ഡിജിറ്റൽ സർവ്വേ: നട്ടം തിരിഞ്ഞ് നല്ലൂർനാട് വില്ലജ് നിവാസികൾ.

    ഡിജിറ്റൽ സർവ്വേ: നട്ടം തിരിഞ്ഞ് നല്ലൂർനാട് വില്ലജ് നിവാസികൾ. വയനാട്ടിൽ ആദ്യമായി ഡിജിറ്റൽ സർവ്വേ പൂർത്തീകരിച് രേഖകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത വില്ലേജ് ആണ് നല്ലൂർനാട്. അതോടെ സാധാരണക്കാരൻ നട്ടം തിരിയാൻ തുടങ്ങി.വേണ്ടത്ര ഒരുക്കമില്ലാതെ സർക്കാർ ധൃതി പിടിച്ച് നടത്തിയ ഡിജിറ്റലൈസേഷന്റെ ദുരിതം അനുഭവിക്കുന്നത് നിരവധി കുടുംബങ്ങളാണ്.മാർച്ചിൽ സാമ്പത്തിക വർഷവസാനം, ലോൺ പുതുക്കാൻ, സബ്‌സിഡി അവശ്യങ്ങൾ എന്നിവയ്ക്കായി,തണ്ടപേര് , നികുതി ചീട്ട്, കുടിക്കടം, കൈവശം,തുടങ്ങിയ രേഖകൾക്കായി വില്ലേജ് ഓഫീസും, ലാൻഡ് സർവ്വേ ഓഫിസും കയറിയിറങ്ങി നിരാശയോടെ മടങ്ങുകയാണ്…

    Read More

      ഭാഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഭരണഭാഷാ വാരാഘോഷ ക്വിസ് മത്സരം

      കൽപ്പറ്റ: ചിത്രങ്ങളുടെയും സൂചനകളുടെയും സഹായത്തോടെ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെയുള്ള പ്രയാണമായി ഭരണഭാഷാ വാരാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടര്‍ ഗൗതം രാജ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.   സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ അഞ്ജു ബാലകൃഷ്ണന്‍, വി അസ്മാബി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. രജിസ്‌ട്രേഷന്‍ വകുപ്പിലെ എ കെ അശ്വതി, വി കെ…

      Read More

      കന്നുകാലികള്‍ക്കും കരുതല്‍ അതിജീവനവഴിയില്‍ കര്‍ഷകര്‍

      മേപ്പാടി : ദുരന്തമേഖലയില്‍ ഒറ്റപ്പെട്ടതും അലഞ്ഞുതിരിഞ്ഞതുമായ കന്നുകാലികള്‍ക്കും അതിജീവനത്തിന് വഴിയൊരുങ്ങി. കന്നുകാലികള്‍ക്കുള്ള തീറ്റ, ആരോഗ്യപരിരക്ഷ എന്നിവയെല്ലാം മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്നു. ദുരന്തത്തെതുടര്‍ന്ന് ഒറ്റപ്പെട്ട കന്നുകാലികള്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യം മുതല്‍ തീറ്റപുല്ലും വൈക്കോലും തീറ്റ വസ്തുക്കളും നല്‍കുന്നുണ്ട്. പശുക്കള്‍ക്കും കന്നുകാലികള്‍ക്കുമുള്ള താല്‍ക്കാലിക ക്യാമ്പ് ചൂരല്‍മലയില്‍ മുമ്പേ ഒരുക്കിയിരുന്നു. തൊഴുത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന കന്നുകാലികളേക്കാള്‍ കുന്നുകളിലും തേയിലത്തോട്ടങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലും മേഞ്ഞു നടക്കുന്ന നാടന്‍ ഇനം കന്നുകാലികളാണ് ഇവിടെ ഏറെയുള്ളത്….

      Read More

        സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

        ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ 53 ബാലസഭകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർക്കായി സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച ക്യാമ്പ് നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ ഉദ്ഘാടനം ചെയ്തു. പദ്ധതി കോ-ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ബബിത, ആനിമേറ്റർ കോ-ഓർഡിനേറ്റർ ബാബു, കെ.പ്രതീഷ്, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ…

        Read More

          മാജിക്സോ 2025: ദേശീയ മാന്ത്രിക സംഗമം സമാപിച്ചു.

          കൽപ്പറ്റ: ജിക്സോ വയനാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാജിക്സോ 2025 – ദേശീയ മാജിക് കൺവെൻഷൻ വയനാട് കൽപ്പറ്റ ഗവൺമെന്റ് കോളേജ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രശസ്ത മാജീഷ്യന്മാർ, മെന്റലിസ്റ്റുകൾ, കലാകാരൻമാർ, മാജിക് പ്രേമികൾ എന്നിവരുടെ വലിയ പങ്കാളിത്തമാണ് കൺവെൻഷന് ലഭിച്ചത്.   ദക്ഷിണ കൊറിയയിൽ നിന്നുള്ള ജെയ്മിൻ ലീ, തായ്‌വാനിൽ നിന്നുള്ള ആൽബർട്ട്, യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള റോയ് എന്നിവർ ഉൾപ്പെടെ പ്രമുഖ അന്താരാഷ്ട്ര അതിഥികൾ കൺവെൻഷനിൽ പങ്കെടുത്തു. പ്രശസ്ത മാജീഷ്യനായ സാമ്രാജ് മുഖ്യാതിഥിയായെത്തിയത് പരിപാടിക്ക്…

          Read More

          ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ എട്ട് മുതൽ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ.

          കൽപ്പറ്റ: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 8 ന് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ തുടങ്ങും. വൈകിട്ട് 4 മണിക്ക് യാസ്മിൻ കിദ്വായി (ഡയറക്ടർ / പ്രൊഡ്യൂസർ സ്പ്രിങ്ങ് ബോക്സ് ഫിലിംസ്) , കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡിസംബർ 2 മുതൽ…

          Read More

          ധീര രക്തസാക്ഷികളുടെ സ്മരണയ്ക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വീൽചെയർ നൽകി

          പടിഞ്ഞാറത്തറ: ധീര രക്തസാക്ഷികളായ ശുഹൈബ് ഇടയന്നൂർ, ശരത് ലാൽ, കൃപേഷ് എന്നിവരുടെ ഓർമ്മയ്ക്കായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പടിഞ്ഞാറത്തറ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് വീൽചെയറുകളും അനുബന്ധ ഉപകരണങ്ങളും കൈമാറി. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ വീൽചെയറുകൾ ഡോക്ടർ ഷൗഖിന് കൈമാറി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി. കെ. വർഗീസ് . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജെസ്‌വിൻ പി. ജെ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഉവൈസ് പടിഞ്ഞാറത്തറ, കെ.എസ്.യു. ജില്ലാ…

          Read More

          റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

          പുത്തൂര്‍വയല്‍: നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വെളളാര്‍മല ജി.വി. എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തൂര്‍വയല്‍ എം.എസ് സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ റസിഡന്‍ഷല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വി.എച്ച്.എസ്.ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സില്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ വി.എസ് സന്തോഷ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സമഗ്രികള്‍ വിതരണം ചെയ്തു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സമാഹരിച്ച് തുക വിനിയോഗിച്ച് വാങ്ങിയ വീല്‍ചെയര്‍,വാക്കര്‍, ക്രച്ചസ്, എയര്‍ബാഗ്, ബെഡ്ഷീറ്റ്…

          Read More

            കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

            വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെൻവിൻസൻറ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് പ്രഗതി 2026 സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി 17. 04. 2026 ന് രാവിലെ വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കുറുമ്പാലക്കോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ അജീഷ് അവർകൾ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി ബോധവൽക്കരണ സന്ദേശം നൽകി. st. Vincent colony…

            Read More

              പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു; മുത്തങ്ങയിൽ 4200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

              മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തുകയായിരുന്ന 4200 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പാലക്കാട് വേർക്കോലി പിലാപ്പുള്ളി രമേശ് (47) അറസ്റ്റിലായി.   KL 59 L 5840 നമ്പർ ലോറിയിൽ പഞ്ചസാര ചാക്കുകളുടെ മറവിൽ 330-ഓളം ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. ആകെ 4205.520 കിലോ സാധനങ്ങളാണ് പിടിച്ചെടുത്തത്.   എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ പിന്നീട്…

              Read More