫും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവും പ്രിയങ്കാഗാന്ധിയെ ദുരന്തസ്ഥലതെത്തി ആശങ്കയറിയിച്ചു. സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം.പി കുടുംബത്തിന് ഉറപ്പുനല്‍കി.   മണ്ണിടിച്ചില്‍ അപകടത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍…

    Read More

    മലനാട് ചാനലിന് ആത്മ നിര്‍ഭര്‍ഭാരത് ദേശീയ അവാര്‍ഡ്

    രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്രസംഭാവനകള്‍ നല്‍കുന്ന സംരംഭകര്‍ക്ക് നല്‍കിവരുന്ന ദേശീയ അവാര്‍ഡായ 93-ാമത് ആത്മ നിര്‍ഭര്‍ ഭാരത് പുരസ്‌ക്കാരം മലനാട് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ചതായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മുട്ടിലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മലനാട് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ബെന്നി ഏലിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി. നാഷണല്‍ അച്ചീവേഴ്‌സ് ഫൗണ്ടേഷനും ബിസിനസ് ആന്റ് പ്രോഫിറ്റ്‌സ് എന്ന മാഗസിനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചാനല്‍ ഡയറക്ടര്‍ പി.ജെ ഗിരീഷ് കുമാര്‍, പബ്ലിക് റിലേഷന്‍…

    Read More

    ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

    കരിപ്പൂർ: ഇന്ത്യയിൽനിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ സൗദി അറേബ്യ ചൊവ്വാഴ്‌ച പുറത്തിറക്കി. സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രാ തീയതി പിന്നീട്‌ തീരുമാനിക്കും. ഇന്ത്യയിൽ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഇത്തവണയും പുറപ്പെടൽ കേന്ദ്രങ്ങളാണ്‌. കരിപ്പൂർവഴി പോകുന്ന തീർഥാടകൻ 3,53,313 രൂപയും കണ്ണൂർവഴി പോകുന്നവർ 3,55,506…

    Read More

      സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി.

      കോട്ടത്തറ:സെന്റ് ആന്റണീസ് യുപി സ്കൂളിൽ ജൂലൈ 1ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ 6 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് മത്സരം നടന്നത്.പേന അടയാളത്തിൽ മത്സരിച്ച അഭിനന്ദ് കെ എസ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ബുക്ക് അടയാളത്തിൽ മത്സരിച്ച എയ്ബൽ റെയാൻ അനീഷ് സാഹിത്യ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കുയിൽ അടയാളത്തിൽ മത്സരിച്ച നവനിത ശ്രീജിത്ത് അസിസ്റ്റന്റ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. മയിൽ അടയാളത്തിൽ മത്സരിച്ച ജ്യോതി മരിയ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനധ്യാപികയും, ഇലക്ഷൻ…

      Read More

      വന്യമൃഗ ശല്യം രൂക്ഷം, എസ്ഡിപിഐ ജനകീയ ഒപ്പ് ശേഖരണം നാളെ.

        വടുവഞ്ചാൽ : വന്യമൃഗശലം രൂക്ഷമായ മൂപ്പൈനാട് പഞ്ചായത്തിൽ വന്യമൃഗശല്യം അവസാനിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണ മെന്നാവശ്യപ്പെട്ട് എസ്ഡി പിഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അധികാരികൾക്കു നൽകുന്ന നിവേദനത്തിലേക്ക് ആവശ്യമായ ജനകീയ ഒപ്പ് ശേഖരണം നാളെ (13/07/2025) നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അസീസ് വരിക്കോടൻ സെക്രട്ടറി നൗഫൽ പി.ടി എന്നിവർ അറിയിച്ചു.

      Read More

      ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാനം

      മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ചൈൽഡ് ഹെൽത്ത്‌ നഴ്സിംഗ് പ്രൊഫസറും മണിപ്പാൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ മുൻ ഡീനുമായ ഡോ. ആനിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്…

      Read More

        ശ്രേയസ് ലോക വനം,ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു

        ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനം,ജലം,കാലാവസ്ഥ ദിനാചരണം മഞ്ഞപ്പാറയിൽ സംഘടിപ്പിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജോസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ,സി ഡി ഒ ബിന്ദു വിൽ‌സൺ,സെക്രട്ടറി ജിനി എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

        Read More

          മുതുമലയിൽ റേഡിയോ കോളർ ഘടിപ്പിച്ച ചുട്ടിക്കഴുകനെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി

          മുതുമല – : മുതുമല വനമേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിച്ചുവരികയായിരുന്ന അപൂർവ്വ ഇനം ചുട്ടിക്കഴുകനെ (വൈറ്റ് റംപ്ഡ് വൾച്ചർ) ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി. ദിവസങ്ങളായി റേഡിയോ കോളർ സിഗ്നലുകൾ ഒരേ സ്ഥലത്ത് നിന്ന് ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ഊട്ടിക്ക് സമീപത്തെ എപ്പനാടിനടുത്ത് കഴുകന്റെ ജഡം കണ്ടെത്തിയത്.   കഴിഞ്ഞ ഡിസംബറിലാണ് മസിനഗുഡിക്ക് സമീപം മായാർ സിഗൂർ വനത്തിൽ ഈ കഴുകനെ തുറന്നുവിട്ടത്. മുംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി മഹാരാഷ്ട്രയിലെ തഡോബ ആന്തോരി ടൈഗർ…

          Read More

            ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ മൂന്നുമാസം ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.

            തിരുവനന്തപുരം :ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചാൽ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്.ചെറിയ നിയമലംഘനങ്ങൾക്കുപോലും കർശന നടപടികൾ സ്വീകരിക്കാനാണ് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്.ഡ്രൈവിങ് ലൈസൻസ് സസ്‍പെൻഡ് ചെയ്യുന്നതിനും പരിശീലന കോഴ്സുകളുടെ നടത്തിപ്പും സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.എല്ലാ വിഭാഗം ഗതാഗത നിയമലംഘകർക്കും ഏകീകൃത അഞ്ചു ദിവസത്തെ പരിശീല പരിപാടി നടപ്പിലാക്കുന്നത് അപ്രായോഗികവും ചില സന്ദർഭങ്ങളിൽ ആനുപാതികമല്ലാത്തതുമാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളിൽ വ്യതിയാനം വരുത്തി. ഉത്തരവ് കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിങ് അതോറിറ്റികളോടും ആർ.ടി.ഒ,…

            Read More